കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അപമാനം, 3 സീറ്റ് തീരുമാനത്തില്‍ എല്‍ജെഡിയില്‍ കടുത്ത അസംതൃപ്തി, വിട്ടുനിന്ന് ശ്രേയാംസ് കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്: 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് എത്തുമ്പോള്‍ വലിയ വാഗ്ദാനങ്ങളായിരുന്നു എല്‍ജെഡിക്ക് ലഭിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും അതുണ്ടായില്ല. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനേക്കാള്‍ പരിഗണ മലബാറില്‍ ലഭിച്ചപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പിലും ഇത് തുടരുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം ഏകേദേശം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത നിരാശയാണ് എല്‍ജെഡിക്ക് ഉണ്ടായിരിക്കുന്നത്.

യു‍ഡിഎഫിലെ എല്‍ജെഡി

യു‍ഡിഎഫിലെ എല്‍ജെഡി

യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ചിരുന്ന 7 സീറ്റുകള്‍ എല്‍ഡിഎഫിലും വേണമെന്നതായിരുന്നു സീറ്റ് ചര്‍ച്ചയുടെ തുടക്കം മുതല്‍ എല്‍ജെഡി ആവശ്യപ്പെട്ടിരുന്നത്. കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം എന്നീ ഏഴ് സീറ്റുകളിലായിരുന്നു എല്‍ജെഡിയുടെ മത്സരം. മത്സരിച്ച ഏഴിടത്തും അവര്‍ പരാജയപ്പെടുകയും ചെയ്തു.

ലയന നിര്‍ദേശം

ലയന നിര്‍ദേശം


എല്‍ജെഡി കൂടി മുന്നണിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ സീറ്റ് വിഭജനം കീറാമുട്ടിയാവുമെന്ന കാര്യം തുടക്തത്തില്‍ തന്നെ സിപിഎമ്മിന് ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ലയനം എന്ന നിര്‍ദേശം എല്‍ജെഡിക്കും ജെഡിഎസിനും മുന്നില്‍ വെച്ചത്. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പല തവണ ചര്‍ച്ച നടന്നെങ്കിലും ലയനം സാധ്യമായില്ല.

സിപിഎം പ്രതീക്ഷിച്ചത്

സിപിഎം പ്രതീക്ഷിച്ചത്


ഇതോടെ സിപിഎം പ്രതീക്ഷിച്ചത് പോലെ തന്നെ സീറ്റ് വിഭജനം കീറാമുട്ടിയായി. കഴിഞ്ഞ തവണ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിച്ച വടകര സീറ്റുകള്‍പ്പടേയുള്ള കാര്യങ്ങളില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തു. തങ്ങളുടെ സിറ്റിങ് സീറ്റ് ഏറ്റെടുത്ത് എല്‍ജെഡിക്ക് വിട്ട് നല്‍കാന്‍ സിപിഎം സന്നദ്ധമായത് ജെഡിഎസില്‍ വലിയ അതൃപ്തിക്കും ഇടയാക്കി.

ഏഴ് ചോദിച്ച എല്‍ജെഡിക്ക്

ഏഴ് ചോദിച്ച എല്‍ജെഡിക്ക്

ഏഴ് ചോദിച്ച എല്‍ജെഡിക്ക് ഏറ്റവും അവസാനം നാല് സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് സീറ്റുകള്‍ മാത്രമെ പാര്‍ട്ടിക്ക് ലഭിക്കുകയുള്ളുവെന്ന സൂചന ലഭിച്ചതോടെ കടുത്ത അതൃപ്തിയാണ് എല്‍ജെഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മുന്നണി മാറി വന്ന ഒരു പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണ് മൂന്ന് സീറ്റുകള്‍ മാത്രം നല്‍കിയതെന്ന നടപടിയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.

എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും

എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും

മൂന്ന് സീറ്റുകള്‍ മാത്രം എന്ന തീരുമാനത്തിലെ പ്രതിഷേധം എല്‍ജെഡി നേതാക്കളും മറച്ച് വെച്ചില്ല. മുതിര്‍ന്ന നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തില്ല. വര്‍ഗീസ് ജോര്‍ജ് ആണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇദ്ദേഹം പാര്‍ട്ടിയുടെ പ്രതിഷേധം നേതാക്കളെ അറിയിക്കും. തെങ്കിലും ഒന്ന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു.

വടകര സീറ്റ്

വടകര സീറ്റ്

എന്നാല്‍ മൂന്ന് സീറ്റിങ് സീറ്റുകളാണ് വിട്ടുനല്‍കുന്നതെന്ന വിശദീകരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. കൂത്തുപറമ്പ്, വടകര, കല്‍പ്പറ്റ സീറ്റുകളാണ് എല്‍ജെഡിക്ക് നല്‍കാന്‍ ധാരണയായിട്ടുള്ള. ഇതില്‍ കൂത്തുപറമ്പും കല്‍പറ്റയും സിപിഎമ്മിന്‍റെയും വടകര ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റാണ്. വിജയം ഉറപ്പമുള്ള സീറ്റുകള്‍ വിട്ട് നല്‍കിയ സാഹചര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നാണ് സിപിഎം നേതൃത്വം ആവശ്യപ്പെടുന്നത്.

ജെ‍ഡിഎസിനും മൂന്ന്

ജെ‍ഡിഎസിനും മൂന്ന്

അതേസമയം, ജെഡിഎസിനും ഇത്തവണ മൂന്ന് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫില്‍ അഞ്ച് സീറ്റുകളിലായിരുന്നു അവര്‍ മത്സരിച്ചിരുന്നത്. കോവളം, തിരുവല്ല, ചിറ്റൂര്‍, വടകര, അങ്കമാലി സീറ്റുകളായിരുന്നു അവര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ വടകരയും അങ്കമാലി സീറ്റുകളും തിരിച്ചെടുത്തു.

തിരുവല്ലയും ചിറ്റൂരും

തിരുവല്ലയും ചിറ്റൂരും

നേരത്തെ ഇരുപാര്‍ട്ടികളും ഒന്നായിരുന്നപ്പോല്‍ എട്ട് സീറ്റുകളായിരുന്നു എല്‍ഡിഎഫില്‍ ലഭിച്ചിരുന്നത്. നിലവില്‍ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ആറ് സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. ചിറ്റൂരില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസും വീണ്ടും മത്സരിക്കും. കോവളത്ത് നീലലോഹിതദാസ് നാടാരെ മത്സരിപ്പിക്കാനാണ് തീരുമാനം

കോവളത്തെ തര്‍ക്കം

കോവളത്തെ തര്‍ക്കം


മത്സരിക്കാനില്ലെന്ന് പറഞ്ഞ് നീലൻ തുടക്കത്തില്‍ പിന്‍മാറുകയും പാര്‍ട്ടി മറ്റ് പേരുകള്‍ ആലോചിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ തനിക്കാണ് വിജയസാധ്യതയെന്നാണ് മുൻ എംഎൽഎ ജമീല പ്രകാശം അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ ജമീല പ്രകാശം ഇക്കാര്യം പറഞ്ഞത് തര്‍ക്കത്തിന് ഇടയാക്കുകയായിരുന്നു. ഒടുവില്‍ നീലനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെ പ്രശ്നപരിഹാരം ആവുകയായിരുന്നു.

അങ്കമാലിയും വേണം

അങ്കമാലിയും വേണം

അതേസമയം അങ്കമാലി സീറ്റ് ഏറ്റെടുക്കാനുള്ള സീപിഎം നീക്കത്തില്‍ കടുത്ത വിമര്‍ശനം പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. അങ്കമാലിയിൽ ജോസ് തെറ്റയലിൻറെയും ബെന്നി മുഞ്ഞേലിയുടെയും പേരുകളായിരുന്നു ഉയര്‍ന്ന് വരുന്നത്. എന്നാല്‍ സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് സിപിഎം ആലോചിക്കുന്നത്.

English summary
kerala assembly election 2021; LDF decides to give three seats each to LJD and JDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X