Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താല പോരില്‍ ആർക്ക് ജയം? 4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം, 5,000 ഭൂരിപക്ഷം ഉറപ്പെന്ന് കോൺഗ്രസ്

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം ആണ് തൃത്താലയിലേത്. സിറ്റിങ് എംഎല്‍എ വിടി ബല്‍റാമും മുന്‍ എംപി എംബി രാജേഷും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ പോരാട്ടം. വോട്ടെടുപ്പിന് തൊട്ടുതലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോരാട്ടം ശക്തമായ മണ്ഡലം കൂടിയാണ് തൃത്താല.

ഇരു കൂട്ടരും വലിയ ആത്മവിശ്വാസത്തിലാണ് എന്നതാണ് തൃത്താല മണ്ഡലത്തിന്റെ പ്രത്യേകത. ആര് ജയിച്ചാലും വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്നാണ് മണ്ഡലത്തെ കുറിച്ചുള്ള പൊതു വിലയിരുത്തല്‍. പരിശോധിക്കാം...

എംബി രാജേഷ് വരുമ്പോള്‍

എംബി രാജേഷ് വരുമ്പോള്‍

2011 ല്‍ അപ്രതീക്ഷിത അട്ടിമറിയുമായിട്ടാണ് തൃത്താലയില്‍ വിടി ബല്‍റാം തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2016 ല്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചില്ല. എന്നാല്‍ എംബി രാജേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

പാര്‍ട്ടി സംവിധാനം ഉണര്‍ന്നു

പാര്‍ട്ടി സംവിധാനം ഉണര്‍ന്നു

എംബി രാജേഷ് സ്ഥാനാര്‍ത്ഥി ആയി എത്തിയപ്പോള്‍ തൃത്താല മണ്ഡലത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിവൈഎഫ്‌ഐയ്ക്കും സാധിച്ചു എന്നാണ് സിപിഎം വിലയിരുത്തല്‍.

നാലായിരം ഭൂരിപക്ഷം

നാലായിരം ഭൂരിപക്ഷം

ഇത്തവണ എന്തായാലും തൃത്താല പിടിച്ചെടുക്കുമെന്നാണ് വോട്ടെടുപ്പിന് ശേഷം ബൂത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎമ്മിന്റെ വിലയിരുത്തല്‍. മൂവായിരത്തിനും നാലായിരിത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

ബല്‍റാമിനും ഉറപ്പ്

ബല്‍റാമിനും ഉറപ്പ്

ഇത്തവണ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പും വിശ്വസിക്കുന്നത്. വിടി ബല്‍റാമിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. എംബി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരുതരത്തിലും വെല്ലുവിളിയാവില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

യുഡിഎഫ് ശക്തം

യുഡിഎഫ് ശക്തം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പിന്നീട് അത് പരിഹരിക്കപ്പെടുകയും കോണ്‍ഗ്രസും മുസ്ലീം ലീഗും എണ്ണയിട്ട യന്ത്രം പോലെ ബല്‍റാമിന് പിന്നില്‍ അണിനിരക്കുന്നതും തൃത്താലയില്‍ പ്രകടമായിരുന്നു.

അയ്യായിരം ഭൂരിപക്ഷം

അയ്യായിരം ഭൂരിപക്ഷം

കഴിഞ്ഞ തവണ 10,547 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി ബല്‍റാമിന്റെ വിജയം. ഇത്തവണ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നാണ് ബല്‍റാം ക്യാമ്പ് വോട്ട് കണക്കുകള്‍ പരിശോധിച്ചതിന് ശേഷം വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14,510 വോട്ടുകളായിരുന്നു ബിജെപിക്ക് തൃത്താലയില്‍ ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് 21,838 ആയി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

ശങ്കു ടി ദാസ്

ശങ്കു ടി ദാസ്

മണ്ഡലത്തിന് പുറത്തുള്ള ശങ്കു ടി ദാസിനെ ആണ് ഇത്തവണ ബിജെപി ഇവിടെ മത്സരിപ്പിച്ചത്. ശബരിമല സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു ശങ്കു ടി ദാസ്. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ ബിജെപി വോട്ട് പിടിച്ചില്ലെങ്കില്‍, ആ വോട്ടുകള്‍ എങ്ങോട്ട് പോകും എന്നത് നിര്‍ണായകമാണ്.

രാജേഷും ബല്‍റാമും

രാജേഷും ബല്‍റാമും

എംബി രാജേഷ് ആയാലും വിടി ബല്‍റാം ആയാലും സംഘപരിവാര്‍ വിരുദ്ധതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ സംഘപരിവാറിന്റെ ശത്രുക്കളില്‍ ഒരാളാണ് എംബി രാജേഷ്. കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

എകെജി വിവാദം

എകെജി വിവാദം

എകെജിയെ അധിക്ഷേപിച്ചു എന്നതാണ് വിടി ബല്‍റാമിനെതിരെ സിപിഎമ്മിനുള്ളില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നത്. അതിനുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നാണ് സിപിഎം പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+