കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ അമിത് ഷായും മോദിയും, സുരേന്ദ്രനൊപ്പം യാത്രയിലെത്തും, ബിജെപി രണ്ടും കല്‍പ്പിച്ച്!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പിടിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ തന്നെ ഇറക്കുന്നു. ബെംഗളൂരുവില്‍ നിന്ന് കേന്ദ്ര സര്‍വേ മുതല്‍ എല്ലാ സന്നാഹങ്ങളും കേരളത്തിനായി ബിജെപി നേരത്തെ ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ഇവരും കേരളത്തിലെത്തും. തെലങ്കാനയില്‍ അടക്കം നേരിട്ട് ദേശീയ നേതാക്കള്‍ ഇറങ്ങിയതിലൂടെ ഉണ്ടായ നേട്ടം കണക്കിലെടുത്താണ് ഈ നീക്കം.

കേരളത്തിലേക്ക് മോദിയടക്കം

കേരളത്തിലേക്ക് മോദിയടക്കം

തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെയാക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായിട്ടാണ് വന്‍ സംഘം കേരളത്തിലെത്തുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ തന്നെയെത്തും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ ഉദ്ഘാടനത്തിനും സമാപനത്തിനുമാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വരിക. ബിജെപി പ്രവര്‍ത്തകരില്‍ ഇത് വലിയ ആവേശമുണ്ടാക്കുമെന്നും, നേട്ടമായി മാറുമെന്നും ബിജെപി കരുതുന്നു.

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

40 എ പ്ലസ് മണ്ഡലങ്ങല്‍ ബിജെപി കണ്ടെത്തിയിട്ടുണ്ട്. വോട്ട് കൂടുന്ന ഇടങ്ങളാണ് ഇത്. ഇവിടെ ബിജെപി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ജയസാധ്യതയുള്ള മണ്ഡലങ്ങളെന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം സുരേന്ദ്രന്റെ യാത്ര 14 ജില്ലകളിലെയും നിയോജക മണ്ഡലങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. എല്ലായിടത്തും ദേശീയ നേതാക്കള്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരും വന്‍ സംഘം തന്നെ കേരളത്തിലെത്തും. യാത്ര അവസാനിക്കുമ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

അഞ്ച് സീറ്റുകള്‍

അഞ്ച് സീറ്റുകള്‍

കേരളത്തിലെ സാഹചര്യത്തില്‍ മാറ്റം വരുത്തണമെന്ന് അമിത് ഷാ ആഗ്രഹിക്കുന്നുണ്ട്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വന്‍ കുതിപ്പ് ബിജെപിക്ക് ഉറപ്പാണ്. അസമും ബിജെപി പിടിക്കും. പക്ഷേ കേരളവും തമിഴ്‌നാട്ടും ബിജെപിക്ക് കിട്ടാകനിയാണ്. ഇത് രണ്ടും മാറ്റാനാണ് അമിത് ഷായുടെ തീരുമാനം. സംസ്ഥാന നേതൃത്വം ദേശീയ മോഡലില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് കേന്ദ്രം പ്രത്യേക ഏജന്‍സികളെ തന്നെ ഇറക്കി വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്താന്‍ തീരുമാനിച്ചത്.

അമിത് ഷാ തീരുമാനിക്കും

അമിത് ഷാ തീരുമാനിക്കും

കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ അമിത് ഷായാണ് തീരുമാനിക്കുന്നത്. ദേശീയ മോഡലില്‍ സംസ്ഥാനങ്ങള്‍ എങ്ങനെ പിടിക്കുമെന്ന് പ്രവര്‍ത്തകരെ അറിയിക്കാന്‍ വലിയൊരു സംഘം കേരളത്തില്‍ ഉണ്ട്. ഇവര്‍ ത്രിപുര അടക്കം പിടിച്ച മോഡലുകള്‍ ജില്ല തലം മുതല്‍ ബൂത്ത് തലം വരെ എത്തിക്കും. ഇത് നേരത്തെ തുടങ്ങിയതാണ്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത് തുടരും. ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, മറ്റ് പാര്‍ട്ടികള്‍ ദുര്‍ബലമായ ഇടത്തും ബിജെപി കൂടുതല്‍ ശ്രദ്ധിക്കും.

മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും

മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും

സ്ഥാനാര്‍ത്ഥികളെ മണ്ഡലങ്ങളില്‍ നേരത്തെ തന്നെ അണിനിരത്തി വോട്ടര്‍മാര്‍ക്ക് പരിചിതരാക്കുന്നതാണ് മറ്റൊരു രീതി. നേമം, വട്ടിയൂര്‍ക്കാവ്, കോന്നി, ആറന്മുള, കൊടുങ്ങല്ലൂര്‍, പുതുക്കാട്, മഞ്ചേശ്വരം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളാണ് ബിജെപി എ പ്ലസ് മണ്ഡലങ്ങളായി കണക്കാക്കുന്നത്. ഇവിടെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവര്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ ഈ മാസം അവസാനം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കേരളത്തിലെത്തും.

നേമം പിടിക്കണം

നേമം പിടിക്കണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആത്മാഭിമാന പോരാട്ടമായി കാണുന്നത് നേമം പിടിക്കലാണ്. ഇത് രാജഗോപാലിലൂടെ ജയിച്ചെങ്കിലും ഇത്തവണ നിലനിര്‍ത്തുക കടുപ്പമാണ്. കുമ്മനം രാജശേഖരനെയാണ് ഇവിടെ ഇറക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനുണ്ടായിരുന്ന ഭൂരിപക്ഷം കുത്തനെ ഇവിടെ ബിജെപിക്ക് ഇടിഞ്ഞു. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജഗോപാല്‍ വിജയിച്ചത്. 2204 വോട്ടായാണ് ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത്. കുമ്മനം വന്നാല്‍ ഇത് മാറുമെന്ന് ദേശീയ നേതൃത്വം കരുതുന്നു.

അതീവ ദുഷ്‌കരം

അതീവ ദുഷ്‌കരം

വോട്ടുകള്‍ പല വാര്‍ഡുകളിലായി ചിതറി കിടക്കുന്നതാണ് കേരളത്തില്‍ ബിജെപി നേരിടുന്ന വലിയ പ്രതിസന്ധി. ഒരു നിയമസഭാ മണ്ഡലത്തിലും ഏകീകൃതമായ രീതിയില്‍ അവര്‍ക്ക് വോട്ടില്ല. നേമത്ത് കഴിഞ്ഞ തവണ രാജഗോപാലിന്റെ വ്യക്തിപ്രഭാവം നോക്കിയാണ് പലരും വോട്ട് ചെയ്തത്. അത് കുമ്മനത്തിന് കിട്ടാന്‍ വലിയ പ്രയാസമാണ്. മഞ്ചേശ്വരത്ത് സുരേന്ദ്രന് വലിയ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ സുരേന്ദ്രനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ ബിജെപി അതും ഇല്ലാതാക്കി. മറ്റിടത്തൊന്നും ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടാവില്ല.

English summary
kerala assembly election 2021: narendra modi and amit shah will attend k surendran's kerala yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X