Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിൽ രമയുണ്ടാകുന്ന കാഴ്ച്ച ചരിത്രത്തിലെ ഒരേടായിരിക്കും;മുനവറലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം; രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരോട് കേരളജനതക്ക് പറയാനുള്ള വികാരങ്ങളെല്ലാം അടങ്ങിയതായിരിക്കും വടകരയിലെ രമയുടെ വിജയമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. നിയമസഭയിൽ അവരുണ്ടാകുന്ന കാഴ്ച്ച കേരളരാഷ്ട്രീയത്തിൻ്റെ ചരിത്ര പുസ്തകത്തിൽ വ്യതിരിക്തമായ ഒരേടായിരിക്കും. അത് തുന്നിച്ചേർക്കാനുള്ള ഭാഗ്യം വടകരക്കാർക്കുണ്ടാവട്ടെയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം

നഷ്ടദുഃഖം മാറാത്ത വടകരയുടെ പ്രതികാരമായിരിക്കും രമയുടെ വിജയം.!
കേരളത്തിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പോരാളിമുഖമാണ് കെ.കെ രമ. തൻ്റെ ഭർത്താവും ആർ.എം.പി നേതാവുമായ സഖാവ് ടി.പി ചന്ദ്രശേഖരൻ സി.പി.എം പ്രവർത്തകരാൽ കൊല്ലപ്പെട്ട അന്നുമുതൽ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപങ്ങൾ നേരിട്ടും 'രാഷ്ട്രീയ കൊലപാതകത്തിനു' വിധേയയായിക്കൊണ്ടിരിക്കുന്ന സ്ത്രീ പോരാളിയാണവർ.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

 page-1617197882.jpg -Properties Reuse Image

ആ നഷ്ടങ്ങൾ വരുത്തിവെച്ചവരോട് ജനാധിപത്യ സംവിധാനത്തിലെ മധുരപ്രതികാര മാർഗ്ഗങ്ങൾ വഴി കടം തീർക്കാൻ ഒരുങ്ങുകയാണവർ. ഒഞ്ചിയത്തുകാരുടെ മനസ്സിൽ നിന്ന് ഇന്നും മായാത്ത മുഖമാണ് ടി.പി ചന്ദ്രശേഖരൻ. വർഷങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറാത്ത ആ വിയോഗ ദുഃഖത്തിൻ്റെ ബഹിർസ്‌ഫുരണം കഴിഞ്ഞ ദിവസങ്ങളിലായി രമയെ സ്നേഹത്തോടെ എതിരിട്ട വടകരയിലെ വോട്ടർമാരുടെ മുഖത്ത് കാണാനാവും.
യു.ഡി.എഫ് പിന്തുണക്കുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയാണവർ. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരോട് കേരളജനതക്ക് പറയാനുള്ള വികാരങ്ങളെല്ലാം അടങ്ങിയതായിരിക്കും രമയുടെ വിജയം. നിയമസഭയിൽ അവരുണ്ടാകുന്ന കാഴ്ച്ച കേരളരാഷ്ട്രീയത്തിൻ്റെ ചരിത്ര പുസ്തകത്തിൽ വ്യതിരിക്തമായ ഒരേടായിരിക്കും. അത് തുന്നിച്ചേർക്കാനുള്ള ഭാഗ്യം വടകരക്കാർക്കുണ്ടാവട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+