കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് 12 മണ്ഡലങ്ങളിലും ലീഗ് മത്സരിക്കും, കോണ്‍ഗ്രസുമായി മാറില്ല, പ്രചാരണം നേരത്തെ തുടങ്ങും!!

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലീം ലീഗ്. മലപ്പുറത്ത് കൈവശമുള്ള 12 മണ്ഡലങ്ങളിലും ലീഗ് തന്നെ മത്സരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. തിരഞ്ഞെടുപ്പിന് മുമ്പ് ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം ശക്തമാക്കും. 16 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതില്‍ 12 ഇടത്തും മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. ഇത്തവണ മലപ്പുറത്ത് കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാലും ലഭിക്കില്ലെന്ന സൂചനയാണ് ലീഗ് നേതൃത്വം നല്‍കുന്നത്.

1

കോണ്‍ഗ്രസും ലീഗും തമ്മില്‍ മലപ്പുറത്ത് മണ്ഡലം വെച്ച് മാറാനുള്ള സാധ്യതയില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവരെ ലീഗ് ഒഴിവാക്കിയിരുന്നു. 91 ശതമാനവും പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കിയത്. ഇത് വലിയ നേട്ടമായെന്ന് നേതൃത്വം കരുതുന്നു. അത്തരമൊരു മാറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പൂര്‍ണമായും ആ രീതിയിലേക്ക് മാറിയാല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഭയമുണ്ട്. അതേസമയം കൂടുതല്‍ യുവാക്കള്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവുമെന്നാണ് സൂചന.

പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണ ജാഥയും നടത്തും. അതേസമയം പ്രചാരണത്തിന് നേരത്തെ ഇറങ്ങാനാണ് ലീഗിന്റെ തീരുമാനം. ലീഗിന്റെ കോട്ടയായ മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് നേരത്തെയിറങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. 2011ല്‍ 12 മണ്ഡലങ്ങളും ലീഗിന്റെ സുരക്ഷിത കോട്ടയായിരുന്നു. കഴിഞ്ഞ തവണ താനൂര്‍ പക്ഷേ കൈവിട്ടു.

കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയും മങ്കടയും തിരൂരങ്ങാടിയിലും കഷ്ട്ിച്ച് രക്ഷപ്പെടുകയായിരുന്നു ലീഗ്. സാധാരണ ആയിരക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാവാറുള്ള മഞ്ചേരി, ഏറനാട്, കോട്ടക്കല്‍, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഇടിയുകയും ചെയ്തു. ഈ സാഹചര്യം ഒഴിവാക്കാനാണ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ കളത്തിലിറങ്ങുന്നത്. പദയാത്രയുമായി തങ്ങള്‍ ഇറങ്ങുന്നത് നേട്ടമാകുമെന്ന് മുസ്ലീം ലീഗ് കരുതുന്നു. വിഭാഗീയത അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ വരവ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

English summary
kerala assembly election 2021: muslim league will contest their 12 seats in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X