• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭ തിരഞ്ഞെടുപ്പ്: സര്‍വ ദൈവഗണങ്ങളും സര്‍ക്കാറിനൊപ്പം: പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തില്‍ ഇടതുമുന്നണിക്ക് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധർമ്മടം ആർ സി. അമല ബേസിക് സ്കൂളിലെ ബൂത്തില്‍ ഭാര്യ കമലയ്ക്കൊപ്പം എത്തിയാണ് പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത്. കെ കെ രാഗേഷ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനം മുഖവിലയ്ക്ക് എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാമി അയ്യപ്പന്‍ ഉള്‍പ്പടേയുള്ള ദൈവങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന ഇടത് സര്‍ക്കാറിന് ഒപ്പമായിരിക്കും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

വിവാദങ്ങളിലെല്ലാം ജനങ്ങളാണ് അന്തിമ വിധി കല്‍പ്പിക്കുക. അവരാണ് അതിന് യോഗ്യരായവര്‍. തുടക്കം മുതല്‍ തന്നെ എല്ലാ കുപ്രചരണങ്ങളും ജനം തള്ളി. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസൊന്നും വലിയ തോതില്‍ വിവാദമായമായി വന്നില്ല. അത് വിവാദമായത് തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് കരുതിയത് എല്‍ഡിഎഫിനെ അങ്ങ് തകര്‍ത്ത് കളയാമെന്നായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ലാ എന്ന് നമ്മള്‍ കണ്ടു. അത് തന്നെയാണ് ജനങ്ങള്‍. എനിക്ക് ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമാണ്. ജനങ്ങളുടെ കൂടെയാണ് ഞങ്ങള്‍ നിന്നിട്ടുള്ളത്. ഞങ്ങളുടെ കൂടെ ജനങ്ങല്‍ ഉണ്ട് എന്നുള്ളത് തന്നെയാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  #Election; വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം ഉന്നയിച്ച് നേതാക്കള്‍

  ഒന്നിനൊന്ന് മെച്ചപ്പെടുത്ത റാലികളാണ് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ ശക്തമായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തും. അതേസമയം, മുഖ്യന്ത്രി വോട്ട് ചെയ്യാന്‍ എത്തുന്നതിന് മുമ്പ് ബൂത്തില്‍ യന്ത്ര തകരാര്‍ ഉണ്ടായിരുന്നു. പിന്നീട് ഇത് പരിഹരിക്കപ്പെട്ട ശേഷം മുഖ്യമന്ത്രി കുടുംബ സമേതം വോട്ട് രേഖപ്പെടുത്താന്‍ എത്തുകയായിരുന്നു.

  തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  നിയമസഭ തിരഞ്ഞെടുപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്ന് എ കെ ബാലന്‍

  വോട്ട് വിഹിതം കുറഞ്ഞിട്ടും 23 സീറ്റുകള്‍ വര്‍ധിപ്പിച്ച ഇടത്; കൂപ്പ് കുത്തിയ യുഡിഎഫ്; ഇത്തവണയെന്ത്

  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  kerala assembly election 2021: LDF secures more seats than last time: Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X