കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിനെ ഞെട്ടിച്ച് മാണി സി കാപ്പൻ..എൻസിപിയിൽ നിന്ന് കൂട്ടരാജി,പാര്‍ട്ടി വിട്ടത് ബ്ലോക്ക് പ്രസിഡന്റുമാരടക്കം

Google Oneindia Malayalam News

കോട്ടയം; എൻസിപിയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്തുവന്ന പിന്നാലെ സ്വന്തം പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് മാണി സി കാപ്പൻ. നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നതാണ് കാപ്പന്റെ പുതിയ പാർട്ടിയുടെ പേര്. യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കാനാണ് കാപ്പന്റെ നീക്കം. മുന്നണിയിൽ ഘടകക്ഷിയായി പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ മത്സരിക്കാനാണ് കാപ്പൻറെ ലക്ഷ്യം.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

അതിനിടെ മാണി സി കാപ്പന്റെ നീക്കത്തിന് കരുത്ത് പകർന്ന് എൽഡിഎഫിന് കനത്ത തിരിച്ചടി നൽകി എൻസിപിയിൽ നിന്ന് കൂടുതൽ പേർ രാജിവെച്ചു. ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരടക്കം നിരവധിപ്പേരാണ് രാജിവെച്ചത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

കൈപ്പത്തി ചിഹ്നത്തിൽ

കൈപ്പത്തി ചിഹ്നത്തിൽ

ഇടതുമുന്നണി വിട്ട കാപ്പൻ കോൺഗ്രസിൽ ചേർന്ന് പാലായിൽ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ കാപ്പൻ മത്സരിച്ചാൽ അത് കോട്ടയം ജില്ലയിലാകെ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഘടകകക്ഷിയായി

ഘടകകക്ഷിയായി

എന്നാൽ ഇത് തള്ളിയാണ് സ്വന്തമായൊരു പാർട്ടി കാപ്പൻ പ്രഖ്യാപിച്ചത്. യുഡിഎഫിൽ ഘടകക്ഷിയായി തിരഞ്ഞെടുപ്പിനെ നേരിടാണ് കാപ്പൻ ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയാകണമെന്ന കാപ്പന്റെ ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.

അനുകൂല നിലപാടല്ല

അനുകൂല നിലപാടല്ല

നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ അനുവദിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് കാപ്പൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കാപ്പനെ ഘടകക്ഷിയാക്കിയെടുക്കുന്നതിനോട് കോൺഗ്രസിൽ ഒരു വിഭാഗത്തിന് അനുകൂല നിലപാടല്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലാകും ഇത് സംബന്ധിച്ച തിരുമാനം ഉണ്ടായേക്കുക.

കൂട്ടരാജി

കൂട്ടരാജി

അതിനിടെയാണ് കാപ്പന്റെ നീക്കത്തിന് കരുത്തായി എൻസിപിയിൽ നിന്ന് നിരവധി നേതാക്കൾ കാപ്പിനൊപ്പം എന്ന് പ്രഖ്യാപിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ചത്. ഷാജി കുറുമുട്ടം, ബാബു കാല, ജോഷി പുതുമന, തോമസുകുട്ടി, പിഎം ഇബ്രാഹിം, സുധീര്‍ ശങ്കരമംഗലം, വിആര്‍ ഗോപാലകൃഷ്ണന്‍ എന്നീ ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരടക്കമാണ് രാജിവെച്ചത്.

രാജിവെച്ചർ ഇവർ

രാജിവെച്ചർ ഇവർ

സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം നീണ്ടൂര്‍ പ്രകാശ്, സംസ്ഥാന കമ്മറ്റിയംഗം യുഡി മത്തായി, ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ജില്ലാ സെക്രട്ടറി ബേബി ഈറ്റത്തോട്, എന്‍വൈസി ജില്ലാ പ്രസിഡന്റ് ജ്യോതി ലക്ഷ്മി, സംസ്ഥാന സെക്രട്ടറി ശോശാമ്മ എബ്രാഹം, എന്‍എല്‍സി ജില്ലാ പ്രസിഡന്റ് രാജേഷ് ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷിബു കുമരകം, ഷാജി മറ്റത്തില്‍, കണ്ണന്‍ ഇടപ്പാടി, അജയന്‍ ചേരുംപറമ്പില്‍, നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി നാടുകാണി എന്നിവരും എന്‍സിപിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

കാപ്പന് പിന്തുണ

കാപ്പന് പിന്തുണ

എന്‍സിപി പാലാ ബ്ലോക്കിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും കാപ്പന് പിന്തുണയറിയിച്ച് പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇതിന് പുറമെ കണ്ണൂരിൽ നിന്നും നിരവധി പേർ പാർട്ടി വിട്ടിട്ടുണ്ട്. എൻസിപി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയിലെ 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെ 17 പേരാണ് രാജി വെച്ചത്.

Recommended Video

cmsvideo
Pre pole survey of asianet and 24 news
ദേശീയ സമിതി അംഗവും

ദേശീയ സമിതി അംഗവും

കഴിഞ്ഞ ദിവസം എൻസിപി ദേശീയ സമിതി അംഗം എംപി കൃഷ്ണൻ നായരും രാജിവെച്ചിരുന്നു. രാമപുരം ഗ്രാമപഞ്ചായത്തംഗം, രാമപുരം സഹകരണ ബാങ്ക് ഭരണസമിതിയംഗം, എന്‍സിപി ജില്ല വൈസ് പ്രസിഡണ്ട്, സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് കൃഷ്ണൻ നായർ.കോട്ടയം ജില്ലാ ട്രഷറർ സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഇടതുമുന്നണി കാപ്പനെ വഞ്ചിച്ചുവെന്നാരോപിച്ചായിരുന്നു രാജി.

'കേരളത്തില്‍ 97 % മാംസം കഴിക്കുന്നവർ, എങ്ങനെ സഹിക്കും'? ശ്രീധരനെ പരിഹസിച്ച് കെടി കുഞ്ഞിക്കണ്ണൻ'കേരളത്തില്‍ 97 % മാംസം കഴിക്കുന്നവർ, എങ്ങനെ സഹിക്കും'? ശ്രീധരനെ പരിഹസിച്ച് കെടി കുഞ്ഞിക്കണ്ണൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ജോസ് കെ മാണി; പാലായില്‍ പദയാത്ര തുടങ്ങിതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ജോസ് കെ മാണി; പാലായില്‍ പദയാത്ര തുടങ്ങി

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
kerala assembly election 2021; NCP leaders from kottayam resigned from ncp and joins with kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X