ക്ഷേമ പെൻഷൻ 2500 രൂപയാക്കും,വീട്ടമ്മമാർക്കും പെൻഷൻ; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഉൾപ്പെടുത്തി രണ്ട് ഭാഗങ്ങളായിട്ടാണ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്.
ക്ഷേമപെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ,ആരോഗ്യമേഖലയിൽ കേരളത്തെ ലോകോത്തരമാക്കുക,കാര്‍ഷിക മേഖലയിലെ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികൾ, 40 ലക്ഷം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് പത്രികയിൽ ഉള്ളത്. മറ്റ് വിശദാംശങ്ങളിലേക്ക്
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ
യുവതലമുറയക്ക് തൊഴിൽ നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പത്രിക പുറത്തിറക്കി എ വിജയരാഘവൻ പറഞ്ഞു.20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. 15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

5000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും
അഞ്ചു വര്‍ഷം മുമ്പ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേര്‍ക്കു തൊഴിലുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും.കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

സ്വകാര്യ നിക്ഷേപം സമാഹരിക്കും
പൊതുമേഖലയെ സംരക്ഷിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും.സ്വകാര്യ നിക്ഷേപം സമാഹരിക്കും.സ്വകാര്യ നിക്ഷേപം സമാഹരിക്കും.,അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

റബ്ബറിന്റെ തറവില
മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും.
പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം, അറുപതിനായിരം കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.പാൽ, മുട്ട, പച്ചക്കറികളിൽ സ്വയംപര്യാപ്തത നേടും.റബറിന്‍റെ തറവില ഇരുന്നൂറ്റിയൻപത് രൂപയാക്കും.

തീരദേശ വികസനം
തീരദേശ വികസനത്തിൽ അയ്യായിരം കോടിയുടെ പാക്കേജ്ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം.പതിനായിരം കോടിയുടെ ട്രാൻസ്‌ഗിൽഡ് പദ്ധതി യാഥാർത്ഥ്യമാക്കും.
സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടും.

വൈദ്യുതി ക്ഷാമം ഉണ്ടാകില്ല
ഓട്ടോ ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന,ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്കരിക്കും.മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.വർഷം തോറും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.മുഴുവൻ ആദിവാസി- പട്ടികജാതി കുടുംബങ്ങൾക്കും വീട് നൽകും.ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ ലോകോത്തര നിലവാരത്തിലാക്കും.2040വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നും എൽഡിഎഫ് പത്രികയിൽ വാഗ്ദാനം നൽകുന്നു.
മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications