നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്നുകൂടി
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി ഇതുവരെ 999 പത്രികകകളാണ് സമർപ്പിച്ചിട്ടുള്ളത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അവസാന ദിനമായ ഇന്ന് രാവിലെ 11 മുതൽ 3 വരെ വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കാം. ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി ഇതുവരെ 999 പത്രികകകളാണ് സമർപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് എറണാകുളം ജില്ലയിലാണ്. 14 നിയോജക മണ്ഡലങ്ങളുള്ള ജില്ലയിൽ 133 പത്രികകൾ സമർപ്പിച്ചു. തൃശൂർ ജില്ലയിൽ 103 പത്രികകളും ലഭിച്ചു. 873 പുരുഷൻമാരും 126 സത്രീകളും നാമനിർദേശം നൽകി . ട്രാൻസ്‌ജെൻഡേഴ്സ് ആരും പ്രതികനൽകിയിട്ടില്ല.
ഈ മാസം 12നാണ് പത്രികാ സമർപ്പണം ആരംഭിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. കൂടാതെ വരണാധികാരികളുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
Recommended Video

നാളെ മുതൽ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം പല പ്രമുഖരും ഇതിനോടകം തന്നെ പത്രിക സമർപ്പിച്ച് കഴിഞ്ഞു.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications