കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടും, പ്രഖ്യാപനത്തിന് കോണ്‍ഗ്രസ്, മാറ്റം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിര്‍ബന്ധിത മാറ്റമൊരുക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവര്‍ ദില്ലിയിലെത്തി കഴിഞ്ഞു. നിര്‍ണായക പ്രഖ്യാപനം അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാവും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുമ്പ് ഈ റോള്‍ ആരാകും ഏറ്റെടുക്കുക എന്നതും സസ്‌പെന്‍സാണ്.

മുല്ലപ്പള്ളി തെറിക്കും

മുല്ലപ്പള്ളി തെറിക്കും

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ മാറ്റുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവും. മുല്ലപ്പള്ളിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ ഗ്രൂപ്പിന് തന്നെ മുന്‍ഗണനയുണ്ടാവും എന്ന് ഇതോടെ വ്യക്തമാവുകയാണ്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുക. താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഉമ്മന്‍ ചാണ്ടി മുന്‍നിരയിലേക്ക്

ഉമ്മന്‍ ചാണ്ടി മുന്‍നിരയിലേക്ക്

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ശക്തമായ ആവശ്യമാണ് കോണ്‍ഗ്രസിലുള്ളത്. ഇതിന് ഹൈക്കമാന്‍ഡ് വഴങ്ങാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിക്ക് കേരളത്തില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡിനുണ്ട്. താരിഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നയിക്കണമെന്നാണ് ഉള്ളത്. ദില്ലിക്ക് ഉമ്മന്‍ ചാണ്ടിയെ വിളിപ്പിച്ചത് തന്നെ അദ്ദേഹത്തെ യുഡിഎഫ് ചെയര്‍മാനായി പ്രഖ്യാപിക്കാനാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

തീരുമാനം 48 മണിക്കൂറില്‍

തീരുമാനം 48 മണിക്കൂറില്‍

കോണ്‍ഗ്രസിലെ അഴിച്ചുപണി പതിനെട്ടിനാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക. അടുത്ത 48 മണിക്കൂറില്‍ പല ഡിസിസി അധ്യക്ഷന്‍മാരും തെറിക്കാനും സാധ്യതയുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ ഇത്രയും നാള്‍ അത് വൈകിപ്പിച്ചതാണ്. ഇനി പറ്റില്ലെന്ന് ഹൈക്കമാന്‍ഡ് കടുംപിടുത്തത്തിലാണ്. കേരളത്തിലെ നേതാക്കള്‍ തിങ്കളാഴ്ച്ചയാണ് രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കാണുക. ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന പദവിയും ഡിസിസി പുന:സംഘടനയുമാണ് പ്രധാന വിഷയം.

മുല്ലപ്പള്ളിയുടെ മത്സരം

മുല്ലപ്പള്ളിയുടെ മത്സരം

മുല്ലപ്പള്ളി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പേരാമ്പ്രയും വടകരയും മുല്ലപ്പള്ളിക്കായി പരിഗണിച്ചിരുന്നു. 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിക്ക് കൊയിലാണ്ടിയില്‍ നിന്ന് മികച്ച ലീഡ് ലഭിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് കൊയിലാണ്ടിയില്‍ നിന്ന് മികച്ച വോട്ടിംഗ് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതാണ് മുല്ലപ്പള്ളിയെ പോലുള്ള പ്രമുഖനെ തന്നെ ഇവിടെ മത്സരിപ്പുന്നതിനായി പരിഗണിക്കാന്‍ കാരണം. കല്‍പ്പറ്റയില്‍ നിന്നും അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യമുണ്ട്.

മുഖ്യമന്ത്രി പദം പങ്കിടും

മുഖ്യമന്ത്രി പദം പങ്കിടും

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പദത്തില്‍ തര്‍ക്കം വരാനുള്ള സാധ്യത കൂടുതലാണ്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്ന ഫോര്‍മുലയെ കുറിച്ചാണ് ആലോചന. ഇതിലൂടെ എ, ഐ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാനും സാധിക്കും. രണ്ട് ഗ്രൂപ്പുകളും വിജയത്തിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഇരുവരുടെയും മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി മറികടക്കാന്‍ ഇവര്‍ ഒന്നിക്കണമെന്ന ആവശ്യമാണ് നേതൃത്വത്തിന് ഉള്ളത്. ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനവും ചെന്നിത്തല നേരത്തെ ഓഫര്‍ ചെയ്തിരുന്നു.

ഡിസിസിയിലും മാറ്റങ്ങള്‍

ഡിസിസിയിലും മാറ്റങ്ങള്‍

ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഏറ്റവും മുന്നിലുള്ള കാര്യം. അതേസമയം തന്നെ ഡിസിസികളിലും മാറ്റം വരും. ഇക്കാര്യത്തില്‍ സോണിയ പിന്നോട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ഡിസിസികളില്‍ മാറ്റം ഉറപ്പായും ഉണ്ടാവും. അതും കഴിഞ്ഞുള്ള ഒരു മാറ്റവും സീനിയര്‍ നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ അധ്യക്ഷന്‍മാരെ കേരളത്തില്‍ നിന്ന് നിര്‍ദേശിച്ചാലും മാറ്റം ഹൈക്കമാന്‍ഡ് നിയമിച്ചവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമാവും.

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം

രാഹുല്‍ ഗാന്ധിയുടെ ടീമും അദ്ദേഹത്തൊടൊപ്പം കേരളത്തിലെത്തും. ഇവിടെ സജീവമായി തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഉമ്മന്‍ ചാണ്ടി അങ്ങനെയാണെങ്കില്‍ രാഹുലിന്റെ സഹായത്തിനുണ്ടാവും. മുല്ലപ്പള്ളിയുടെ വിജയസാധ്യതയില്‍ ഇവിടെ നിന്നുള്ള നേതാക്കള്‍ക്ക് ചില സംശയങ്ങളുണ്ട്. എന്നാല്‍ മുല്ലപ്പള്ളി വിജയിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. വടകരയില്‍ മുല്ലപ്പള്ളിയുടെ ബ്ലോക്ക് ഡിവിഷന്‍ കല്ലാമലയില്‍ വിമത നീക്കം ഉയര്‍ന്നതും. ആര്‍എംപി തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ വന്നതും വലിയ തിരിച്ചടിയാണ്. മത്സരിക്കുന്ന കാര്യത്തില്‍ മുല്ലപ്പള്ളി മടി കാണിക്കാനാണ് സാധ്യത. കുറച്ചുകൂടി സുരക്ഷിത മണ്ഡലം തേടാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: oommen chandi and ramesh chennithala may equally share cm term, congress may announce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X