ഇന്ന് വൈകീട്ട് എക്‌സിറ്റ് പോള്‍ ഫലം ഉണ്ടാകില്ല; ഏപ്രില്‍ 29 വരെ കാത്തിരിക്കണം, കാരണം ഇതാണ്
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ സാധാരണ എക്‌സിറ്റ് പോള്‍ ഫലം വരാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളുമെല്ലാം ഇത് ഉറ്റുനോക്കുക പതിവാണ്. എന്നാല്‍ ഇന്ന് പോളിങ് അവസാനിക്കുന്ന കേരളത്തിലും തമിഴ്‌നാട്ടിലും അസമിലും പുതുച്ചേരിയിലും എക്‌സിറ്റ് പോള്‍ ഫലം വരില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോള്‍ ഫലം നിയന്ത്രിച്ചിരിക്കുകയാണ്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അഞ്ചിടത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ബംഗാളില്‍ ഒഴികെ എല്ലായിടത്തും ഇന്ന് അവസാനിക്കും. അസമില്‍ ഇന്ന് അന്തിമ വോട്ടെടുപ്പ് നടക്കുകയാണ്. എന്നാല്‍ ബംഗാളില്‍ മൂന്ന് ഘട്ടമേ പൂര്‍ത്തിയാകൂ. എട്ട് ഘട്ടങ്ങളായിട്ടാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. എട്ടാം ഘട്ടം നടക്കുന്നത് ഈ മാസം 29നാണ്. അന്ന് 7 വരെയാണ് പോളിങ് സമയം. അതുകൊണ്ടുതന്നെ 7.30ന് ശേഷമേ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടൂ.
തമിഴ്‌നാട്ടില്‍ ഇന്ന് 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും. പുതുച്ചേരിയിലെ 30 സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കൂടാതെ കന്യാകുമാരി, മലപ്പുറം ലോക്‌സഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനാലാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കേരളത്തില്‍ ഇടതു ഭരണം തുടരുമോ അതോ യുഡിഎഫ് തിരിച്ചെത്തുമോ എന്നാണ് അറിയേണ്ടത്. ബിജെപി എത്ര സീറ്റ് പിടിക്കുമെന്നതും പ്രധാനമാണ്. തമിഴ്‌നാട്ടില്‍ കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്നതാണ്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications