കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനത്തിൽ ധാരണ? എലത്തൂർ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ എൻസിപിയ്ക്ക്, പാലായിലും പ്രതീക്ഷ

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടെ സീറ്റ് വിഭജനത്തിൽ സജീവ ആരംഭിച്ച് സിപിഎം. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന ജോസ് കെ മണിയ്ക്ക് മറുപടിയായാണ് മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെ മുന്നണി കാണുന്നത്. എന്നാൽ എൻസിപി വിട്ട് യുഡിഎഫിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചതോടെ പൂർണ്ണ പിന്തുണ നൽകുന്നതാണ് യുഡിഎഫിന്റെ നിലപാട്.

ഇടതും വലതും മാറിമാറി ഭരിച്ച തൃത്താല; ഇക്കുറിയും കോൺഗ്രസിനൊപ്പമോ?ഇടതിനും പ്രതീക്ഷ-മണ്ഡല ചരിത്രംഇടതും വലതും മാറിമാറി ഭരിച്ച തൃത്താല; ഇക്കുറിയും കോൺഗ്രസിനൊപ്പമോ?ഇടതിനും പ്രതീക്ഷ-മണ്ഡല ചരിത്രം

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ജോസ് കെ മാണിക്കെതിരെ

ജോസ് കെ മാണിക്കെതിരെ

തദ്ദേശ തിരഞ്ഞടുപ്പിന് തൊട്ട് മുമ്പ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന ജോസ് കെ മാണി നൽകിയ തിരിച്ചടിക്ക് അതേ നാണയത്തിൽ മാണി സി കാപ്പനിലൂടെ മറുപടി നൽകുകയാണ് യുഡിഎഫ്. ജോസ് കെ മാണിയെ പരാജയപ്പെടുത്താൻ മാണി സി കാപ്പനെക്കാൾ മികച്ച എതിരാളിയില്ലെന്നാണ് വിലയിരുത്തൽ അതുകൊണ്ടുതന്നെ മാണി സി കാപ്പനെ പാലായിൽ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. എൽഡിഎഫ് മാണി സി കാപ്പനെ വഞ്ചിച്ചുവെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

എൽഡിഎഫിന്റെ കണക്കുകൂട്ടൽ

എൽഡിഎഫിന്റെ കണക്കുകൂട്ടൽ

മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടെങ്കിലും എൻസിപി മുന്നണിയിൽ തുടരുമെന്നാണ് ഇടതുപക്ഷത്തുള്ള നേതാക്കൾ വെച്ചുപുലർത്തുന്ന പ്രതീക്ഷ. പാലായിൽ ജോസ് കെ മാണിയും കേരള കോൺഗ്രസും ഇടതുമുന്നണിയും ഒരുമിച്ച് നിന്നാൽ അട്ടിമറിയ്ക്ക് സാധ്യതയുണ്ടെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എലത്തൂർ ഉൾപ്പെടെ മൂന്ന് സീറ്റുകൾ എൻസിപിയ്ക്ക് നൽകാൻ സിപിഎം തയ്യാറാണ്.

 തന്ത്രം പാളി

തന്ത്രം പാളി

ഇടതുമുന്നണി വിടുന്ന വിഷയം ഉന്നയിച്ച് എൻസിപി ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രം പാളിയിരുന്നു. ഇതോടെയാണ് എൻസിപിയിൽ നിന്നുള്ള കൂടുതൽ നേതാക്കളെ ഒപ്പം ചേർക്കാനുള്ള ശ്രമം ആരംഭിച്ചത്. എൻസിപിയിലെ ഭൂരിപക്ഷം ജില്ലാ കമ്മറ്റികളും ഔദ്യോഗിക വിഭാഗത്തിനൊപ്പമാണുള്ളത്. അതേ സമയം എൽഡിഎഫിൽ നിന്ന് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം രാജിവെച്ചിട്ട് പോകണമായിരുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി മാണി സി കാപ്പൻ പ്രതികരിച്ചത്.

കുട്ടനാട്ടിൽ മത്സരിക്കില്ല

കുട്ടനാട്ടിൽ മത്സരിക്കില്ല

പാലായിൽ സീറ്റ് നൽകില്ലെന്നും കുട്ടനാട്ടിൽ മത്സരിക്കാമെന്നുമായിരുന്നു എൽഡിഎഫ് മാണി സി കാപ്പന് മുമ്പിൽ വെച്ച നിർദേശം. കുട്ടനാട്ടിൽ മത്സരിക്കാൻ എൽഡിഎഫ് മാണി സി കാപ്പനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നുമാണ് കാപ്പൻ വ്യക്തമാക്കിയത്. അതിന് കാരണമായി പറയുന്നത് തോമസ് ചാണ്ടിയും താനും തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ടെന്നും പാലാ തിരഞ്ഞെടുപ്പിൽ തനിക്ക് സാമ്പത്തിക സഹായം അടക്കം നൽകിയിട്ടുണ്ടെന്നും കാപ്പൻ ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Kerala Assembly election 2021: NCP may get Elathur and three other seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X