കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി; എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി പ്രഹ്ളാദ് ജോഷി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ശത്രുക്കളാണെങ്കിലും ദില്ലിയിലെത്തിയാല്‍ എല്‍ഡിഎഫും യുഡിഎഫും സൗഹൃദത്തിലാണെങ്കില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ളാദ് ജോഷി. എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഗുസ്തിയിലാണ്. എന്നാല്‍ ദില്ലിയിലും മറ്റ് സംസ്ഥനങ്ങളിലും അവര്‍ ദോസ്ത ആണ്. ഇവരുടെ കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലിയിലെത്തിയാല്‍ മമത ബാനര്‍ജിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ പശ്ചിമ ബംഗാളില്‍ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് ഒരു ബാധ്യതയായി മാറി. ഇടതുമുന്നണി ദില്ലിയിലും ബംഗാളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു കേരളത്തിന് തൊട്ടപ്പുറത്ത് കിടക്കുന്ന തമിഴ്നാട്ടിലും ഇടതുമുന്നണിയിലും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദമുണ്ട്. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തിലാണോ ഹിപ്പോക്രസിയിലാണ് വിശ്വസിക്കുന്നതെന്നാണ് രാഹുല്‍ഗാന്ധിയോട് തനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

bjpa

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

ട്രാക്ടർ ആക്ടര്‍ (അഭിനേതാവ്) ആവാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. രാഷ്ട്രീയ എന്നത് അധികാരം മാത്രമല്ല, ചിലരുമായി അവിടേയും ഇവേടുയം സഖ്യം സ്ഥാപിക്കാനുള്ളതും അല്ല. സംസ്ഥാനം മാറുമ്പോള്‍ ഈ പാര്‍ട്ടികള്‍ എന്തുകൊണ്ട് മുന്നണിയും സഖ്യവും മാറുന്നത്. വോട്ട് നേടുക എന്ന ഉദ്ദോശത്തോടെ മാത്രമാണ് ശബരിമല വിഷയം കോണ്‍ഗ്രസ് വിവാദമാക്കിയത്. അവര്‍ കാര്യത്തെ ഗൗരവമായി കണ്ടില്ലെന്ന് മാത്രമല്ല, ജനവികാരം രാഹുലിനോട് പറഞ്ഞ് മനസ്സിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
kerala assembly election 2021: 'Kushti' in Kerala, Dosti in Delhi; Prahlad Joshi criticizes LDF and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X