കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണം

Google Oneindia Malayalam News

തിരുവനന്തപുരം: നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തെ തകര്‍ത്ത ഭരണമായിരുന്നു. സംസ്ഥാനത്തെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് രംഗത്തിറങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരില്‍ ഒരു പ്രകടന പത്രിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം വാക്ക് നല്‍കുന്നു യുഡിഎഫ് എന്ന വാചകവുമുണ്ടാകും. യുഡിഎഫ് ലക്ഷ്യമിടുന്നത് ഐശ്വര്യ കേരളമാണ്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യത്തിലൂടെയാണ് ലക്ഷ്യം നേടുക.

u

കേരളത്തില്‍ ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍വ മേഖലകളും തകര്‍ന്നിരിക്കുകയാണ്. എല്ലാം തിരിച്ചുപിടിക്കണം. അതുകൊണ്ടാണ് നാട് നന്നാകാന്‍ യുഡിഎഫ് എന്ന വാചകം തിരഞ്ഞെടുത്തത്. അഴിമതി, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് പോലും പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് ഇവയെല്ലാമാണ് യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങളാകുക എന്നും നേതാക്കള്‍ അറിയിച്ചു.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കിയിരുന്നു. ഉറപ്പാണ് എല്‍ഡിഎഫ് എന്നാണ് വാചകം. ഒട്ടേറെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. പദ്ധതികളുടെ തുടര്‍ച്ചയ്ക്കായി വീണ്ടും എല്‍ഡിഎഫ് ഭരണത്തിലെത്തണമെന്ന പ്രചാരണമാണ് ഇടതുപക്ഷം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണ് എല്‍ഡിഎഫിന്റെ പ്രചാരണ വാചകം. ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് വികസനം, ഉറപ്പാണ് ജനക്ഷേമം എന്നീ ഉപതലക്കെട്ടുകളും എല്‍ഡിഎഫിനുണ്ട്.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

English summary
Kerala Assembly Election 2021: Naadu Nannakan UDF election slogan by UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X