കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജിക്ക് സുരക്ഷിത മണ്ഡലം തേടി ലീഗ്, കാസര്‍കോടും മഞ്ചേശ്വരവും പരിഗണനയില്‍, പറ്റില്ലെന്ന് നേതാക്കള്‍!!

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലീം ലീഗിന് തലവേദനയായി രണ്ട് നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം. കെഎം ഷാജിയും വികെ ഇബ്രാഹിം കുഞ്ഞും മത്സരിക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. ലീഗ് നേതൃത്വത്തിന് ഇവരെ മത്സരിപ്പിക്കണമെന്നും ഉണ്ട്. എന്നാല്‍ ഇതുവരെ ഇവര്‍ക്കുള്ള മണ്ഡലം കണ്ടെത്തിയിട്ടില്ല. കാസര്‍കോട് ഏതെങ്കിലും മണ്ഡലത്തില്‍ ഷാജിയെ മത്സരിപ്പിക്കാനുള്ള ശ്രമം ശക്തമാക്കിയെങ്കിലും, വിമത ഭീഷണി ഉയരുമെന്ന സൂചനയാണ് ലീഗിന് ലഭിക്കുന്നത്.

ഷാജിയെ മത്സരിപ്പിക്കണം

ഷാജിയെ മത്സരിപ്പിക്കണം

കെഎം ഷാജിക്ക് സുരക്ഷിത മണ്ഡലമൊരുക്കാനാണ് ലീഗിന്റെ ശ്രമം. കാസര്‍കോട് മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇവിടെ മത്സരിപ്പിക്കാനാവില്ലെന്ന് ലീഗിന്റെ ജില്ലാ നേതൃത്വം കടുത്ത നിലപാട് എടുത്തിരിക്കുകയാണ്. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ തന്നെ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ ഷാജിയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ ലീഗ് ബുദ്ധിമുട്ടേണ്ടി വരും.

ജയിക്കുന്ന സീറ്റ് വേണം

ജയിക്കുന്ന സീറ്റ് വേണം

കെഎം ഷാജി ഇത്തവണ അഴീക്കോട് മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ആരെ നിര്‍ത്തിയാലും ജയിക്കുന്ന സുരക്ഷിതമായ മണ്ഡലമാണ് ലീഗ് മുന്നില്‍ കാണുന്നത്. കണ്ണൂരിനെയാണ് അത്തരമൊരു മണ്ഡലമായി ലീഗ് കാണുന്നത്. കോഴ വിവാദങ്ങള്‍ ഉള്ളത് കൊണ്ട് ഷാജിയെ അഴീക്കോട് നിന്ന് മാറ്റാതെ ലീഗിന് മുന്നില്‍ മറ്റൊരു ഓപ്ഷനില്ല. നികേഷ് കുമാര്‍ മത്സരിക്കുക കൂടി ചെയ്താല്‍ പോരാട്ടം കടുപ്പമാകും.

കണ്ണൂരിലെ പ്രശ്‌നം

കണ്ണൂരിലെ പ്രശ്‌നം

കണ്ണൂര്‍ സീറ്റ് ലീഗിന് കിട്ടാന്‍ പ്രയാസമാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. അതുകൊണ്ടാണ് ഷാജിയെ കാസര്‍കോട്ടേക്ക് പരിഗണിച്ചത്. അതേസമയം ഷാജി കാസര്‍കോട്ട് മത്സരിച്ചാലും ജയിക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ മാത്രമേ ഷാജിയുടെ വരവ് സഹായിക്കുവെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിക്കേണ്ട സാഹചര്യത്തില്‍ ലീഗ് വലിയ നീക്കത്തിന് ശ്രമിക്കില്ല.

എന്തുകൊണ്ട് സുരക്ഷിത മണ്ഡലം

എന്തുകൊണ്ട് സുരക്ഷിത മണ്ഡലം

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഷാജിയെ ജനങ്ങളുടെ കോടതിയില്‍ വെറുതെ വിട്ടെന്ന് പറയാന്‍ ലീഗിന് സാധിക്കും. അത് യുഡിഎഫിന് ഒന്നാകെ ഉണര്‍വാകും. തിരഞ്ഞെടുപ്പ് വിജയം അതുകൊണ്ട് കേസുകള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരെയുള്ള മറുപടിയാകണമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. എന്നാല്‍ ഇത്തവണ മലപ്പുറത്തിന് പുറത്ത് ലീഗിന് അത്ര സുരക്ഷിതമായ സീറ്റുകള്‍ ഇത്തവണയില്ലെന്നാണ് വിലയിരുത്തല്‍. കല്‍പ്പറ്റയില്‍ മത്സരിക്കാമെന്ന് കരുതിയാലും ജില്ലാ നേതൃത്വം അനുവദിക്കില്ല. അതേസമയം ഷാജി ജയിക്കുകയും, യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ അദ്ദേഹം മന്ത്രിയാവാനും സാധ്യതയുണ്ട്.

ലീഗ് മത്സരിക്കുന്നത്

ലീഗ് മത്സരിക്കുന്നത്

ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം എവിടെയാണെന്ന് തീരുമാനിച്ചാല്‍ മാത്രമേ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവൂ. 2006ല്‍ 29468 വോട്ടിനാണ് സിപിഎം അഴീക്കോട് ജയിച്ചത്. 2011ല്‍ വെറും 493 വോട്ടിന് ഷാജി ഈ മണ്ഡലം പിടിച്ചെടുത്തു. അഞ്ച് വര്‍ഷം കഴിഞ്ഞ് ഭൂരിപക്ഷം 2287 വോട്ടായി ഷാജി ഉയര്‍ത്തി. രണ്ട് തവണയും ജയിക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലീഗ് നടത്തിയത്. ഷാജിയുടെ പ്രവര്‍ത്തന മികവ് കൊണ്ട് കൂടിയാണ് ലീഗ് അദ്ദേഹത്തെ കൈവിടാതിരിക്കുന്നത്.

കളമശ്ശേരിയിലും പ്രശ്‌നം

കളമശ്ശേരിയിലും പ്രശ്‌നം

കളമശ്ശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വത്തിന് സമ്മര്‍ദമുണ്ട്. എന്നാല്‍ നടക്കില്ലെന്നാണ് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെടുന്നു. സീറ്റ് വിട്ട് തരില്ലെന്നാണ് മുസ്ലീം ലീഗിന്റെ നലിപാട്. ഇബ്രാഹിം കുഞ്ഞ് മത്സരിച്ചാല്‍ കോണ്‍ഗ്രസ് കാലുവാരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇബ്രാഹിം കുഞ്ഞോ മകനോ മത്സരിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ലീഗ് ജില്ലാ നേതൃത്വം ഒറ്റക്കെട്ടാണ്. ഇത് ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തലവേദനയാണ്.

English summary
kerala assembly election 2021: muslim league searching for a safe seat for km shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X