കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസാധ്യതയുള്ള 14 സീറ്റുകള്‍ വേണം, കടുപ്പിച്ച് മഹിളാ കോണ്‍ഗ്രസ്, രാഹുലിനെ കാണാന്‍ ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും സ്ഥാനാര്‍ത്ഥിത്വത്തില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്ന് മഹിള കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ കോണ്‍ഗ്രസില്‍ മഹിളാ വിഭാഗവും പിടിമുറുക്കിയിരിക്കുകയാണ്. ഇക്കാര്യം അധ്യക്ഷ ലതികാ സുഭാഷ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ലതിക ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതോടെ കടുപ്പമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.

കടുപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

കടുപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നണിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ 20 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി വിട്ടുകൊടുക്കണം. ജയസാധ്യതയുള്ള 14 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം വലിയ വെല്ലുവിളിയാവുമെന്ന് സൂചിപ്പിക്കുന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ ഇടപെടല്‍.

വിജയിക്കാവുന്നത് വേണം

വിജയിക്കാവുന്നത് വേണം

വിജയിക്കാവുന്ന സീറ്റുകള്‍ തന്നെ വേണമെന്ന കാര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് കടുംപിടുത്തത്തിലാണ്. വര്‍ഷങ്ങളായി അവസരം ലഭിക്കാത്തവര്‍ക്കും യുവതികള്‍ക്കും പ്രത്യേകം പരിഗണനയും ആവശ്യപ്പെട്ടിട്ടുണ്ട്. 2016ല്‍ അഞ്ച് വനിതകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇത്തവണ ഒരു വിട്ടുവീഴ്ച്ചയും അതുകൊണ്ട് ഉണ്ടാവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ കൂടുതലായി വിജയിച്ചിരുന്നു. ഇതാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ ശക്തമാക്കാന്‍ കാരണം.

ഉമ്മന്‍ ചാണ്ടി ദില്ലിയിലേക്ക്

ഉമ്മന്‍ ചാണ്ടി ദില്ലിയിലേക്ക്

ഉമ്മന്‍ ചാണ്ടിയെ ദില്ലിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കാണ് വിളിപ്പിച്ചത്. നാളെയാണ് ഉമ്മന്‍ ചാണ്ടി പോവുക. സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന കാര്യം അടക്കം അദ്ദേഹം രാഹുലിന് മുമ്പില്‍ വിശദീകരിക്കും. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച്ച ദില്ലിയിലേക്ക് പോകുമെന്നാണ് വിവരം. പാര്‍ട്ടിയിലെ തിരുത്തലുകള്‍ ഈ വേളയില്‍ ചര്‍ച്ചയാവും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഒരുങ്ങുന്നതെന്ന് വ്യക്തമാണ്.

ചാണ്ടി ഉമ്മന്‍ പറയുന്നത്

ചാണ്ടി ഉമ്മന്‍ പറയുന്നത്

യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. മത്സരിക്കുന്ന കാര്യവും പരിഗണിക്കാം. പാര്‍ട്ടി അക്കാര്യം തീരുമാനിക്കണം. യൂത്ത് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലെ ചാലശക്തിയായിരിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടനീളം യൂണിറ്റുകള്‍ സ്ഥാപിക്കും. ഓരോ യൂണിറ്റുകളിലും പത്ത് പേര്‍ വീതമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റില്‍ അധികം യുഡിഎഫിന് ലഭിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ നിയന്ത്രിക്കും

രാഹുല്‍ നിയന്ത്രിക്കും

രാഹുല്‍ തീരുമാനിക്കുന്നത് പ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുക. രാഹുലിന്റെ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞത് ഇതിന്റെ തുടക്കമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ന്യായ് പദ്ധതിയുടെ വ്യത്യസ്ത മോഡലുകള്‍ നേരത്തെ രാഹുല്‍ പരീക്ഷിച്ചിരുന്നു. പൂര്‍ണ അര്‍ത്ഥത്തില്‍ ഛത്തീസ്ഗഡില്‍ ഇത് നടപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇത് കേരളത്തിലേക്കും വരുന്നത്. രാഹുലിന്റെ ടീം നിര്‍ദേശിച്ചത് പ്രകാരമാണ് ഇത് പ്രഖ്യാപിച്ചത്. രാഹുല്‍ പിടിമുറുക്കുന്നു എന്നതിന് സൂചനയാണിത്.

സുരക്ഷിത മണ്ഡലത്തിലേക്ക്

സുരക്ഷിത മണ്ഡലത്തിലേക്ക്

മുതിര്‍ന്ന നേതാക്കള്‍ സുരക്ഷിത മണ്ഡലം നോക്കി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കെവി തോമസ്, പിജെ കുര്യന്‍, കെപി ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കെവി തോമസും പിജെ കുര്യനും ഇത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കമാണ്. കെവി തോമസ് സീറ്റ് കിട്ടിയില്ലെങ്കില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്. വൈപ്പിനോ കൊച്ചിയിലോ സീറ്റ് നോട്ടമിട്ടാണ് തോമസിന്റെ വരവ്. കെപിസിസി ഒട്ടും താല്‍പര്യപ്പെടുന്നില്ല തോമസിന് സീറ്റ് നല്‍കാന്‍.

സീനിയര്‍ വെല്ലുവിളി

സീനിയര്‍ വെല്ലുവിളി

സീനിയര്‍ നേതാക്കള്‍ ശരിക്കുമൊരു വെല്ലുവിളിയാണ് കോണ്‍ഗ്രസിന്. സഭാ നേതൃത്വത്തെ കൂട്ടുപിടിച്ചാണ് തിരുവല്ലയില്‍ പിജെ കുര്യന്‍ കളത്തിലിറക്കാന്‍ നോക്കുന്നത്. റാന്നി കൊടുത്ത് തിരുവല്ല ഏറ്റെടുക്കണമെന്നാണ് ആവശ്യം. വെപ്പിനില്‍ മത്സരിക്കാനാണ് ഡൊമിനിക് പ്രസന്റേഷന്റെ താല്‍പര്യം. കൊടുങ്ങല്ലൂരോ ചാലക്കുടിയോ കെപി ധനപാലന്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ചാലക്കുടിയില്‍ പിസി ചാക്കോ ഹൈക്കമാന്‍ഡിന്റെ താല്‍പര്യപ്രകാരം മത്സരിക്കാനും സാധ്യതയുണ്ട്. ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴയിലും കെസി ജോസഫ് ചങ്ങാനശ്ശേരിയിലും മത്സരിച്ചേക്കും.

Recommended Video

cmsvideo
Pinarayi vijayan appreciates Mohammed Azharuddeen

English summary
kerala assembly election 2021: mahila congress asks for 14 seats party is in pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X