കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫിന് അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുമോ എന്ന ചോദ്യത്തില്‍ പ്രതികരിച്ച് എംകെ മുനീര്‍. ഉപമുഖ്യമന്ത്രി പദം ഇപ്പോള്‍ ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് പരിക്കേല്‍ക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ ലീഗ് ഒരിക്കലും ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉയരുന്ന അഭിപ്രായം പാര്‍ട്ടി നിലപാടായി കാണേണ്ടെന്നും മുനീര്‍ പറഞ്ഞു.

1

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ ലീഗ് ഇനിയും തുടരുമെന്നും മുനീര്‍ വ്യക്തമാക്കി. അതേസമയം ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായത് ലീഗ് അടക്കമുള്ളവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന വിമര്‍ശനവും സിപിഎം ശക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ രമേശ് ചെന്നിത്തലയെ നിയന്ത്രിക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നതെന്നും സിപിഎം പ്രചാരണത്തില്‍ പറയുന്നുണ്ട്.

യുഡിഎഫ് അജണ്ട ലീഗാണ് നിശ്ചയിക്കുന്നതെന്ന് സിപിഎമ്മും ബിജെപിയും ഒരേപോലെ ആവര്‍ത്തിക്കുന്നുണ്ട്. സംവരണ വിഷയത്തിലെ ലീഗ് നിലപാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ വേറെയുമുണ്ട്. മുന്നോക്ക സംവരണത്തെ ലീഗ് പൂര്‍ണമായും എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന, മുന്നണിക്ക് തിരിച്ചടിയാവുന്ന നീക്കം ലീഗ് ഒരിക്കലും നടത്തില്ലെന്ന് മുനീര്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും ലീഗിനെതിരെ നടത്തുന്ന പ്രചാരണം യുഡിഎഫിന് തിരിച്ചടിയാവുമെന്ന അപകടം ലീഗിനുണ്ട്. ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് മുനീര്‍ സൂചിപ്പിക്കുന്നതും അതുകൊണ്ടാണ്.

അതേസമയം 30 സീറ്റുകള്‍ വേണമെന്നാണ് ലീഗിനുള്ളില്‍ നിന്നുള്ള ആവശ്യം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളില്‍ നിന്നുയര്‍ന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്ന് യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു. കണ്ണൂരിലും കോഴിക്കോട്ടും അടക്കം കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനായിരുന്നു ലീഗിന്റെ പ്ലാന്‍. വയനാട്ടില്‍ കല്‍പ്പറ്റ സീറ്റ് മത്സരിക്കാന്‍ വേണമെന്നും പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നായിരുന്നു ലീഗ് നിലപാട്. പിന്നീട് വിവാദമായപ്പോള്‍ ഇത് തിരുത്തി.

English summary
kerala assembly election 2021: muslim league will not ask deputy cm post says mk muneer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X