കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ കുമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് കാനം, മൂന്ന് ടേം കഴിഞ്ഞവരെ ഇത്തവണ നോക്കേണ്ടെന്ന് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് സിപിഐ. ഇത്തവണ ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. ജനപ്രീതി പരിഗണിച്ച് ഒരു നേതാവിനും ഇളവ് നല്‍കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന മികവ് പരിഗണിച്ച് സുനില്‍ കുമാറിനെ തൃശൂരില്‍ വീണ്ടും മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. സിപിഐ പക്ഷേ ഇതിനോട് നോ പറഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായി അറിയപ്പെടുന്നയാളാണ് സുനില്‍ കുമാര്‍.

1

പുതുമുഖങ്ങള്‍ ഇത്തവണ കൂടുതലായി മത്സരിക്കുമെന്ന് സിപിഐ ഉറപ്പിച്ച ്പറയുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് അതിവേഗം സീറ്റ് വിഭജനവുമായി മുന്നോട്ട് പോവകുയാണ്. ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ ഇടതുമുന്നണി ഒരുക്കങ്ങളിലേക്ക് കടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് നീക്കം. ബൂത്ത് തല കമ്മിറ്റികളെല്ലാം രൂപീകരിച്ച് കഴിഞ്ഞു.

നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം കൂടിയാണിത്. കഴിഞ്ഞ തവണത്തെ പോലെ 91 സീറ്റ് തന്നെയാണ് ഇടതുമുന്നണി ഇത്തവണയും ലക്ഷ്യമിടുന്നത്. എന്നാലും അത്രയും സീറ്റ് കിട്ടുക ദുഷ്‌കരമാവുമെന്ന് വിലയിരുത്തലുണ്ട്. അമിത ആത്മവിശ്വാസം പാടില്ലെന്നാണ് നിര്‍ദേശം. തുടര്‍ഭരണം കൈയ്യെത്തും ദൂരത്തുണ്ടെന്നാണ് സിപിഎം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനൊന്ന് പഞ്ചായത്തില്‍ നേട്ടമുണ്ടാക്കിയത് തുടര്‍ ഭരണത്തിന്റെ ലക്ഷ്ണമാണെന്ന് സിപിഎം പറയുന്നു.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ശബരിമല ഫാക്ടര്‍ ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിപിഎം. കാരണം നിലപാട് തിരുത്തി, വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്ന സിപിഎം തന്ത്രം ഫലിച്ച മട്ടാണുള്ളത്. കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും കൂടെ യുഡിഎഫില്‍ നിന്ന് വന്നതോടെ മുന്നണിയുടെ ജനകീയാടിത്തറ ശക്തിപ്പെട്ടെന്ന് വിലയിരുത്തലുണ്ട്. ജെഡിഎസ്സുമായുള്ള ചര്‍ച്ച പൂര്‍ത്തായിയിട്ടുണ്ട്. പാലാ സീറ്റില്‍ തര്‍ക്കം ഇനിയില്ല. അത് ജോസ് പക്ഷത്തിന ്തന്നെ നല്‍കും. എല്‍ജെഡി-ജെഡിഎസ് ലയനം മാത്രമാണ് പ്രശ്‌നം. ഇവര്‍ക്കുള്ള സീറ്റ് വിഭജനവും തലവേദനയാണ്. എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021: no turning back from, restrictions to 3 term contesters says kanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X