കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നില്‍ നിയമസഭ തിരഞ്ഞെടുപ്പ്: ജനുവരി 30, 31 തിയതികളില്‍ ഹുണ്ടിക പിരിവുമായി സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹുണ്ടിക പിരിവുമായി സിപിഎം. ഈ മാസം 30, 31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും വഴി പിരിവ് നടത്തും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ രസീത് അടിച്ചുള്ള പിരിവ് ഉണ്ടായിരിക്കില്ലെന്ന സൂചന നേരത്തെ സിപിഎം നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും അതില്‍ ഫണ്ട് പിരിവ് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സമിതി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറി. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. നാടിന്റെ പുരോഗമനപരമായ വികസന തുടര്‍ച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ നിലയില്‍ സിപിഐഎമ്മിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന സംഭാവനകളാണ് സിപിഐഎം പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് ഫണ്ട് ശേഖരണമെന്നത് അതിന്റെ പ്രാധാന്യം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.

cpim

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണ്. പാര്‍ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണം ജനുവരി 20 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 30,31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും, തൊഴില്‍ കേന്ദ്രങ്ങളിലും ഹുണ്ടിക പിരിവ് വഴിയാണ് ഫണ്ട് ശേഖരിക്കുക. ഫണ്ട് ശേഖരണ പരിപാടിയില്‍ എല്ലാ ബഹുജനങ്ങളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
kerala assembly election 2021; On January 30th and 31st CPM's working fundraiser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X