കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണൽ ദിനം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് കക്ഷി ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്

Google Oneindia Malayalam News

കൊച്ചി: പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയ് 1 അർധരാത്രി മുതൽ മേയ് 2 അർധരാത്രി വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Kerala HighCourt

ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് കക്ഷി ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണ കാലത്തെ സമ്മേളനങ്ങൾ രോഗവ്യാപനത്തിന്റെ ഒരു കാരണമായി എന്ന് ആരോഗ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഫലപ്രഖ്യാപന ദിവസത്തെ ആഹ്ലാദ പ്രകടനങ്ങൾ രോഗവ്യാപനം ഇനിയും ഉയരാൻ കാരണമായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരത്തിലൊരു നടപടിയിൽ സർക്കാർ തീരുമാനം നിർണായകമാണ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം

അതേസമയം കോവിഡ് രോഗികളുടെ എണ്ണം വർർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടക്കും. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായിരിക്കും പരിശോധനയിൽ ആദ്യ പരിഗണന.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021 Lockdown should be declared in Vote counting day plea in HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X