• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ

കോഴിക്കോട്; വടക്കൻ കേരളത്തിൽ കൂടുതൽ സീറ്റ് ഉറപ്പിക്കുകയെന്നത് ഭരണതുടര്‌ച്ച നേടാൻ എൽഡിഎഫിന് നിർണായകമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലബാറിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇടത് ആധിപത്യത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെയും ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇടതു ക്യാമ്പ്. സീറ്റ് പ്രതീക്ഷകൾ ഇങ്ങനെ

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

5 ൽ മൂന്നും നേടി

5 ൽ മൂന്നും നേടി

2016 ൽ കാസർഗോഡ് ജില്ലയിലെ 5 ൽ 3 മണ്ഡലങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫുമായിരുന്നു വിജയിച്ചത്. മഞ്ചേശ്വരവും കാസർഗോഡും യുഡിഎഫിനൊപ്പവും തൃക്കരിപ്പൂരും ഉദുമയും കാഞ്ഞങ്ങാടും എൽഡിഎഫ് നേടി. ഇത്തവണ ശക്തമായ ത്രികോണ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് നിലമെച്ചപ്പെടുത്താൻ സാധിച്ചുവെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം ബിജെപി ഇവിടെ അധികാരം പിടിക്കില്ലെന്നും നേതൃത്വം പറയുന്നു.

നേരിയ വ്യത്യാസം

നേരിയ വ്യത്യാസം

കാസർഗോഡ് ഇത്തവണ നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണേലും അധികാരം പിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു.

ഇത്തവണ അട്ടിമറി ഉണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഉദുമയിൽ യാതൊരു അത്ഭുതവും നടക്കില്ലെന്നാണ് എൽഡിഎഫ് ഉറപ്പിക്കുന്നത്. ഇടതുകോട്ടകളായ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും വിജയിക്കുമെന്നും കണക്ക് കൂട്ടുന്നു. അതേസമയം ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിൽ ഇടിവ് വരാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്.

കണ്ണൂർ ചുവന്ന് തുടക്കും

കണ്ണൂർ ചുവന്ന് തുടക്കും

ഇടത് കോട്ടയായ കണ്ണൂർ ജില്ല ഇത്തവണ കൂടുതൽ ചുവക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ. 2016 ൽ എൽഡിഎഫ് 8 ഉം യുഡിഎഫ് 3 ഉം ആണ് ഇവിടെ നേടിയത്. ഇതിൽ 8 മണ്ഡലങ്ങൾ നിലനിർത്തുന്നതോടൊപ്പം അഴീക്കോടും പേരാവൂരും, ഇരിക്കൂരും കൂടെ പോരുമെന്നാണ് മുന്നണി അവകാശപ്പെടുന്നത്. കെസി ജോസഫില്ലാത്ത ഇരിക്കൂറിൽ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച തർക്കങ്ങൾ പാർട്ടിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.

അഴീക്കോട് സുമേഷിന് സാധ്യത

അഴീക്കോട് സുമേഷിന് സാധ്യത

കെഎം ഷാജിയുടെ അഴീക്കോട് യുവ നേതാവായ കെവി സുമേഷിനാണ് സാധ്യത കൂടുതൽ എന്നാണ് ബൂത്തുകളിൽ നിന്ന് പ്രവർത്തകർ നൽകിയ വിവരങ്ങൾ എന്നാൽ സിപിഎം നേതൃത്വം അവകാശപ്പെടുന്നത്.പേരാവൂരിലും മത്സരം കടുപ്പിക്കാനായെന്നും പ്രതീക്ഷ.അതേസമയം ഇത്തവണ അഞ്ച് സീറ്റുകളിൽ യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നു .

പോളിംഗ് കുറഞ്ഞു

പോളിംഗ് കുറഞ്ഞു

പൊരിഞ്ഞ പോരാട്ടം നടന്ന പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലും ഇരിക്കൂറിലും യുഡിഎഫ് വിജയിക്കുമെന്നാണ് നേതൃത്വത്തിൻറെ അവകാശവാദം.അതേസമയം മൂന്ന് മണ്ഡലങ്ങളുള്ള വയനാട് തത്സ്ഥിതി തുടരുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ പോളിംഗ് കുറഞ്ഞതാണ് മുന്നണിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്.

ബത്തേരിയിൽ മാത്രം

ബത്തേരിയിൽ മാത്രം

നിലവിൽ ബത്തേരി മാത്രമാണ് യുഡിഎഫിന്റെ കൈയ്യിൽ ഉള്ളത്. ഇത്തവണ മുൻ കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായിരുന്ന എംഎസ് വിശ്വനാഥിനെയാണ് സിപിഎം മണ്ഡലത്തിൽ മത്സരിപ്പിച്ചത്. ഇത് അടിയൊഴുക്കുകൾക്ക് കാരണമായെന്നും അനുകൂല ജനവിധി ഉണ്ടാകുമെന്നും കണക്കാക്കുന്നു.

പ്രതീക്ഷ ഉയർന്ന്

പ്രതീക്ഷ ഉയർന്ന്

പോളിംഗ് കുറഞ്ഞ സമയങ്ങളിൽ എല്ലാം യുഡിഎഫിനെയാണ് ജില്ല തുണച്ചതെന്നതിനാൽ പ്രതീക്ഷ ഉയർന്ന നിലയിലാണ് യുഡിഎഫ്. ബത്തേരി നിലനിർത്തുന്നതിനൊപ്പം മാനന്തവാടിയും കൽപ്പറ്റയും പിടിക്കാനാകുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചരണം വിജയം കാണുമെന്നും യുഡിഎഫ് ക്യാമ്പ് ആശ്വസിക്കുന്നു.

കോഴിക്കോട് നിർണായകം

കോഴിക്കോട് നിർണായകം

കഴിഞ്ഞ തവണ 13 ൽ 11 മണ്ഡലങ്ങളും നേടിയായിരുന്നു ഇടതുപക്ഷം കോഴിക്കോട് വിജയിച്ചത്. കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് വിജയിക്കാൻ സാധിച്ചത്. എന്നാൽ ഇത്തവണ പല അട്ടിമറികൾക്കും മണ്ഡലം സാക്ഷ്യം വഹിച്ചേക്കുമെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.

കുറ്റ്യാടി തിരിച്ച് പിടിക്കും

കുറ്റ്യാടി തിരിച്ച് പിടിക്കും

വടകരയും കൊടുവള്ളിയും പ്രവചനാതീതമാണെന്നാണ് സിപിഎം നേതാക്കളും പറയുന്നത്. കടുത്ത മത്സരം നടന്ന ഈ രണ്ടു സീറ്റുകളും നഷ്ടമാകുമെന്നാണ് താഴെതട്ടിൽ നിന്നുള്ള സിപിഎം പ്രവർത്തകർ നൽകുന്ന സൂചന. കൊയിലാണ്ടിയിൽ കടുത്ത തലവേദനയാണ് നേതൃത്വം നേരിടുന്നത്. അതേസമയം കുറ്റ്യാടി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ എൽഡിഎഫ് പുലർത്തുന്നിണ്ട്.

മലപ്പുറത്ത് എന്ത്?

മലപ്പുറത്ത് എന്ത്?

മലപ്പുറത്ത് ഇക്കുറിയും ഇടത് മുന്നണി കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തലുകൾ. 2016 ൽ പിടിച്ചെടുത്ത താനൂരു നിലമ്പൂരും കൈവിടാനുള്ള സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. ജില്ലയിൽ ഇക്കുറി മുഴുവൻ സീറ്റും പിടിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. അതേസമയം കഴിഞ്ഞ തവണ നേടിയ 4 ൽ നിന്നും 8 ആക്കി സീറ്റ് ഉയർത്തുമെന്ന് എൽഡിഎഫും അവകാശപ്പെടു്നനു.

മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം

cmsvideo
  എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

  English summary
  kerala assembly election 2021;LDF hope more than 35 seats in northern kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X