ശശീന്ദ്രന് മുട്ടന്‍ പണി കൊടുക്കാന്‍ മാണി സി കാപ്പന്‍; എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ഥി, 3ാം സീറ്റിന് നീക്കം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെയാണ് എന്‍സിപിയില്‍ പ്രതിസന്ധി ആരംഭിച്ചത്. ഏറെ കാലത്തിന് ശേഷം ലഭിച്ച പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന സാഹചര്യം മുന്‍കൂട്ടി അറിഞ്ഞ മാണി സി കാപ്പന്‍ എംഎല്‍എ പടയെടുത്തു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ അദ്ദേഹം പിന്തുണ ആവശ്യപ്പെട്ടു.
ആദ്യം ഒപ്പം നില്‍ക്കുമെന്ന് കരുതിയെങ്കിലും ശരദ് പവാറും സംസ്ഥാന നേതൃത്വവും കാപ്പനെ കൈവിടുന്നതാണ് കണ്ടത്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാമെന്ന എകെ ശശീന്ദ്രന്‍ എംഎല്‍എയുടെ നിലപാടിനാണ് എന്‍സിപി അംഗീകാരം നല്‍കിയത്. എന്നാല്‍ മാണി സി കാപ്പന്‍ കളി തുടങ്ങുന്നു എന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

എന്‍സികെയുടെ വരവ്
എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ യുഡിഎഫ് ക്യാമ്പില്‍ താവളം ഒരുക്കുവച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തിയപ്പോള്‍ മാണി സി കാപ്പനും കൂട്ടരും യുഡിഎഫില്‍ ചേര്‍ന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പേരില്‍ പാര്‍ട്ടിയും രൂപീകരിച്ചു.

മൂന്ന് ചോദിച്ചു, രണ്ട് കിട്ടി
യുഡിഎഫില്‍ നിന്ന് പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്താനായിരുന്നു പിന്നീട് മാണി സി കാപ്പന്റെ ശ്രമം. മൂന്ന് സീറ്റാണ് അദ്ദേഹം യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടത്. പക്ഷേ, കിട്ടിയത് രണ്ടെണ്ണമാണ്. ഒന്ന് കൂടി വേണമെന്ന ചര്‍ച്ച നടക്കുകയാണ്.

എലത്തൂരിലും മല്‍സരിക്കും
പാലായില്‍ മാണി സി കാപ്പന്‍ തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് പിന്തുണയോടെ ജയിച്ചുകയറാം എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പാലായ്ക്ക് പുറമെ കോഴിക്കോട്ടെ എലത്തൂര്‍ മണ്ഡലത്തില്‍ എന്‍സികെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചു.

എന്‍സിപി സ്ഥാനാര്‍ഥികള്‍
എല്‍ഡിഎഫില്‍ എന്‍സിപിക്ക് ഇത്തവണ മൂന്ന് സീറ്റാണ് ലഭിച്ചത്. എലത്തൂര്‍, കുട്ടനാട്, കോട്ടക്കല്‍ എന്നിവയാണവ. എലത്തൂരില്‍ എകെ ശശീന്ദ്രന്‍ തന്നെയാണ് മല്‍സരിക്കുന്നത്. കുട്ടനാട്ടില്‍ തോമസ് കെ തോമസും കോട്ടയ്ക്കലില്‍ എന്‍കെ മുഹമ്മദ് കുട്ടിയും സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

ശശീന്ദ്രനെതിരെ സുല്‍ഫിക്കര്‍
എലത്തൂരില്‍ എകെ ശശീന്ദ്രനെതിരെ എന്‍സികെയുടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് മാണി സി കാപ്പന്റെ തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കല്‍ മയൂരിയാണ് ഇവിടെ സ്ഥാനാര്‍ഥിയാകുക. ശശീന്ദ്രന്‍ വീണ്ടും മല്‍സരിക്കുന്നതില്‍ അണികള്‍ക്കുള്ള അമര്‍ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് മാണി സി കാപ്പന്‍ കരുതുന്നത്.

ആവശ്യപ്പെടുന്ന സീറ്റുകള്‍
പാലാ, എലത്തൂര്‍ എന്നിവയ്ക്ക് പുറമെ മറ്റൊരു സീറ്റ് കൂടി എന്‍സികെ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ, കായംകുളം എന്നീ സീറ്റുകളോ കണ്ണൂരിലെ തളിപ്പറമ്പോ കിട്ടണം എന്നാണ് മാണി സി കാപ്പന്റെ ആവശ്യം. എന്നാല്‍ യുഡിഎഫ് ഇതിന് വഴങ്ങില്ല എന്നാണ് വിവരം.

പിസി ചാക്കോയെ നോട്ടമിട്ട് എന്‍സിപി
അതേസമയം, എന്‍സിപിയുടെ പ്രചാരണത്തിന് ശരദ് പവാറും പ്രഫുല്‍ പട്ടേലും എത്തുമെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ട പിസി ചാക്കോയെ എന്‍സിപിയുമായി അടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്‍സിപി സ്ഥാനാര്‍ഥികള്‍ ഈ മാസം 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാലാമത്തെ സീറ്റ് കിട്ടാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയാണ് എന്ന് എന്‍സിപി നേതൃത്വം വിലയിരുത്തുന്നു.
നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications