കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് സര്‍വേയിലെ ഒരു വിഭാഗത്തില്‍ ബിജെപിയും മുന്നില്‍;രണ്ടാമത് യുഡിഎഫ്,എല്‍ഡിഎഫ് ഏറെ പിന്നില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ജാതി-മത സമവാക്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതലായി സ്വാധീനം ചെലുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ ഒരോ ജാതി-മത വിഭാഗങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആര്‍ക്കൊപ്പം നിലയുറപ്പിക്കും എന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യവുമുണ്ട്. ഇത് സംബന്ധിച്ച ചോദ്യം ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയിലും ഉണ്ടായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഫലമാണ് ഏഷ്യാനെറ്റിലെ ഈ ചോദ്യത്തിന് ലഭിച്ചിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാറിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു എന്ന് പറയപ്പെടുമ്പോള്‍ തന്നെ യാക്കോബാ വിഭാഗത്തിനിടയില്‍ യുഡിഎഫ് സ്വാധീനം ചെലുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ഒരു വിഭാഗത്തില്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും മറികടന്ന് എന്‍ഡിഎയും മുന്നിലെത്തിയിട്ടുണ്ട്

ദളിത് വിഭാഗത്തില്‍

ദളിത് വിഭാഗത്തില്‍


പരമ്പരാഗതമായി എല്‍ഡിഎഫിന് ഒപ്പം അടിയുറച്ച് നില്‍ക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ദളിത് വിഭാഗങ്ങളും. ഇത്തവണയും അവര്‍ ഈ ചായ്വിന് മാറ്റം വരുത്തിയിട്ടില്ല. 41 ശതമാനം പേരും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ ദളിത് വിഭാഗത്തിലെ 34 ശതമാനം പേരുടെ പിന്തുണയാണ് യുഡിഎഫിന് നേടാന്‍ സാധിക്കുന്നത്. അതേസമയം എന്‍ഡിഎ 23 ശതമാനം പിന്തുണയും ഈ വിഭാത്തില്‍ നിന്നും കരസ്ഥമാക്കുന്നു.

ഈഴവ വിഭാഗത്തിലും ഇടത്

ഈഴവ വിഭാഗത്തിലും ഇടത്

ഈഴവ വിഭാഗത്തിലും മേല്‍ക്കൈ ഇടതുമുന്നണിക്കാണ്. 45 ശതമാനം ഈഴവരും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ 32 ശതമാനം പേരാണ് യുഡിഎഫിനൊപ്പം ഉള്ളത്. ബിജെപിക്ക് 19 ശതമാനത്തിന്‍റെയും മറ്റുള്ളവര്‍ക്ക് 4 ശതമാനത്തിന്‍റെയും പിന്തുണയുണ്ട്. ഒബിസയില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 43 ശതമാനം പേര്‍ എല്‍ഡിഎഫിനും യഥാക്രമം 35, 15 ശതമാനം പേര്‍ യുഡിഎഫിനേയും ബിജെപിയേയും പിന്തുണയ്ക്കുന്നു.

ഇടതിനോടൊപ്പം മുസ്ലിങ്ങള്‍

ഇടതിനോടൊപ്പം മുസ്ലിങ്ങള്‍

മുസ്ലിം വിഭാഗത്തിന്‍റെ വോട്ട് വിഹിതത്തിലാണ് ശ്രദ്ധേയമായ മാറ്റം ഉണ്ടായിരിക്കുന്നത്. സാധാരണയായി മുസ്ലിം വിഭാത്തില്‍ മുന്‍തൂക്കം നേടാറുണ്ടായിരുന്നത് യുഡിഎഫ് ആണെങ്കില്‍ ഇത്തവണ അത് എല്‍ഡിഎഫിന് പോകുന്നു. 47 ശതമാനം മുസ്ലിങ്ങളാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത്. യുഡിഎഫിനൊപ്പം 45 ശതമാനവും എന്‍ഡിഎയ്ക്കൊപ്പം 19 ശതമാനം പേരും നിലകൊള്ളുന്നു.

ക്രിസ്ത്യാനികളില്‍ യുഡിഎഫ്

ക്രിസ്ത്യാനികളില്‍ യുഡിഎഫ്


ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. കത്തോലിക്ക വിഭാത്തില്‍ യുഡിഎഫ് 58, എല്‍ഡിഎഫ് 31, എന്‍ഡിഎ 6 എന്നിങ്ങനെയാണ് പിന്തുണ. യാക്കോബായ വിഭാഗത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് യഥാക്രമം 52,34,11 എന്നാവുന്നു. സിറിയില്‍ വിഭാഗത്തില്‍ 59 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ കേവലം 29 ശതമാനത്തിന്‍റെ പിന്തുണയാണ് എല്‍ഡിഎഫിന് ഉള്ളത്.

ഓര്‍ത്തഡോക്സ് വോട്ട്

ഓര്‍ത്തഡോക്സ് വോട്ട്

51 ശതമാനം ഓര്‍ത്തഡോക്സ് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫിന് 30 ശതമാനം പേരുടേയും ബിജപിക്ക് 13 ശതമാനത്തിന്‍റേയും പിന്തുണ ലഭിച്ചു. പത്തനംതിട്ടയിലെ ആറന്‍മുള, റാന്നി തുടങ്ങിയ മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്സ് വോട്ടുകള്‍ നിര്‍ണ്ണായകമാണ്. മാര്‍ത്തോമ വിഭാഗത്തിന്‍റെ 55 ശതമാനം പിന്തുണയും യുഡിഎഫിനാണെന്നാണ് സര്‍വേ പറയുന്നത്.

മാര്‍ത്തോമ്മക്കാര്‍

മാര്‍ത്തോമ്മക്കാര്‍

28 ശതമാനം മാര്‍ത്തോമ്മക്കാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. സര്‍വേ ഇങ്ങനെയാണ് പ്രവചിക്കുന്നതെങ്കില്‍ മാര്‍ത്തോമാ വിഭാഗത്തിന്‍റെ ശക്തി കേന്ദ്രമായ തിരുവല്ലയില്‍ കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഎഫ് ആണ് വിജയിക്കുന്നത്. നായര്‍ വിഭാഗത്തില്‍ യുഡിഎഫിന് 31 ശതമാനത്തിന്‍റെ പിന്തുണ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിനെ മറികടന്ന് ബിജെപിയാണ് രണ്ടാമത്. എല്‍ഡിഎഫിന് 26 ശതമാനത്തിന്‍റേയും ബിജെപിക്ക് 27 ശതമാനത്തിന്‍റെയും പിന്തുണയാണ് ഉള്ളത്.

എന്‍ഡിഎ മുന്നില്‍

എന്‍ഡിഎ മുന്നില്‍

മറ്റ് മുന്നോക്ക വിഭാഗം ഹിന്ദുക്കളില്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും പിന്തള്ളി എന്‍ഡിഎ മുന്നിലെത്തി. എന്‍ഡിഎ മുന്നിലെത്തിയ ഏക വിഭാഗവും ഇതാണ്. യുഡിഎഫ് 35, എല്‍ഡിഎഫ് 20, എന്‍ഡിഎ മുപ്പത്തിയാറ് എന്നാണ് നില. അതേസമയം ലിഗം തിരിച്ചുള്ള വോട്ടിങ് കണക്കില്‍ പുരുഷന്‍മാരില്‍ 41 ശതമാനം എല്‍ഡിഎഫിനേയും 38 ശതമാനം പേര്‍ യുഡിഎഫിനേയും 19 ശതമാനം പേര്‍ എന്‍ഡിഎയേയും പിന്തുണയ്ക്കുന്നത്. സ്ത്രീകളില്‍ എല്‍ഡിഎഫ് 41, യുഡിഎഫ് 40, എന്‍ഡിഎ 17എന്നാണ് നില.

പ്രായം തിരിച്ചുളള കണക്ക്

പ്രായം തിരിച്ചുളള കണക്ക്

പ്രായം തിരിച്ചുളള വോട്ടിങ് താത്പര്യം നോക്കുമ്പോള്‍ 18 മുതൽ 25 വയസ്സ് വരെയുള്ളവരിൽ യുഡിഎഫ് - 41, എൽഡിഎഫ് - 35, എൻ‌ഡി‌എ - 21 എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 26 മുതൽ 35 വയസ്സ് വരെയുള്ളവരിൽ യുഡിഎഫ് 38, എല്‍ഡിഎഫ് 41, എന്‍ഡിഎ 19 എന്നതാണ് നില. 36 മുതൽ 50 വയസ്സ് വരെയുള്ളവരിൽ യുഡിഎഫ് -39, എൽഡിഎഫ് -40, എൻ‌ഡി‌എ - 17 എന്നും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ യുഡിഎഫ് -40, എൽഡിഎഫ് -46, എൻ‌ഡി‌എ - 12 എന്നുമാണ് സര്‍വെ പറയുന്നത്.

English summary
Kerala Assembly Election 2021; NDA has the support of more Hindus than any other front in the Asianet survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X