കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരു പ്രതീക്ഷയാണ്; ഇടതിന് തുടര്‍ ഭരണം ഉറപ്പെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിന്‍ കീഴില്‍ സിപിഎം ആവിഷികരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തിലേക്ക് അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അവസാനത്തെ ബജറ്റില്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതുമെല്ലാം ഭരണത്തുടര്‍ച്ചയെന്ന ഒറ്റലക്ഷ്യം മുന്നില്‍ നിര്‍ത്തിയാണ്. വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടത് ഭരണതുടര്‍ച്ച ഉറപ്പാണെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും അഭിപ്രായപ്പെടുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍

മേയര്‍ ആര്യാ രാജേന്ദ്രന്‍

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉറപ്പാണ്. മുമ്പെങും കാണാനും അനുഭവിക്കാനും കഴിയാത്തത്ര പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നതെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയാണ് ഇങ്ങനെ ഭരിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ അവസ്ഥ എന്താവുമെന്നതിനെ കുറിച്ച് ജനങ്ങള്‍ തന്നെ പറയാറുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷ

ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷ

നമ്മളില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു. എത്രപേര്‍ പട്ടിണിയില്‍ കഴിയേണ്ടി വരുമായിരുന്നു. എന്നാല്‍ പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വന്നിട്ടും നല്ല രീതിയില്‍ ആഹാരം കഴിക്കാന്‍ സാധിച്ചില്ലേ. പട്ടിണിക്കിട്ടില്ല. ഭക്ഷണം ഒരാളുടെ പ്രാഥമിക കാര്യമാണല്ലോ. അത് എല്ലാവരിലേക്കും എത്തിച്ച് നല്‍കാന്‍ സാധിച്ചു. മുഖ്യമന്ത്രി ഓരോ ദവസവും വാര്‍ത്താസമ്മേളനത്തിനെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണെന്നും ആര്യാ രാജേന്ദ്രന്‍ പറയുന്നു.

ഒരോ മലയാളിക്കും

ഒരോ മലയാളിക്കും

മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും എന്ന പ്രതീക്ഷ ഒരോ മലയാളിക്കും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ആര്യാ രാജേന്ദ്രന്‍ വന്നത്

ആര്യാ രാജേന്ദ്രന്‍ വന്നത്

കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ കൊണ്ട് വന്നത് ഉള്‍പ്പടെ അനുകൂല ഘടകമാവുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ നിന്നും വിജയിച്ചാണ് ആര്യാ രാജേന്ദ്രന്‍ മേയര്‍ ആവുന്നത്. ബിജെപിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ആര്യാ രാജേന്ദ്രന്‍ ഇഫക്ട് ഗുണകരമാവുമെന്നും സിപിഎം വിലയിരുത്തുന്നു.

നേമത്തെ മത്സരം

നേമത്തെ മത്സരം

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമത്ത് മേല്‍ക്കൈ ബിജെപിക്കാണെങ്കിലും വോട്ട് വ്യത്യാസം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും തമ്മിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വ്യത്യാസം 2204 മാത്രമാണ്. സിപിഎമ്മില്‍ വി ശിവന്‍കുട്ടി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

സുരേഷ് ഗോപിയുടെ പേര്

സുരേഷ് ഗോപിയുടെ പേര്

കേരളത്തിലെ ഏക സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ആരെ നിയോഗിക്കണം എന്നത് സംബന്ധിച്ച് ബിജെപിയിലും ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യസഭാംഗം സുരേഷ് ഗോപിയുടെ പേര് തുടക്കത്തില്‍ ഉയര്‍ന്ന് കേട്ടെങ്കിലും അവസാന വട്ട ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത് പാര്‍ട്ടി മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരിനിലാണ്.

കുമ്മനം രാജശേഖരന്‍ ഉറപ്പിച്ചോ

കുമ്മനം രാജശേഖരന്‍ ഉറപ്പിച്ചോ

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ കുമ്മനത്തിന്‍റെ പൊതുസമ്മതിയും കൂടി ചേരുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

മുന്നേറാന്‍ എല്‍ഡിഎഫ്

മുന്നേറാന്‍ എല്‍ഡിഎഫ്

ആകെ 14 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള തിരുവനന്തപുരം ജില്ലയില്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ 10 ഇടത്തും സിപിഎം ആയിരുന്നു വിജയിച്ചത്. നേമത്ത് ബിജെപിയും തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും വിജയിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമവും നെയ്യാറ്റിന്‍ കരയും ഒഴികേയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ലീഡ് പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021; Mayor Arya Rajendran says Pinarayi Vijayan government will continue to rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X