കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 48 മണിക്കൂര്‍ ഡെഡ്‌ലൈനുമായി കെവി തോമസ്, പാര്‍ട്ടി വിട്ടേക്കും, സിപിഐക്ക് മൗനം!!

Google Oneindia Malayalam News

കൊച്ചി: ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പ്രതികരണവുമായി കെവി തോമസ്. ഇക്കാര്യം മറ്റന്നാള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും തോമസ് വഴങ്ങിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി അദ്ദേഹം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലാ നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. പാര്‍ട്ടിയില്‍ കാലങ്ങളായി അദ്ദേഹത്തിന് നിരവധി സ്ഥാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.

1

തോമസിനെ കേന്ദ്ര നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ട് അര്‍ഹമായ പ്രാതിനിധ്യം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തോമസിന് മുന്നില്‍ കീഴടങ്ങേണ്ടെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചത്. അതേസമയം തോമസ് രാഷ്ട്രീയ നിലപാട് വൈകിപ്പിച്ചത് ഹൈക്കമാന്‍ഡ് ഇടപെടുന്നത് കൊണ്ടാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. സിപിഎം അദ്ദേഹം വന്നാല്‍ വലിയ സ്വീകരണമൊരുക്കാനാണ് തയ്യാറെടുക്കുന്നത്. അതേസമയം സിപിഐ ഇക്കാര്യത്തില്‍ കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം കെവി തോമസിന്റെ കാര്യത്തില്‍ നിലപാട് പറയാന്‍ സമയമായിട്ടില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ആദ്യം നിലപാട് പറയേണ്ടത് കെവി തോമസ് ആണ്. അപ്പോള്‍ സിപിഐ നിലപാട് അറിയിക്കാമെന്നും രാജു പറഞ്ഞു. കെവി തോമസിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. കെവി തോമസുമായി ഇതുവരെ സിപിഎം നേരിട്ട് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇക്കാര്യത്തില്‍ ഇടെപട്ടിട്ടുണ്ട്. എറണാകുളത്ത് ഉറപ്പായും വിജയിക്കാന്‍ കെവി തോമസിന് സാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ തോമസ് അതൃപ്തിയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. ഹൈക്കമാന്‍ഡ് രൂപീകരിച്ച തിരഞ്ഞെടുപ്പ് സമിതിയിലും കെവി തോമസിനെ ഉള്‍പ്പെടുത്തിയില്ല. കെപിസിസിയും ഹൈക്കമാന്‍ഡും സ്ഥാനാര്‍ത്ഥിത്വം നല്‍കില്ലെന്ന് ഉറപ്പാണ്. പകരം പാര്‍ട്ടി പദവികള്‍ നല്‍കിയേക്കും. 1984 മുതല്‍ എംപിയും എംഎല്‍എയുമായും നിറഞ്ഞ് നിന്ന തോമസ് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായിട്ടുണ്ട്. ഇനിയും സീറ്റ് നല്‍കാനാവില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ കടുപ്പിച്ച് പറയുന്നുണ്ട്.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
kerala assembly election 2021: kv thomas entry into ldf may not be easy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X