കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പുതുമുഖങ്ങള്‍ അണിനിരക്കും, ഉമ്മന്‍ ചാണ്ടിയുടെ വരവ് നിര്‍ദേശിച്ചത് അവര്‍, ലക്ഷ്യം ഒന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കാനായി ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്ന വേറെ ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി. സ്ഥിരം മത്സരിക്കുന്നവരൊന്നും ഇത്തവണ മത്സരിക്കാമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ സീനിയര്‍ നേതാക്കള്‍ ഇത്തവണ വോട്ട് പിടിക്കാന്‍ മാത്രമുള്ള നേതാക്കളായി മാറും. ഹൈക്കമാന്‍ഡിന്റെ കണ്‍ട്രോളിലാണ് എല്ലാ കാര്യങ്ങളും നടക്കുക. എകെ ആന്റണിയെ കൊണ്ടുവന്നത് തന്നെ രമേശ് ചെന്നിത്തലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. ഒരിക്കലും ഉമ്മന്‍ ചാണ്ടിയെ സഹായിക്കാനല്ല.

ഭൂരിഭാഗവും പുതുമുഖങ്ങള്‍

ഭൂരിഭാഗവും പുതുമുഖങ്ങള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥികളില്‍ നല്ലൊരു ഭാഗം ചെറുപ്പക്കാരും വനിതകളുമായിരിക്കണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് ജനകീയ പ്രകടന പത്രിക തയ്യാറാക്കണമെന്നും സോണിയ നിര്‍ദേശിച്ചു. എകെ ആന്റണിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം 20 സീറ്റില്‍ കൂടുതല്‍ നല്‍കുമെന്നാണ് സൂചന.

ഉമ്മന്‍ ചാണ്ടിയുടെ വരവിന് പിന്നില്‍

ഉമ്മന്‍ ചാണ്ടിയുടെ വരവിന് പിന്നില്‍

ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരുന്നതിന് പിന്നില്‍ ഹൈക്കമാന്‍ഡ് മാത്രമല്ല ഉള്ളത്. എന്‍എസ്എസും ഇതിനെ പിന്തുണച്ചു. കോണ്‍ഗ്രസ് ഈ ആവശ്യമാണ് സ്വീകരിച്ചത്. മധ്യകേരളത്തില്‍ അടക്കം എന്‍എസ്എസ് പിന്തുണ കോണ്‍ഗ്രസ് നേടിയെടുക്കുമെന്ന് വ്യക്തമാണ്. മധ്യകേരളത്തിലെ പരമ്പരാഗത ക്രൈസ്തവ വോട്ടുകളും പരമ്പരാഗത യുഡിഎഫ് വോട്ടുകളെ തിരികെ എത്തിക്കാന്‍ കൂടിയാണ് സോണിയ ലക്ഷ്യമിട്ടത്. ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തിയേ മതിയാവൂ എന്ന കര്‍ശന നിലപാട് നേരത്തെ താരിഖ് അന്‍വറിനെ അറിയിച്ചിരുന്നു എന്‍എസ്എസ്.

ലീഗിനും സമ്മതം

ലീഗിനും സമ്മതം

മുസ്ലീം ലീഗ് വിചാരിച്ചത് പോലെയാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ലീഗിന് പ്രാതിനിധ്യം വര്‍ധിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ വരണം. പികെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവും ഇത് ലക്ഷ്യമിട്ടുള്ളതായിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് ലീഗ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി തിരിച്ചുവരുന്നത് നല്ല തീരുമാനമാണ്. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും ലീഗ് അംഗീകരിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.

സോണിയയുടെ ഗെയിം

സോണിയയുടെ ഗെയിം

സോണിയ മുന്നില്‍ കണ്ടത് അപാര തന്ത്രമാണ്. ഗ്രൂപ്പിനെ ഒരുമിച്ച് കളത്തിലിറക്കുന്ന മാരക തന്ത്രമാണിത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുന്നതെങ്കില്‍ എ ഗ്രൂപ്പ് കളത്തിലേ ഉണ്ടാവുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടനാ അടിത്തറ ശക്തമാക്കാനും എ ഗ്രൂപ്പിനേ കഴിഞ്ഞേ വേറെ ആരുമുള്ളൂ. ഉമ്മന്‍ ചാണ്ടി തിരിച്ചെത്തുമ്പോള്‍ എ ഗ്രൂപ്പ് മുന്‍നിരയിലുണ്ടാവും. ഇതോടെ ചെന്നിത്തലയ്‌ക്കോ ഐ ഗ്രൂപ്പിനോ മാറി നില്‍ക്കാനാവില്ല. കാരണം മുഖ്യമന്ത്രി പദം ചെന്നിത്തലയ്ക്കും ആവശ്യമാണ്. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി ആരാകുമെന്നും പറഞ്ഞിട്ടില്ല.

എല്ലാവരും കോണ്‍ഗ്രസിനൊപ്പം

എല്ലാവരും കോണ്‍ഗ്രസിനൊപ്പം

നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന വിഎം സുധീരനും കെ മുരളീധരനും കെ സുധാകരനും വരെ തിരഞ്ഞെടുപ്പ് ടീമിലുണ്ട്. ഇവര്‍ക്കൊന്നും പ്രവര്‍ത്തിക്കാതിരിക്കാന്‍ ഇനിയാവില്ല. ഉമ്മന്‍ ചാണ്ടിക്ക് ക്രൈസ്തവ വിഭാഗങ്ങളെ തിരികെയെത്തിക്കുക എന്ന ചുമതലയാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ ആശയപ്രകാരമാണ് യുവാക്കള്‍ കൂടുതലായി എത്തുന്നത്. ഷാഫി പറമ്പില്‍ അടക്കമുള്ളവരും മഹിളാ കോണ്‍ഗ്രസും ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പരസ്പരമുള്ള പാരവെക്കല്‍ ഒഴിവാക്കാനും കോണ്‍ഗ്രസിന് സാധിക്കും.

നേതൃപാടവില്ലാത്ത നേതാവ്

നേതൃപാടവില്ലാത്ത നേതാവ്

രമേശ് ചെന്നിത്തല പിണറായിക്ക് ഒപ്പം നില്‍ക്കുന്ന നേതാവല്ല എന്ന് യുഡിഎഫില്‍ പലരും വിശ്വസിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനാവാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് വഴിതുറന്നത്. കഴിഞ്ഞ നാലരവര്‍ഷവും ചെന്നിത്തലയാണ് പ്രതിപക്ഷത്തെ നയിച്ചത്.സ്പ്രിംഗ്‌ളര്‍ അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം തിളങ്ങിയിരുന്നു. എന്നാല്‍ ഇതൊന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ചെന്നിത്തലയ്ക്ക് സാധിച്ചില്ല. ഇതോടെ അധികാരം പിടിക്കാന്‍ ചെന്നിത്തലയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്ന് ഹൈക്കമാന്‍ഡിനെ വിശ്വസിപ്പിക്കാനും എ ഗ്രൂപ്പിന് സാധിച്ചു. ഇനി മികച്ച ജയം നേടേണ്ടത് ചെന്നിത്തലയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ആവശ്യമാണ്.

മുഖ്യമന്ത്രി പദത്തിലും കണ്ണ്

മുഖ്യമന്ത്രി പദത്തിലും കണ്ണ്

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം വീണ്ടും ലക്ഷ്യമിടുന്നുണ്ട്. അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തേടിയെത്തുമെന്ന് ഉറപ്പാണ്. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി പദം നല്‍കാനാവും രാഹുല്‍ ശ്രമിക്കുക. ബാക്കി രമേശ് ചെന്നിത്തലയ്ക്കും നല്‍കും. കഴിഞ്ഞ നാല് വര്‍ഷം ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ എവിടെയും ഇല്ലായിരുന്നു. നാല് വര്‍ഷം പ്രതിപക്ഷത്തെ എല്ലാ അര്‍ത്ഥത്തിലും ചെന്നിത്തലയാണ് നയിച്ചത്. എന്നാല്‍ പുതിയ നായകന്‍ വന്നതില്‍ കടുത്ത അമര്‍ഷം ചെന്നിത്തലയ്ക്കുണ്ട്. ദുര്‍ബലമായ ഐ ഗ്രൂപ്പിനെ കുറ്റപ്പെടുത്തുക മാത്രമേ ചെന്നിത്തലയ്ക്ക് മുന്നില്‍ ഓപ്ഷനുള്ളൂ. ശശി തരൂരും ഈ സമിതിയിലേക്ക് വരുന്നുണ്ട്.

English summary
kerala assembly election 2021: new faces will get candidature announces congress high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X