നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചന
തിരുവനന്തപുരം; കേരളത്തിൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നേരത്തേ ആക്കിയേക്കും.ഏപ്രിലിൽ നടത്താനുള്ള ആലോചനകളാണ് നിലവിൽ നടക്കുന്നത്. സിബിഎസ്ഇ,ഐസിഎസ്സി പരീക്ഷയ്ക്ക് മുൻപ് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യകളാണ് പരിശോധിക്കുന്നത്.
തെരഞ്ഞെടുപ്പ് മെയ്യിൽ നടത്താനായിരുന്നു ആലോചന.എന്നാൽ ഇതിനിടയിൽ സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയായിരുന്നു. മെയ് നാല് മുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ പരീക്ഷ.ഈ സാഹചര്യത്തിൽ പരീക്ഷയ്ക്ക് മുൻപ് തിരഞ്ഞടെുപ്പ് പൂർത്തയാക്കേണ്ടി വരും.

മാർച്ചിലാണ് എസ്എസ്എൽസി ,ഹയർസെക്കന്ററി പരീക്ഷകൾ നടക്കുന്നത്.ഇത് കൂടി കണക്കിലെടുത്ത് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.സംസ്ഥാനത്തെ സാഹചര്യവും സമയവും അടുത്തയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകയിൽ വിവിധ ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പ് നടക്കുക.2016 ൽ മെയ് 16 നായിരുന്നു തിരഞ്ഞടെുപ്പ് നടന്നത്. 1 ന് വെട്ടെണ്ണൽ നടന്നു. 25 നാണ് പുതിയ എൽഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയത്.












Click it and Unblock the Notifications