കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, ഹൈക്കമാന്‍ഡ് അനുമതി നല്‍കി!!

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ല. തന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം കല്‍പ്പറ്റയിലോ വടകരയിലോ അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ അവസാനിച്ചു. കെപിസിസി പ്രസിഡന്റായി താന്‍ തുടരുമെന്നും മുല്ലപ്പള്ളി അറിയിച്ചു. താന്‍ മത്സരിക്കാതെ തന്നെ യുഡിഎഫിന്റെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിനെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമര്‍ശം സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

1

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. അത് വളച്ചൊടിച്ചതാണ്. ചിലര്‍ ബോധപൂര്‍വം ഇതിനായി ശ്രമങ്ങള്‍ നടത്തി. 140 മണ്ഡലങ്ങളിലും ജയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ശേഷിയുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല, യുഡിഎഫിനെ ജയിപ്പിക്കാനാണ് തന്റെ ശ്രമം. ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന സൂചനകള്‍ മുല്ലപ്പള്ളി നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ഇതിനിടെ ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നതിന് മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്ന കാര്യത്തില്‍ ഈ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ചെന്നിത്തലയുടെ യാത്രക്ക് വീക്ഷണം ദിനപത്രത്തില്‍ അച്ചടിച്ച് വന്ന ആദരാഞ്ജലി പ്രയോഗവും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് വലിയ വിവാദമായിരുന്നു. അതേസമയം ചെന്നിത്തലയുടെ യാത്ര കാസര്‍കോട് ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മും ബിജെപിയും ഒരേ സ്വഭാവമുള്ള പാര്‍ട്ടിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

സിപിഎം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും സിപിഎമ്മും ഇരട്ടപുത്രന്‍മാരാണ്. വോട്ടുകച്ചവടത്തിന് ഒരുങ്ങുകയാണ് ഇവര്‍. തിലങ്കേരിയില്‍ ഇതിന്റെ പ്രകടനമായ സൂചന കണ്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പാണക്കാട് തറവാട് ചേര്‍ത്ത് സിപിഎം വര്‍ഗീയത പറഞ്ഞാല്‍ അത് കേരളത്തില്‍ ചെലവാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ആരൊക്കെ വരുന്നുവെന്ന് നോക്കി സിപിഎം ഗേറ്റില്‍ ഇരിക്കണ്ട. ഏഷണിയും വര്‍ഗീയതയുമാണ് സിപിഎം പറയുന്നത്. അതൊക്കെ ബിജെപി പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
kerala assembly election 2021: mullapally ramachandran says he dont contest in upcoming election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X