കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്തുള്‍പ്പടെ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യ സഖ്യം: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തൃശൂര്‍: മുസ്ലിം ലീഗ് അവരുടെ വർഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച് ദേശീയധാരയിലേക്ക് വന്നാൽ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. ലീഗിൽ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകൾ അംഗീകരിച്ച് വരുന്നവരെയും പാർട്ടി സ്വാഗതം ചെയ്യും. നിലവില്‍ മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനത്ത് നേമത്ത് ഉൾപ്പെടെ യുഡിഎഫ്-എൽഡിഎഫ് രഹസ്യധാരണ നിലവിൽ വന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ചെന്നിത്തല ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിൻ്റെ ഫലമാണ് ഈ സഖ്യമെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നേമത്ത് ഇതിന് വേണ്ടി നേതാക്കൾ പ്രചരണം തുടങ്ങി. ഈ രാഷ്ട്രീയ അധാർമികത ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വേഗം പൂർത്തിയാക്കും. ജനസമ്മതരായ സ്ഥാനാർത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

k surendran

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

അതേസമയം ലീഗ് സഹകരണ വിഷയത്തില്‍ ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി രംഗത്ത് എത്തി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം ലീഗ് സഹകരണം എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ന്യൂനപക്ഷങ്ങളെയടക്കം ആകർഷിക്കാതെ കേരളത്തിൽ എങ്ങിനെ ബിജെപി അധികാരത്തിലെത്തുമെന്നാണ് ശോഭ ഉയര്‍ത്തുന്ന ചോദ്യം.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021: LDF-UDF secret alliance to defeat BJP including nemom : K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X