മുന്നില്‍ നിയമസഭ തിരഞ്ഞെടുപ്പ്: ജനുവരി 30, 31 തിയതികളില്‍ ഹുണ്ടിക പിരിവുമായി സിപിഎം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹുണ്ടിക പിരിവുമായി സിപിഎം. ഈ മാസം 30, 31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും വഴി പിരിവ് നടത്തും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ രസീത് അടിച്ചുള്ള പിരിവ് ഉണ്ടായിരിക്കില്ലെന്ന സൂചന നേരത്തെ സിപിഎം നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും അതില്‍ ഫണ്ട് പിരിവ് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സമിതി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറി. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. നാടിന്റെ പുരോഗമനപരമായ വികസന തുടര്‍ച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ നിലയില്‍ സിപിഐഎമ്മിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ നല്കുന്ന സംഭാവനകളാണ് സിപിഐഎം പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് ഫണ്ട് ശേഖരണമെന്നത് അതിന്റെ പ്രാധാന്യം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണ്. പാര്‍ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണം ജനുവരി 20 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 30,31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും, തൊഴില്‍ കേന്ദ്രങ്ങളിലും ഹുണ്ടിക പിരിവ് വഴിയാണ് ഫണ്ട് ശേഖരിക്കുക. ഫണ്ട് ശേഖരണ പരിപാടിയില്‍ എല്ലാ ബഹുജനങ്ങളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.
ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications