കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ പ്രമുഖര്‍ വന്ന് ബുദ്ധിമുട്ടിക്കരുത്; കാരാട്ട് റസാഖുമായുള്ള ചര്‍ച്ച തള്ളി മുസ്ലിം ലീഗ്

Google Oneindia Malayalam News

മലപ്പുറം: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി കോണ്‍ഗ്രസിന്റെ മധ്യസ്ഥതയില്‍ മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയെന്ന വാദം തള്ളി കെപിഎ മജീദ്. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയില്‍ നിലവില്‍ ഒട്ടേറെ പ്രമുഖരുണ്ട്. കൂടുതല്‍ പ്രമുഖരെ വന്നിട്ട് ബുദ്ധിമുട്ടുക്കേണ്ടല്ലോ. കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിന്റെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മജീദ് പറഞ്ഞു.

p

മുസ്ലിം ലീഗിന്റെ കൊടുവള്ളിയിലെ നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ഇടതുപക്ഷ സ്വതന്ത്രനായി മല്‍സരിച്ചത്. അന്ന് 600ല്‍ താഴെ വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്.

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയെന്ന് കാരാട്ട് റസാഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചര്‍ച്ചയുടെ ആദ്യ വിവരം പുറത്തുവന്നത് ശനിയാഴ്ചയാണ്. പിന്നീട് എംഎല്‍എ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. താന്‍ മുസ്ലിം ലീഗില്‍ നിന്ന് പുറത്തായിട്ടില്ല. മുസ്ലിം ലീഗ് തന്നെ പുറത്താക്കിയിട്ടില്ല. തിരിച്ചുപോകണമെങ്കില്‍ പ്രാഥമി അംഗത്വം എടുക്കേണ്ട ആവശ്യവുമില്ല. മുസ്ലിം ലീഗുമായി തനിക്ക് തര്‍ക്കമില്ല. സംസ്ഥാന നേതാക്കളുമായി ബന്ധം സൂക്ഷിക്കുന്നുണ്ട്. അതേസമയം, പ്രാദേശിക നേതാക്കളില്‍ ചിലരാണ് തനിക്കെതിരെ ചരടുവലിക്കുന്നത്. അവര്‍ക്ക് തന്നോടുള്ള എതിര്‍പ്പ് നേരത്തെയുണ്ട്. അതിപ്പോഴും തുടരുന്നു. നിലവില്‍ ഇടതുപക്ഷം തന്നെ നല്ല രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സ്വതന്ത്രനായി തന്നെ തുടരാനാണ് ആഗ്രഹം. ഇനിയും മല്‍സരിക്കാനുള്ള സാധ്യത സംബന്ധിച്ചും കാരാട്ട് റസാഖ് പ്രതികരിച്ചു.

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: Muslim League rejected reports about talk with Karat Razak MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X