കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി തോമസിനായി ഉമ്മന്‍ ചാണ്ടി ഇറങ്ങി, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്, 3 മണ്ഡലങ്ങള്‍ കണ്ട് സിപിഎം!!

Google Oneindia Malayalam News

കൊച്ചി: കെവി തോമസിനെ കൈവിടാതിരിക്കാന്‍ എല്ലാ നീക്കങ്ങളും ശക്തമാക്കി കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി നേരിട്ടാണ് ഇറങ്ങിയിരിക്കുന്നത്. സിപിഎം ശക്തമായി രംഗത്തുള്ള സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം കെവി തോമസുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. അതേസമയം ജില്ലാ നേതൃത്വം അടക്കം തോമസിനെ കൈവിട്ട സാഹചര്യത്തിലും ഹൈക്കമാന്‍ഡ് അതിന് തയ്യാറല്ല എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നേരത്തെ അദ്ദേഹത്തിന് മുന്നില്‍ വഴങ്ങേണ്ടെന്നായിരുന്നു തീരുമാനം.

വാര്‍ത്താസമ്മേളനം മാറ്റി

വാര്‍ത്താസമ്മേളനം മാറ്റി

കെവി തോമസ് നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അശോക് ഗെലോട്ടുമായി അദ്ദേഹം സംസാരിക്കും. തോമസിന്റെ പ്രശ്‌നങ്ങള്‍ ഗെലോട്ട് പരിഹരിക്കുമെന്നാണ് സൂചന. 1980 മുതല്‍ മത്സരരംഗത്തുള്ള തോമസിന്റെ ആവശ്യങ്ങള്‍ ഇനി അംഗീകരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. പക്ഷേ എറണാകുളത്ത് അദ്ദേഹത്തിനുള്ള ശക്തിയാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

ഇടഞ്ഞ് നില്‍ക്കുന്ന തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ഇടപെട്ടിരുന്നു. തോമസുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ സംസാരിച്ചു. കെപിസിസി യോഗത്തില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിരുന്നു. എറണാകുളത്ത് സീറ്റ് നിഷേധച്ചത് മുതല്‍ അത്ര നല്ല ബന്ധമല്ല നേതൃത്വത്തിന് ഉള്ളത്. സിപിഎം ശക്തമായ നീക്കം നടത്തിയതോടെയാണ് ഉമ്മന്‍ ചാണ്ടിക്ക് ഇടപെടേണ്ടി വന്നത്. അതേസമയം തല്‍ക്കാലം കോണ്‍ഗ്രസുമായി വിലപേശല്‍ നടത്താമെന്നാണ് തോമസ് ലക്ഷ്യമിടുന്നത്. നേതൃത്വം വഴങ്ങിയതാണ് കാരണം.

മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രിയെ കണ്ടു

കെവി തോമസ് സിപിഎമ്മിനൊപ്പം ചേരുമെന്നത് വെറും അഭ്യൂഹം മാത്രമല്ല. നേരത്തെ മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുമായി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്ന് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ തോമസിനെ സിപിഎം ജില്ലാ സെക്രട്ടറി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ്.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

കെവി തോമസിനായി മൂന്ന് മണ്ഡലങ്ങളാണ് സിപിഎം മുന്നില്‍ കാണുന്നത്. അരൂരില്‍ ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഓപ്ഷനാണ് ആദ്യത്തേത്. ഇതല്ലെങ്കില്‍ എറണാകുളത്തോ വൈപ്പിനിലോ അദ്ദേഹത്തിന് മത്സരിക്കാം. ഇത്രയും ഓപ്ഷനുകള്‍ തോമസിനെ അറിയിച്ചിട്ടുണ്ട്. ഇതൊന്നും നിഷേധിക്കാനാവാത്ത ഓഫറുമാണ്. അതുകൊണ്ട് ഗെലോട്ടുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ തോമസ് ഇടതുമുന്നണിക്കൊപ്പം പോകും.

കോണ്‍ഗ്രസ് വിജയിക്കില്ല

കോണ്‍ഗ്രസ് വിജയിക്കില്ല

കോണ്‍ഗ്രസിന് കെവി തോമസിനായി സീറ്റ് നല്‍കുക അസാധ്യമായ കാര്യമാണ്. കാരണം യുവാക്കള്‍ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ടാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം നോക്കുന്നത്. അരൂരും എറണാകുളത്തും ഹൈബി ഈഡന്‍ നിര്‍ദേശിക്കുന്നവര്‍ക്കായിരിക്കും സീറ്റ് നല്‍കുക. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് ദില്ലയില്‍ നിന്ന് അദ്ദേഹത്തിന് സന്ദേശം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇത് സ്വീകരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല.

സ്വാഗതം ചെയ്ത് സിപിഎം

സ്വാഗതം ചെയ്ത് സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തന്നെ കെവി തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടുവന്നാല്‍ വാതില്‍ അടയ്ക്കില്ലെന്നും മതനിരപേക്ഷത ഉയര്‍ത്തി പിടിച്ചുകൊണ്ട് ആര് മുന്നണിയിലേക്ക് വന്നാലും സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം സിപിഎം നല്‍കുന്നത് പോലെയുള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസിന് പിസി തോമസിനായി നല്‍കാനാവില്ല. തീരദേശ മേഖലയില്‍ തോമസ് പോയാല്‍ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

സീനിയേഴ്‌സിന് ഇളവുണ്ട്

സീനിയേഴ്‌സിന് ഇളവുണ്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.എത്ര ടേം മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്നതില്‍ തീരുമാനമാവാനുണ്ട്. മലമ്പുഴയില്‍ താന്‍ മത്സരിക്കുമെന്നത് തെറ്റായ വാര്‍ത്തയാണ്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരേപോലെ പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാവും എല്‍ഡിഎഫ് തയ്യാറാക്കുക. യുഡിഎഫിന് വേണ്ടി ഉമ്മന്‍ ചാണ്ടി വന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യും. പഴയ വിവാദങ്ങളെല്ലാം ഒന്ന് കൂടി ശക്തമാകും. ഉമ്മന്‍ ചാണ്ടി വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

English summary
kerala assembly election 2021: kv thomas will meet ashok gehlot tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X