• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!

കോഴിക്കോട്: മുസ്ലീം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫില്‍ ചോദിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ അതില്‍ ഉപരി വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യമാണ് ചര്‍ച്ചയാവുന്നത്. ഇത്തവണ ആരാകും വനിതാ സ്ഥാനാര്‍ത്ഥിയാവുക എന്നാണ് അറിയാനുള്ളത്. ഒരു വനിതയ്ക്ക് മാത്രമാണ് സീറ്റ് നല്‍കുകയെന്നാണ് വിവരം. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ലീഗിന്റെ മുന്‍ഗണനയിലുള്ളത്. ഒന്നില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ലീഗ് മൗനത്തിലാണ്.

വനിതകള്‍ക്ക് കിട്ടുമോ

വനിതകള്‍ക്ക് കിട്ടുമോ

വനിതകളെ മത്സരിപ്പിക്കാന്‍ ലീഗില്‍ ശക്തമായ സമ്മര്‍ദമുണ്ട്. എന്നാല്‍ നേതൃത്വം വഴങ്ങിയിട്ടില്ല. നേതൃത്വം തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനാണ് സാധ്യത. 1996ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ് അന്‍വര്‍ മത്സരിച്ച് തോറ്റിരുന്നു. ഇതിന് ശേഷം ലീഗ് ഇതുവരെ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. വനിതാ ലീഗ് നേതാക്കള്‍ സീറ്റിനായി രംഗത്ത് വരുമെങ്കിലും കാര്യമായ ഫലമുണ്ടാകാറില്ല. വനിതാ ലീഗ് സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചെങ്കിലും ഉറപ്പ് കിട്ടിയിട്ടില്ല.

അഞ്ച് പേര്‍ പട്ടികയില്‍

അഞ്ച് പേര്‍ പട്ടികയില്‍

സാധ്യതാ പട്ടികയില്‍ അഞ്ച് പേരാണ് ഉള്ളത്. വനിതാ ലീഗ് നേതാക്കള്‍ തന്നെ സമ്മര്‍ദം ചലുത്തുന്നുണ്ട്. വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബിനാ റഷീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി കുല്‍സു, സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. മറ്റ് രണ്ട് പേരുകള്‍ കൂടി സജീവ പരിഗണനയിലുണ്ട്. ഇത്തവണ സീറ്റ് കിട്ടിയേ തീരൂ എന്ന വാശിയിലാണ് വനിതാ ലീഗിലെ പ്രവര്‍ത്തകരും നേതാക്കളും.

നൂര്‍ബിനയ്ക്ക് മുന്‍തൂക്കം

നൂര്‍ബിനയ്ക്ക് മുന്‍തൂക്കം

നൂര്‍ബിന റഷീദിന്റെ പേര് മുന്‍പന്തിയിലുണ്ട്. കോഴിക്കോട് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് നൂര്‍ബിന റഷീദ്, വനിതാ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് നൂര്‍ബിന. സീനിയോറിറ്റിയും സംഘാടക ശേഷിയും പരിഗണിച്ചാല്‍ നൂര്‍ബിന തന്നെയാണ് ഏറ്റവും സാധ്യതയുള്ള നേതാവ്.

സംസ്ഥാന അധ്യക്ഷയും പരിഗണനയില്‍

സംസ്ഥാന അധ്യക്ഷയും പരിഗണനയില്‍

വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷയാണ് സുഹറ മമ്പാട്. മലപ്പുറം ജില്ലാ പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം നടത്തുകയും ദേശീയ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട് സുഹ. മലപ്പുറത്ത് നിന്നുള്ള നേതാവ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ലീഗ് സുഹറയെ തന്നെ പരിഗണിക്കും. മുജാഹിദിന്റെ വനിതാ സംഘടന എംജിഎമ്മിന്റെ അധ്യക്ഷ സ്ഥാനവും സുഹറ വഹിച്ചിരുന്നു.

മൂന്നാമത്തെ സാധ്യത

മൂന്നാമത്തെ സാധ്യത

ആദ്യത്തെ രണ്ട് സാധ്യതകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ അഡ്വ പി കുല്‍സുവിനാണ് സാധ്യത. വനിതാ ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയാണ് കുല്‍സു. പയ്യോളി നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ പദവിയും അവര്‍ വഹിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ ഭാഗമായ അവര്‍ പാര്‍ട്ടിക്ക് പുറത്തും പ്രശസ്തയാണ്. ജനകീയ മുഖം പരിഗണിച്ചാല്‍ കുല്‍സുവിന് സാധ്യത ശക്തമാണ്.

യുവനിരയും ശക്തം

യുവനിരയും ശക്തം

എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ അധ്യക്ഷ ഫാത്തിമ തഹ്ലിയയുടെ പേരും പരിഗണനയിലുണ്ട്. പികെ ഫിറോസും മുനീറും തഹ്ലിയക്കായി രംഗത്തുണ്ട്. കോഴിക്കോട് സൗത്ത്, പേരാമ്പ്ര മണ്ഡലങ്ങളാണ് ഇവര്‍ക്കായി ആവശ്യപ്പെടുന്നത്. എന്നാല്‍ പേരാമ്പ്ര യൂത്ത് ലീഗ് നേതൃത്വം തഹ്ലിയയെ വേണ്ടെന്ന നിലപാടിലാണ്. സീറ്റ് ലഭിക്കാനായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അവര്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്ന് വനിതാ ലീഗ് നേതാക്കളും പറയുന്നു. സിപിഎമ്മിനെ പോലെ വനിതാ നേതാക്കളെ ലീഗും പരിഗണിക്കമെന്നാണ് ഫിറോസും മുനീറും ആവശ്യപ്പെടുന്നത്. വനിതാ ലീഗിന്റെ മലപ്പുറം അധ്യക്ഷ കെപി ജല്‍സീമിയയുടെ പേരും ഇതേ പോലെ പരിഗണനയിലുണ്ട്.

English summary
kerala assembly election 2021: muslim league will give tickets to women candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X