കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിമാറ്റം പെട്ടെന്നില്ലെന്ന് ശരത് പവാര്‍, എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണം, എന്‍സിപി അനുനയത്തിലേക്ക്

Google Oneindia Malayalam News

മുംബൈ: എന്‍സിപി യുഡിഎഫില്‍ പെട്ടെന്ന് എത്താന്‍ സാധ്യതയില്ല. ശരത് പവാര്‍ ഇടതുമുന്നണിയുമായി അനുനയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മുന്നണിമാറ്റം പെട്ടെന്നുണ്ടാവില്ലെന്ന രീതിയിലാണ് പവാര്‍ പ്രതികരിച്ചത്. ഇടതുപക്ഷവുമായി ചര്‍ച്ച ചെയ്യാതെ മുന്നണി മാറ്റം ഏകപക്ഷീയമായി തീരുമാനിക്കാനില്ലെന്ന് പവാര്‍ പറഞ്ഞു. അതേസമയം പാലാ സീറ്റിനെ ചൊല്ലിയാണ് എന്‍സിപി ഇടഞ്ഞത്. നേരത്തെ മാണി സി കാപ്പനും പീതാംബരനും മുഖ്യമന്ത്രി പിണറായി വിജയനുമായി പാലാ സീറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.

1

പാലായില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് യുഡിഎഫ്. ഇവിടെ മറ്റ് സ്ഥാനാര്‍ത്ഥികളെയൊന്നും കണ്ടിട്ടുമില്ല. എന്നാല്‍ കാപ്പന്‍ പാലാ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്. പകരം അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം ശരത് പവാര്‍ പീതാംബരനുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലേക്ക് പോകാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. അതുകൊണ്ട് എടുത്ത് ചാടി കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും പവാര്‍ വ്യക്തമാക്കി.

പവാര്‍ കേരളത്തിലെത്തി പ്രവര്‍ത്തകരുടെ അഭിപ്രായം എന്താണെന്ന് കേള്‍ക്കുമെന്ന് പവാര്‍ വ്യക്തമാക്കി. ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരെ നേരത്തെ പവാര്‍ കണ്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുമായും എന്‍സിപി അധ്യക്ഷന്‍ സംസാരിച്ചു. എന്നാല്‍ ഇവരുമായി കേരളത്തിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. ഇടത് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അനുരഞ്ജനമുണ്ടായെന്നാണ് സൂചന. ഈ മാസം 23ന് പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി പ്രത്യേകം ചര്‍ച്ചയും നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ദിവസമാണ് പവാര്‍ എത്തുന്നത്.

എന്‍സിപിയുടെ നിര്‍വാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാര്‍ കാണും. ജില്ലാ സമിതികള്‍ മുന്നണി വിടേണ്ടതെന്ന തീരുമാനത്തിലാണ്. നേരത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പീതാംബരന്‍ പവാറിനെ അറിയിച്ചു. നാല് സീറ്റ് തന്നെ വേണമെന്നാണ് പീതാംബരന്‍ നിര്‍ബന്ധം പിടിക്കുന്നത്. ശശീന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും മാണി സി കാപ്പന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. പവാര്‍ വരുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് സൂചന. അതേസമയം ശശീന്ദ്രന്റെ എലത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കും. പകരം ശശീന്ദ്രന് കുന്ദമംഗലം സീറ്റ് നല്‍കും. എലത്തൂരില്‍ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021: ncp will not quit ldf soon says sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X