കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്ലെങ്കില്‍ എല്‍ഡിഎഫും വേണ്ട, പുറത്തേക്കെന്ന് പറഞ്ഞ് കാപ്പന്‍, പവാര്‍ ഞായറാഴ്ച്ചയെത്തും

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍സിപി എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്കെന്ന സൂചനയുമായി മാണി സി കാപ്പന്‍. പാലാ സീറ്റ് തന്നില്ലെങ്കില്‍ പിന്നെ എല്‍ഡിഎഫില്‍ ഉണ്ടാവില്ലെന്ന് കാപ്പന്‍ വ്യക്തമാക്കി. അതേസമയം സീറ്റ് ചര്‍ച്ച പിന്നീടാകാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോയിട്ടില്ല. പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ലെന്ന് കാപ്പന്‍ വ്യക്തമാക്കി. അതേസമയം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഞായറാഴ്ച്ച കേരളത്തിലെത്തും. ഇതിലാണ് ഇനി പ്രതീക്ഷയുള്ളത്. പവാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

1

സഖ്യം വിടാമെന്ന് തന്നെയാണ് പവാറും പറയുന്നത്. കാരണം സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുന്നത് എല്‍ഡിഎഫില്‍ പഴക്കമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയോട് അനുനയ സമീപനമില്ലാതെ സിപിഎം പെരുമാറുന്നത് ശരത് പവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിരുന്നു പവാര്‍. അതുകൊണ്ട് പകരം സീറ്റുകള്‍ എന്ന ഓപ്ഷന്‍ ലഭിക്കാനാണ് സാധ്യത. പക്ഷേ കാപ്പനെ അനുനയിപ്പിക്കുന്ന ദുഷ്‌കരമായ കാര്യമാണ്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് കാപ്പന്‍ ഈ സീറ്റ് പിടിച്ചെടുത്തത്.

പാലാ സീറ്റില്‍ അടക്കം അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കില്‍ പീതാംബരവും കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം എല്‍ഡിഎഫ് വിടും. ഇവര്‍ക്കായി പാലാ സീറ്റ് യുഡിഎഫ് കാത്തിവെച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്. അതേസമയം യുഡിഎഫിലേക്ക് പോയാലും എല്‍ഡിഎഫില്‍ ലഭിച്ച നാല് സീറ്റ് നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. പാലാ സീറ്റ് വിട്ടുകൊടുക്കും. പക്ഷേ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അടങ്ങുന്ന മുന്നണിയില്‍ മലബാര്‍ മേഖലയില്‍ സീറ്റ് നേടിയെടുക്കുക എന്‍സിപിക്ക് ബുദ്ധിമുട്ടായിരിക്കും.

അതേസമയം പീതാംബരനുമായുള്ള ചര്‍ച്ചയില്‍ പാലാ സീറ്റില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ല. ആലോചിച്ച ശേഷം മാത്രം ഉറപ്പെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി നാല് സീറ്റിലും മത്സരിക്കുമെന്ന നിലപാട് മാറില്ലെന്ന് പീതാംബരന്‍ പറഞ്ഞു. പാലാ സീറ്റ് അടക്കം ആര്‍ക്കും നല്‍കില്ല. ഇത് സംബന്ധിച്ച് വിട്ടുവീഴ്ച്ചയും പ്രതീക്ഷിക്കേണ്ട. മത്സരിക്കുന്ന നാല് സീറ്റിലും വിജയിക്കേണ്ടതുണ്ട്. സിപിഎം ജയിച്ച സീറ്റ് അവര്‍ വിട്ടുകൊടുക്കുമോ. അവിടേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ ആരും നിര്‍ത്തില്ല. ജോസ് വിഭാഗത്തിന് വലിയ വോട്ട് ബാങ്ക് ഉള്ളതായി തോന്നിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിജയമാണ് ലഭിച്ചതെന്നും പീതാംബരന്‍ പറഞ്ഞു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: mani c kaapan says if pala seat didnt get we will quit ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X