കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടു, യുഡിഎഫ് മുഖം നഷ്ടപ്പെട്ട് ഇളിഭ്യരായി, പോസ്റ്റർ വിവാദത്തിൽ സ്വരാജ്
കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല കര്‍മ്മസമിതിയുടെ പേരിലുളള പോസ്റ്റര്‍ വിവാദം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ചൂടുപിടിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത് എന്നെഴുതിയ പോസ്റ്ററുകളാണ് ശബരിമല കര്‍മസമിതിയുടെ പേരില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ഇത്തരം പോസ്റ്ററുകള്‍ ഇറക്കിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. രാത്രി പോസ്റ്റര്‍ പതിക്കുന്ന ചിലരുടെ ദൃശ്യങ്ങളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാർത്ഥി കൂടിയായ എം സ്വരാജ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഹീനമായ തട്ടിപ്പുകൾ തിരിച്ചറിയുക, ജനാധിപത്യം പുലരട്ടെ... നേരായ പാതയിലൂടെ വിജയിക്കാനാവില്ലെന്ന് മനസിലായപ്പോൾ തട്ടിപ്പു തറവേലകളുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസുകാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപരനെ നിർത്തി ജനങ്ങളെ പറ്റിയ്ക്കാനായിരുന്നു നോക്കിയതെങ്കിൽ ഇത്തവണ വ്യാജ പോസ്റ്ററുകൾ അച്ചടിച്ച് ഇരുളിൻ്റെ മറവിൽ പതിക്കുകയാണ് ഇക്കൂട്ടർ. ഏതായാലും കള്ളത്തരം കയ്യോടെ പിടിയ്ക്കപ്പെട്ടു.

വ്യാജ പോസ്റ്റർ പതിയ്ക്കുന്ന ദൃശ്യങ്ങളും പുറത്തായി. മുഖം നഷ്ടപ്പെട്ട് ഇളിഭ്യരായി നിൽക്കുകയാണ് UDF. നിരന്തരം കള്ളത്തരം കാണിയ്ക്കുകയും കള്ളം പറയുകയും ചെയ്യുന്ന അഴിമതിക്കാരിൽ നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിയ്ക്കാൻ. തൃപ്പൂണിത്തുറയിലെ വോട്ടർമാരോടാണ് പറയാനുള്ളത്, അടുത്ത മണിക്കൂറുകളിൽ പുതിയ തട്ടിപ്പുകളുമായി ജനങ്ങളെ പറ്റിയ്ക്കാൻ ഇക്കൂട്ടർ ഇനിയും വന്നേക്കും. അധികാര ഭ്രാന്ത് തലയ്ക്കു പിടിച്ചവരുടെ വിഭ്രാന്തിയിൽ ഒരിയ്ക്കലും നല്ല ബുദ്ധി ഉദിയ്ക്കില്ല.
UDF ൻ്റെ തട്ടിപ്പുനാടകങ്ങൾക്കെതിരെ ജാഗ്രത പാലിയ്ക്കാൻ എല്ലാവരോടും
അഭ്യർത്ഥിയ്ക്കുന്നു. കള്ളത്തരവും തട്ടിപ്പു നമ്പറുകളുമായി വരുന്ന അഴിമതിക്കാരെ തിരിച്ചറിഞ്ഞ് അകലം പാലിയ്ക്കണമെന്നും നമ്മുടെ നാടിൻ്റെ സംസ്കാരത്തെ അപമാനിക്കുന്ന തട്ടിപ്പു സംഘത്തിൻ്റെ തറ വേലകൾക്കെതിരെ വികസനത്തുടർച്ചയും ജനക്ഷേമവും ഉറപ്പാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു''.












Click it and Unblock the Notifications