കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിംകുഞ്ഞും മകനും വേണ്ട, കളമശ്ശേരിയില്‍ ജയിക്കില്ല, മുസ്ലീം ജില്ലാ നേതൃത്വത്തില്‍ എതിര്‍പ്പ്!!

Google Oneindia Malayalam News

എറണാകുളം: കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരുന്നു. സിറ്റിംഗ് എംഎല്‍എയെ എന്ത് വന്നാലും മത്സരിപ്പിക്കരുതെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. പാലാരിവട്ടം പാലം കേസില്‍ ജയിലില്‍ പോയത് അടക്കമുള്ള വിഷയങ്ങള്‍ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയായി നില്‍ക്കുകയാണ്. ആ സമയത്താണ് അദ്ദേഹത്തെ മുസ്ലീം ലീഗ് കമ്മിറ്റി തന്നെ എതിര്‍ക്കുന്നത്. ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളമശ്ശേരി മണ്ഡലം കമ്മിറ്റിയും ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി.

1

ഇബ്രാഹിംകുഞ്ഞും മകന്‍ ഗഫൂറും കളമശ്ശേരി സീറ്റില്‍ മത്സരിക്കരുതെന്ന് ലീഗ് നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ രണ്ട് പേര്‍ മത്സരിച്ചാലും മണ്ഡലത്തില്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നത് മറ്റ് മണ്ഡലങ്ങളിലെ വിജയസാധ്യതയെയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു. അതേസമയം കെഎം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും എതിര്‍പ്പറിയിച്ചു.

കാസര്‍കോട് ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തിയാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിര്‍പ്പുയര്‍ന്നത്. സിറ്റിംഗ് എംഎല്‍എമാരില്‍ ചിലരെ മാറ്റി നിര്‍ത്തുന്ന കാര്യവും ഉന്നതാധികാര യോഗത്തില്‍ ചര്‍ച്ചയാവും. താന്‍ മത്സരിക്കുകയാണെങ്കില്‍ അത് അഴീക്കോട് തന്നെയായിരിക്കുമെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു. നേരത്തെ കാസര്‍കോടോ അതല്ലെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തിലോ മത്സരിക്കാനായിരുന്നു ഷാജി ശ്രമിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കാസര്‍കോട്ട് പുറത്ത് നിന്നുള്ള ഒരാള്‍ മത്സരിക്കേണ്ടെന്നാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

അതേസമയം മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജില്ലാ മണ്ഡലം അഭിപ്രായം അറിഞ്ഞ ശേഷമാകും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുക. സ്ഥാനാര്‍ത്ഥികളെ പത്താം തിയതിക്ക് ശേഷം തീരുമാനിക്കും. ഇത്തവണ ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കുന്നത് മന:പ്പൂര്‍വമാണ്. വിമത നീക്കം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് കൊടുവള്ളിയില്‍ വിമത നീക്കമുണ്ടായത്. ഇതോടെ മണ്ഡലം ലീഗ് കൈവിടുകയും ചെയ്തിരുന്നു. അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്.

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021: muslim league district committee against contesting vk ibrahim kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X