Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്തെന്ന് ആര് പറഞ്ഞെന്ന് ഉമ്മൻചാണ്ടി,എല്ലാം നാളെ അറിയാമെന്ന് ചെന്നിത്തല; വീണ്ടും സസ്‌പെൻസ്

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ധദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

കെ മുരളീധരന്‍

കെ മുരളീധരന്‍

നേമത്ത് കെ മുരളീധരന്‍ എംപിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി നേമം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. അതുകൊണ്ട് നേമം നേടിയെടുക്കുക എന്നത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്.

ഉമ്മന്‍ചാണ്ടിയോ

ഉമ്മന്‍ചാണ്ടിയോ

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സന്നദ്ധത അറിയിച്ച് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി സമീപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബിജെപിയോട് നേമത്ത് നേരിട്ട് ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവ് ഏറ്റുമുട്ടുന്നത് സംസ്ഥാനത്ത് ഒട്ടാകെ നല്‍കുന്ന സന്ദേശമായിരിക്കുമെന്നും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.

 പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തി. 50 വര്‍ഷമായി പുതുപ്പള്ളിയിലാണ് മത്സരിക്കുന്നത്. നേമത്ത് മത്സരിക്കുമെന്ന് ആരാണ് പറഞ്ഞതെന്ന് ഉമന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പുതിയ വാര്‍ത്ത എങ്ങനെ വന്നെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയും പറഞ്ഞില്ല.

ചെന്നിത്തല പറയുന്നത്

ചെന്നിത്തല പറയുന്നത്

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി്. നേമത്തെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ഒരു സിറ്റിംഗ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തെ പ്രത്യേകത. അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

 എല്ലാം നാളെ അറിയാം

എല്ലാം നാളെ അറിയാം

നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക. 140 ഇടത്തേയും പ്രതിപക്ഷ നേതാവായിട്ടല്ലേ ഞാന്‍ മത്സരിക്കുന്നത്. ഏറ്റവും മനോഹരമായ ജനങ്ങളുടെ അംഗീകാരം ലഭിക്കാവുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. എല്ലാം നാളെ അറിയാം. നമുക്ക് നേക്കാം സസ്‌പെന്‍സ് ആയിരിക്കട്ടെ- ചെന്നിത്തല പറഞ്ഞു.

 നേമത്ത് ഉമ്മന്‍ചാണ്ടിയെങ്കില്‍

നേമത്ത് ഉമ്മന്‍ചാണ്ടിയെങ്കില്‍

അതേസമയം, നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ പുതുപ്പള്ളിയില്‍ ആര് എന്ന ചോദ്യം ഉയരും. പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. ഉമ്മന്‍ചാണ്ടി വര്‍ഷങ്ങളായി കോട്ട പോലെ കാത്ത് സൂക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ചാണ്ടി ഉമ്മനിലൂടെ മണ്ഡലം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+