കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: അനാരോഗ്യപരമായ ഇത്തവണ മത്സര രംഗത്ത് ഉണ്ടായേക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എംഎം മണി. മത്സരിക്കാനുള്ള ആരോഗ്യം ഉണ്ട്. ഇപ്പോഴും കേരളത്തില്‍ മുഴുവന്‍ ഓടിയെത്തി പ്രവര്‍ത്തിക്കാന‍് കഴിയും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം. ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞതു. നേതൃത്വം കൊടുക്കേണ്ട അത്യാവശ്യം ചിലരെ ഒഴിവാക്കി രണ്ട് തവണ മത്സരിച്ചവരെ പാര്‍ട്ടി ഒഴിവാക്കും. രണ്ട് തവണ മന്ത്രിയായവുടെ കാര്യത്തിലും പാര്‍ട്ടിയാണ് തീരുമാനം എടുക്കുക.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകാന്‍ ശശി തരൂര്‍, കേരളത്തില്‍ തരൂരിന് നിര്‍ണായക റോള്‍തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകാന്‍ ശശി തരൂര്‍, കേരളത്തില്‍ തരൂരിന് നിര്‍ണായക റോള്‍

തോമസ് ഐകസിക്കിനെ പോലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കേരളത്തില്‍ വേറെ ആരാണ് ഉള്ളത്. അദ്ദേഹത്തെ പോലുള്ള നേതാക്കള്‍ വീണ്ടും മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും. അസുഖങ്ങള്‍ വന്നെങ്കിലും എനിക്കൊരു കുഴപ്പവും ഇല്ല. ഇപ്പോഴും കേരളത്തില്‍ മുഴുവന്‍ ഓടിയെത്തുന്നു. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇത്തവണ മത്സരിച്ചേക്കില്ലെന്നതുമായി ചില വാര്‍ത്തകള്‍ കണ്ടും. തനിക്കതിനെ കുറിച്ച് ഒന്നും അറിയില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്.

 mmmani-

പണ്ട് പാര്‍ട്ടി എന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചു. അന്നത്തെ സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ് ഇക്കാര്യം ചോദിച്ചത്. ഞാന്‍ മത്സരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് വിജയിച്ചപ്പോള്‍ മന്ത്രിയാകണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയില്‍ തനിക്കും പാര്‍ട്ടിക്കും താല്‍പര്യമുണ്ട്. വേണ്ട എന്ന അഭിപ്രായമുള്ളവര്‍ മുന്നണിയില്‍ തന്നെയുണ്ട്. ഒരു മുന്നണി ആവുമ്പോള്‍ എല്ലാ വരുടേയും അഭിപ്രായം പരിഗണിക്കണം.

ഉമ്മന്‍ചാണ്ടി വന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒരു മാറ്റവും ഉണ്ടാവില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നത് പോലെ മാത്രമാണ് അത്. ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ ഉണ്ടായിരുന്ന ആളല്ലേ ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കൂടി വന്നത് എല്‍ഡിഎഫിന് വലിയ ഗുണം ചെയ്യും. അവര്‍ ഇല്ലാതെയാണ് കഴിഞ്ഞ തവണ വലിയ വിജയം നേടിയത്. ഇത്തവണ അതിലും വലിയ വിജയം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസുമായി ലയനമില്ല; അവരെ പിളര്‍ത്താനാണ് നീക്കം; വെളിപ്പെടുത്തലുമായി എല്‍ജെഡി നേതാവ്ജെഡിഎസുമായി ലയനമില്ല; അവരെ പിളര്‍ത്താനാണ് നീക്കം; വെളിപ്പെടുത്തലുമായി എല്‍ജെഡി നേതാവ്

 ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്; തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി? ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്; തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി?

English summary
kerala assembly election 2021; MM Mani said the LDF would win more than 100 seats this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X