കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയുടെ രംഗപ്രവേശനം; ലീഗ് തീട്ടുരത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നുവെന്ന് എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബിജെപി വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് എംടി രമേശ്. കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിൻ്റെ ഫലമാണ് ഉമ്മൻചാണ്ടിയുടെ കടന്ന് വരവ്. എൻഎസ്എസ്സ്, എസ്എൻഡി.പി തുടങ്ങി ഭൂരിപക്ഷ സമുദായ സംഘടനകളുടെ അഭിപ്രായം പോലും പരിഗണിയ്ക്കാൻ കൂട്ടാക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം ലീഗിൻ്റെ തിട്ടൂരത്തിന് വഴങ്ങി കൊടുക്കുകയാണ്, ഇത് കേരളത്തിന് ഒട്ടും ഗുണകരമായ രാഷ്ട്രീയമല്ലെന്നും എംടി രമേശ് പറയുന്നു.

എംടി രമേശിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഉമ്മൻചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. പക്ഷെ കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിൻ്റെ ഫലമാണ് ഉമ്മൻചാണ്ടിയുടെ കടന്ന് വരവ്. മലബാറിൽ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോൺഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളർന്നിരിക്കുന്നു. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി.

mt-ramesh-1

പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാൽ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.ലീഗ് എന്നതിലുപരി ജമാഅത്തെ ഇസ്ലാമി നിശ്ചയിക്കുന്ന രാഷ്ട്രീയ അജണ്ടകളാണ് യു.ഡി.എഫ് കയ്യടിച്ച് പാസ്സാക്കുന്നത്, മുന്നോക്ക സംവരണത്തിനെതിരെ ലീഗ് രംഗത്തെത്തിയതും കോൺഗ്രസ് അതിന് കുട പിടിക്കുന്നതും ജമാഅത്തെ ഇസ്ലാമിയും അജണ്ടയാണ്.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

എൻ.എസ്.എസ്സ്, എസ്.എൻ.ഡി.പി തുടങ്ങി ഭൂരിപക്ഷ സമുദായ സംഘടനകളുടെ അഭിപ്രായം പോലും പരിഗണിയ്ക്കാൻ കൂട്ടാക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം ലീഗിൻ്റെ തിട്ടൂരത്തിന് വഴങ്ങി കൊടുക്കുകയാണ്, ഇത് കേരളത്തിന് ഒട്ടും ഗുണകരമായ രാഷ്ട്രീയമല്ല. കോൺഗ്രസ്സ് ഉപ്പുവെച്ച കലം പോലെ ശോഷിക്കുന്നതിൻ്റെ പ്രധാന കാരണം ഈ അമിത വിധേയത്വമാണ്

English summary
Kerala Assembly Election 2021; Oommen Chandy's arrival; MT Ramesh says Congress is enslaved to League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X