കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകും, കൊടുവള്ളി ആവര്‍ത്തിക്കില്ല, മുന്നില്‍ 2 തന്ത്രം!!

Google Oneindia Malayalam News

കോഴിക്കോട്: എല്ലാ തവണയും നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലുള്ള ക്രെഡിറ്റ് മുസ്ലീം ലീഗിന് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് മാറുമെന്നാണ് സൂചന. വിമത നീക്കങ്ങള്‍ക്ക് തടയിടുകയാണ് ലക്ഷ്യം. അതിന് പുറമേ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കാരണം തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ വിജയസാധ്യത കുറയുന്നുണ്ട്. അതും കൂടി പരിഹരിക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥികളെ വൈകി പ്രഖ്യാപിച്ചാല്‍ മതിയെന്ന തന്ത്രമാണ് ലീഗ് പുറത്തെടുക്കുന്നത്. ഇതിന് രണ്ട് കാരണവുമുണ്ട്്. എതിര്‍ സ്ഥാനാര്‍ത്ഥിയെ ഓരോ മണ്ഡലത്തിലും അറിഞ്ഞ ശേഷം രംഗത്തിറക്കാം എന്നുള്ളതാണ് വലിയ തന്ത്രം.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

1

സാധാരണ സീറ്റ് മോഹികള്‍ പലരും സീറ്റ് കിട്ടാതെ വരുമ്പോള്‍ മറുകണ്ടം ചാടാറുണ്ട്. മുന്‍ അനുഭവം കൂടി കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്. വിമത നീക്കം ഇത്തവണയുണ്ടാവരുതെന്നാണ് ലീഗ് നിര്‍ദേശം. 2016ല്‍ ലീഗിന്റെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എംഎ റസാഖിനെയാണ് കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. പ്രഖ്യാപനം വന്നതിന് പിറ്റേന്ന് തന്നെ കാരാട്ട് റസാഖ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. മണ്ഡലത്തില്‍ നിന്ന് ജയിക്കുകയും ചെയ്തു. കൊടുവള്ളി കൈവിട്ട് പോയത് പോലെ മറ്റ് മണ്ഡലങ്ങളും നഷ്ടപ്പെടരുതെന്നാണ് ലീഗ് ഈ തീരുമാനമം കൊണ്ട് കരുതുന്നത്.

അതേസമയം മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒഴാഴ്ചയ്ക്കുള്ളിലുണ്ടാവൂമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഞായറാഴ്ച്ച സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി യോഗം ചേരുന്നുണ്ട്. തര്‍ക്കങ്ങള്‍ ഇല്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് തന്നെ വിമത ഭീഷണി തടയാനാണ് തീരുമാനം വൈകുന്നതെന്ന സൂചനയാണ് നല്‍കുന്നത്. മലപ്പുറത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെയും അടുത്താഴ്ച്ച പ്രഖ്യാപിക്കും.

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

ഡോ സുബൈര്‍ ഹുദവിയെ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി അടക്കം ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. നിലവില്‍ ഉത്തരേന്ത്യയിലെ പലവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സുബൈര്‍ ഹുദവി. തനിക്ക് പാര്‍ലമെന്ററി മോഹമില്ലെന്നും, ഇപ്പോഴുള്ള വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ മേഖലയില്‍ കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും സുബൈര്‍ ഹുദവി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് പാര്‍ലമെന്റില്‍ മികച്ച പ്രവര്‍ത്തനം നടത്താനായില്ലെന്ന് ലീഗില്‍ പൊതുവികാരമുണ്ട്.അതുകൊണ്ട് ഇത്തവണ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളയാള്‍ തന്നെ വരണമെന്നാണ് ആവശ്യം.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
kerala assembly election 2021: muslim league will delay candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X