കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് പിടിക്കാന്‍ മുരളീധരന്‍, കോട്ടയത്ത് ഉമ്മന്‍ ചാണ്ടി, ഭരണം പിടിക്കാന്‍ പുതിയ റോളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. ഓരോ ജില്ലയിലേക്കും കോണ്‍ഗ്രസിലെ സംഘടനാ പ്രവര്‍ത്തനത്തിന് പേരുകേട്ടവര്‍ തന്നെ എത്തുന്നു. ഉമ്മന്‍ ചാണ്ടിയും മുരളീധരനും തന്ത്രപ്രധാന ജില്ലകളുടെ ചുമതല വഹിക്കും. മുരളീധരന്‍ മുസ്ലീം ലീഗിന്റെ ഇടപെടലിലൂടെയാണ് സജീവമായിരിക്കുന്നത്. അദ്ദേഹത്തിന് നിര്‍ണായക റോള്‍ തിരഞ്ഞെടുപ്പിന് ശേഷവും ഉണ്ടാവും എന്നാണ് വ്യക്തമാകുന്നത്. ഘടകകക്ഷികള്‍ക്കും പിസി ജോര്‍ജിനും വല്ലാതെ നേട്ടം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാണ്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കോണ്‍ഗ്രസ് തിരിച്ചെത്തി

കോണ്‍ഗ്രസ് തിരിച്ചെത്തി

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ സംബന്ധിച്ച പ്രൊഫഷണല്‍ ഏജന്‍സികളുടെ അവതരണത്തില്‍ പാര്‍ട്ടി തിരിച്ചെത്തിയെന്നാണ് വ്യക്തമാകുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. പിഎസ്‌സി, റാങ്ക് ഹോള്‍ഡേഴ്‌സ് സമരം, ശബരിമല വിഷയം എന്നിവയെല്ലാം സര്‍ക്കാര്‍ പ്രതിരോധത്തിലായ കാര്യങ്ങളാണെന്നും സര്‍വേയില്‍ പറയുന്നു. സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഇനി കെപിസിസി ലക്ഷ്യമിടുന്നത്.

വയനാടും കോട്ടയവും

വയനാടും കോട്ടയവും

കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ നല്‍കുന്ന ജില്ലകളില്‍ ഏറ്റവും മികവുള്ളവരെ തന്നെയാണ് ഇറക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ടീം സജീവമായി ഇടപെടുന്ന വയനാട്ടില്‍ കെ മുരളീധരനാണ് ചുമതല. ഇവിടെ ലീഗിന്റെ എല്ലാ പിന്തുണയും മുരളീധരനുണ്ടാവും. വയനാട്ടിലെ എല്ലാ സീറ്റും തൂത്തുവാരുകയാണ് ലക്ഷ്യം. അതത് പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ഏകോപന ചുമതലയാണ് എംപിമാര്‍ക്കുള്ളത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കാണ് ഏകോപന ചുമതല. ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷും ഉണ്ടാവും.

ഉമ്മന്‍ ചാണ്ടിക്ക് വന്‍ റോള്‍

ഉമ്മന്‍ ചാണ്ടിക്ക് വന്‍ റോള്‍

ഉമ്മന്‍ ചാണ്ടിയെ കോട്ടയത്ത് ഇറക്കുന്നത് എ ഗ്രൂപ്പിന്റെ ശക്തി കൂടി കണ്ടിട്ടാണ്. ഉറപ്പായും പിസി ജോര്‍ജ് യുഡിഎഫിലേക്ക് വരുന്നതും പിജെ ജോസഫിന്റെ അവകാശവാദങ്ങളെയും ഇത് പൊളിക്കും. കൂടുതല്‍ സീറ്റില്‍ തന്നെ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ വരവ് കോണ്‍ഗ്രസിന് വഴിയൊരുക്കും. ഉമ്മന്‍ ചാണ്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം വേറെയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വിജയത്തിന്റെ ക്രെഡിറ്റ് കൂടുതലായും ഉമ്മന്‍ ചാണ്ടി തന്നെ ലഭിക്കുമെന്ന് പല റോളിലൂടെ വ്യക്തമാണ്.

ജോര്‍ജ് വരുമോ?

ജോര്‍ജ് വരുമോ?

യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് ജോര്‍ജ് വ്യക്തമാക്കിയിരിക്കുകയാണ്. യുഡിഎഫിന് ഒപ്പം കൂടാനാണ് ജോര്‍ജിന് താല്‍പര്യം. അതിന് പ്രാദേശിക എതിര്‍പ്പ് തടസ്സമാണ്. പൂഞ്ഞാറില്‍ സ്വതന്ത്ര്യനായി നിന്നാല്‍ പിന്തുണയ്ക്കുമെന്ന് യുഡിഎപ് പറയുന്നു. ഇത് നടക്കില്ലെന്ന് ജോര്‍ജ് കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. 24ന് മുമ്പ് തീരുമാനം ഉണ്ടാവണമെന്നാണ് ജോര്‍ജ് അറിയിച്ചത്. എന്തായാലും അതുണ്ടാവില്ല. ഇതോടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ജോര്‍ജിന്റെ നീക്കം. കാഞ്ഞിരപ്പള്ളിയിലോ പാലായിലോ ജോര്‍ജ് മത്സരിക്കാനും സാധ്യതയുണ്ട്. ഷോണിനെ പൂഞ്ഞാറിലും ഇറക്കിയേക്കും.

ജോസഫ് തൊടുപുഴയില്‍

ജോസഫ് തൊടുപുഴയില്‍

ജോസഫ് ഇത്തവണ തൊടുപുഴയില്‍ മത്സരിക്കും. ഇത് സര്‍വേ പ്രകാരം കണ്ടെത്തിയതാണ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കളത്തില്‍ ഇറക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ഫ്രാന്‍സിസ് ജോര്‍ജിന് തന്നെയാണ് സാധ്യത. കോതമംഗലം ഫ്രാന്‍സിസ് ജോര്‍ജ് ചോദിച്ചെങ്കില്‍ ഇവിടെ ഷിബു തെക്കുംപുറത്തിനെയാണ് മത്സരിപ്പിക്കുക. ചങ്ങനാശ്ശേരിയില്‍ വിജെ ലാലി മത്സരിച്ചാല്‍ ജയിക്കുമെന്ന് ജോസഫ് ഗ്രൂപ്പ് സര്‍വേയില്‍പറയുന്നു. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനാണ് ജയസാധ്യത. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാന്‍ സജി മഞ്ഞക്കടമ്പനും ത്തെും. മൂവാറ്റുപുഴ സീറ്റും വിട്ടുകൊടുക്കാന്‍ സാധ്യതയില്ല.

കോണ്‍ഗ്രസ് വഴങ്ങില്ല

കോണ്‍ഗ്രസ് വഴങ്ങില്ല

ജോസഫിന് മുന്നില്‍ വഴങ്ങില്ലെന്ന് കൃത്യമായി കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. 12 സീറ്റ് കിട്ടാന്‍ പോകുന്നില്ല. ജോസ് പോയതോടെ ജോസഫ് ദുര്‍ബലനാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പറയുന്നു. തദ്ദേശത്തിലെ തിരിച്ചടിയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പരമാവദി എട്ട് മുതല്‍ ഒമ്പത് സീറ്റ് വരെ ജോസഫ് പക്ഷത്തിന് ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജോസഫിന്റെ മകന്‍ അപു ജോസഫ് ഇത്തവണ കളത്തിലുണ്ടാവില്ല. ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിപ്പിക്കാന്‍ ശ്രമിച്ചേക്കും.

കാപ്പന്‍ പ്രതിസന്ധിയില്‍

കാപ്പന്‍ പ്രതിസന്ധിയില്‍

എന്‍സിപിയെ മുന്നണിയില്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. ഘടകകക്ഷിയാക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. മൂന്ന് സീറ്റില്‍ നിന്ന് കാപ്പന്‍ പിന്നോട്ടുമില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാലായില്‍ മത്സരിക്കട്ടെ എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ താന്‍ പാലായില്‍ നിലം തൊടില്ലെന്നാണ് കാപ്പന്‍ പറയുന്നത്. തന്റെ വ്യക്തിപരമായ വോട്ട് പോലും കോണ്‍ഗ്രസാണെന്ന കാര്യത്തില്‍ നഷ്ടപ്പെടുമെന്ന് കാപ്പന്‍ പറയുന്നു. സ്വതന്ത്രനായാല്‍ പോരാട്ടം വ്യക്തികള്‍ തമ്മിലുള്ളതായി മാറും. അത് ഗുണം ചെയ്യുമെന്നും കാപ്പന്‍ വ്യക്തമാക്കി.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
kerala assembly election 2021: oommen chandi and muraleedharan gets crucial role in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X