കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതോടെ ഉഷാറായി കേരള ബിജെപി. കേരളം പിടിക്കാന്‍ ബിജെപി വന്‍ തന്ത്രങ്ങളാണ് മോദി നിര്‍ദേശിക്കുന്നത്. കേരളത്തില്‍ ഒരു വിഭാഗത്തെയും അകറ്റി നിര്‍ത്തരുതെന്നാണ് നിര്‍ദേശം. ഇപ്പോഴുള്ള സീറ്റില്‍ നിന്ന് ഭൂരിപക്ഷത്തിലേക്കുള്ള തന്ത്രങ്ങളാണ് മോദി നിര്‍ദേശിച്ചത്. കേരളത്തില്‍ ബിജെപി എത്രയൊക്കെ ശ്രമിച്ചിട്ടും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മോദി തന്നെ വന്നത് വലിയ ചലനമുണ്ടാക്കാന്‍ കൂടിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

സീറ്റ് 71 ആക്കണം

സീറ്റ് 71 ആക്കണം

ബിജെപിയുടെ സീറ്റ് ഒന്നില്‍ നിന്ന് 71 ആക്കി ഉയര്‍ത്താനാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷം നേടണമെന്ന് നേരത്തെ അമിത് ഷായും ജെപി നദ്ദയും ആവശ്യപ്പെട്ടിരുന്നു. മോദി ഭൂരിപക്ഷം നേടണമെന്ന് നിര്‍ദേശിച്ചതായി പികെ കൃഷ്ണദാസും സ്ഥിരീകരിച്ചു. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ബിജെപി സംസ്ഥാന നേതൃത്വം മോദിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംഘടനാപരവും രാഷ്ട്രീയവുമായ നിര്‍ദേശങ്ങള്‍ മോദി നിര്‍ദേശിച്ചിട്ടുണ്ട.

ഒരാളെയും കൈവിടില്ല

ഒരാളെയും കൈവിടില്ല

കേരളത്തിലെ ജനപിന്തുണ ആര്‍ജിക്കാന്‍ എല്ലാവിഭാഗക്കാരെയും ഒപ്പം കൂട്ടണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ സ്ഥിരം നിലപാടില്‍ നിന്നുള്ള മാറ്റം കൂടിയാണ് മോദി പ്രഖ്യാപിച്ചത്. ക്രിസ്ത്യന്‍ വോട്ടുകളില്‍ നേരത്തെ തന്നെ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. ഇനി മുസ്ലീം വോട്ടുകളെ കൂടി ഒപ്പം കൂട്ടുമോ എന്നാണ് അറിയാനുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബിജെപിയിലേക്ക് ആകര്‍ഷിക്കണമെന്നാണ് മോദിയുടെ നിര്‍ദേശം.

ദക്ഷിണേന്ത്യയിലെ നിരാശ

ദക്ഷിണേന്ത്യയിലെ നിരാശ

ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമായിരുന്നു ബിജെപിക്ക് സാന്നിധ്യമുണ്ടായിരുന്നത്. ഹൈദരാബാദിലെ വന്‍ കുതിപ്പോടെ ദക്ഷിണേന്ത്യ ലക്ഷ്യമാക്കിയാണ് ബിജെപി കുതിക്കുന്നത്. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും കേരളത്തിലും സജീവ സാന്നിധ്യമായിട്ടുണ്ട് ബിജെപി. മോദി തന്നെ രംഗത്തിറങ്ങിയത് കേരളത്തിലെ പ്രവര്‍ത്തകര്‍ ആവേശം നല്‍കാന്‍ കൂടിയാണ്. പാലക്കാട് നഗരസഭയില്‍ അടക്കം അധികാരം പിടിച്ചത് ദേശീയ നേതൃത്വത്തെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

15 മണ്ഡലങ്ങള്‍

15 മണ്ഡലങ്ങള്‍

കേന്ദ്ര നേതൃത്വം 15 മണ്ഡലങ്ങള്‍ വിജയം ഉറപ്പുള്ളവയായി കാണുന്നുണ്ട്. മുപ്പത് വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കാട്ടാക്കട, കോന്നി, അടൂര്‍ മണ്ഡലങ്ങള്‍ ബിജെപി ജയിക്കുമെന്ന് കരുതുന്നവയാണ്. എട്ടായിരം വോട്ടുകള്‍ വരെ കൂടുതല്‍ നേടാനായാല്‍ കേരളത്തില്‍ പ്രധാന പ്രതിപക്ഷങ്ങളിലൊന്നായി ബിജെപി മാറുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പതിയെ മുഖ്യകക്ഷിയെ അട്ടിമറിച്ച് അധികാരം പിടിക്കാനാവുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

വന്‍ പട കേരളത്തില്‍

വന്‍ പട കേരളത്തില്‍

കേരളത്തില്‍ സിപി രാധാകൃഷ്ണനാണ് സംഘടനാ ചുമതല. വന്‍ സംഘം വേറെയുമുണ്ട്. തിരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്. സഹ ചുമതലയുള്ളയുള്ള അശ്വഥ് നാരായണ്‍. കര്‍ണാടക ഉപമുഖ്യമന്ത്രിയാണ് നാരായണ്‍. കര്‍ണാടക എംഎല്‍എ വി സുനില്‍ കുമാറും യോഗത്തിനുണ്ടായിരുന്നു. ഇവര്‍ മഞ്ചേശ്വരത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ മണ്ഡലം കര്‍ണാടകത്തിലെ നേതാക്കളെ ഉപയോഗിച്ച് ജയിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷാ.

കുതിപ്പുണ്ടാക്കുമോ ബിജെപി

കുതിപ്പുണ്ടാക്കുമോ ബിജെപി

ബിജെപിയുടെ വളര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ആശങ്കയിലാക്കിയിട്ടുണ്ട്. പന്തളത്ത് ഭരണം നേടിയത് അടക്കം ബിജെപിയുടെ വമ്പന്‍ മുന്നേറ്റമായിരുന്നു. വട്ടിയൂര്‍ക്കാവും നേമവും ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ്. പാലക്കാടും മുന്നേറ്റം ഉറപ്പാണെന്ന് ബിജെപി പറയുന്നു. മലബാറില്‍ അടക്കം വോട്ടുവര്‍ധന ബിജെപിക്കുണ്ട്. അതേസമയം പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താനുള്ള ശ്രമം കൂടിയാണ് ബിജെപി നടത്തുന്നത്. അതിലൂടെ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ മാറ്റുക എന്നതാണ് തന്ത്രം.

English summary
kerala assembly election 2021: narendra modi advises kerala bjp says they should target 71 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X