കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടും: മുന്നണി മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടിഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

പാര്‍ട്ടിക്ക് ശുഭപ്രതീക്ഷ

പാര്‍ട്ടിക്ക് ശുഭപ്രതീക്ഷ


പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, കേരളത്തിൽ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

 അത്ര പ്രാധാന്യം മാത്രം

അത്ര പ്രാധാന്യം മാത്രം

സ്വപ്‌നലോകത്തിരുന്നുകൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു 30-40 സീറ്റ് വരെ നേടിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ അവകാശവാദത്തോട് അദ്ദേഹം പ്രതികരിച്ചത്. അതേ സമയം സുരേന്ദ്രന്റെ വാക്കുകള്‍ 'അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂ. പക്ഷെ അതില്‍ ഒരു അപകടം ഉണ്ട്.

 പ്രാതിനിധ്യം ഉറപ്പാക്കാൻ

പ്രാതിനിധ്യം ഉറപ്പാക്കാൻ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. അഞ്ച് സീറ്റില്‍ ജയിച്ചുവന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് വേണ്ടി കേരളത്തിലെ സിപിഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മില്‍ കരാര്‍ ഉണ്ടായിക്കിയിട്ടുണ്ടെന്നും എന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

പുതുമുഖങ്ങൾക്കും യുവാക്കൾക്കും

പുതുമുഖങ്ങൾക്കും യുവാക്കൾക്കും

അനായാസേന ജയിക്കാമെന്ന മോഹമൊന്നും ബിജെപിക്ക് വേണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിയ്യതി ഇന്ന് വൈകീട്ട് 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?
കേരളത്തിൽ ഒറ്റഘട്ടം?

കേരളത്തിൽ ഒറ്റഘട്ടം?


കേരളത്തില്‍ ഒറ്റത്തവണയായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതോടെ തിരഞ്ഞെടുപ്പും വൈകിയേക്കും എന്ന ധാരണയിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പുറത്തുവരുന്ന സൂചന.

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

English summary
Kerala Assembly election 2021: Mullappally Ramachandran about UDF's victory in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X