കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗെയിം, ഷാഫി മണ്ഡലം മാറേണ്ട, അവര്‍ വരണം, വിട്ട് നിന്ന് മുരളീധരന്!!
തിരുവനന്തപുരം: കോണ്‍ഗ്രസസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈമുദ്ര. മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി സീറ്റുറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടിരിക്കുകയാണ്. യുവാക്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഷാഫി പറമ്പില്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തിലും ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കും. ഇതിനിടെ കെ മുരളീധരന് യോഗത്തില്‍ നിന്ന് വിട്ടുനിന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ഉമ്മന്‍ ചാണ്ടിയുടെ നിലപാട്
ഷാഫി പറമ്പിലിനെ പാലക്കാട്ട് നിന്ന് മാറ്റണമെന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയായതോടെ ഉമ്മന്‍ ചാണ്ടി ഇടപെടുകയായിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടെയെന്ന നിര്‍ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. ഷാഫി പാലക്കാട് തന്നെ മത്സരിക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റിയേക്കുമെന്നായിരുന്നു സൂചന. പാലക്കാട്ട് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. വിമത നീക്കം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

ഷാഫി പറയുന്നത്
പാലക്കാട് തന്നെ താന്‍ മത്സരിക്കുമെന്ന് ഷാഫി വ്യക്തമാക്കി. താന്‍ പട്ടാമ്പിയിലേക്ക് പോകുമെന്നത് വെറും അഭ്യൂഹങ്ങളാണ്. പട്ടാമ്പിയിലേക്കായിരുന്നെങ്കില് തനിക്ക് മുമ്പ് തന്നെ മാറാമായിരുന്നു. പാലക്കാട്ടെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ കോണ്‍ഗ്രസിനെ കൈവിടില്ല. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് ജയിക്കാന്‍ പോകുന്നത് യുഡിഎഫാണെന്നും ഷാഫി പറഞ്ഞു. വിമത നീക്കം ഉണ്ടായ സാഹചര്യത്തില്‍ ഷാഫി പാലക്കാട് തോല്‍ക്കാനുള്ള സാഹചര്യമുണ്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു.

രണ്ട് പേരുടെ സ്ഥാനാര്‍ത്ഥിത്വം
കെ ബാബുവിനും കെസി ജോസഫിനും ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനായി വന്‍ നീക്കം തന്നെയാണ് നടത്തുന്നത്. ശക്തമായി തന്നെ ഇവരെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെതിരെ ബാബു തന്നെ മത്സരിക്കാന്‍ എത്തുമെന്നാണ് സൂചന. തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാന്‍ ബാബുവിന് മാത്രമേ സാധിക്കൂ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കഴിഞ്ഞ തവണത്തെ പോലെ ആരോപണത്തിന്റെ നിഴലിലല്ല ബാബു. ബാര്‍ കോഴക്കേസില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റും കിട്ടിയിട്ടുണ്ട്.

ജോസഫ് മത്സരിക്കും
കെസി ജോസഫ് ഇരിക്കൂറില്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്. അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. ഇത് നിര്‍ണായകമായ നീക്കമായിരുന്നു. ഇതോടെ സീറ്റ് ഐ ഗ്രൂപ്പിന് കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി. ഇരിക്കൂറും എ ഗ്രൂപ്പിന് തന്നെ കിട്ടാനാണ് സാധ്യത. അതേസമയം കോന്നിയില്‍ റോബിന് പീറ്ററിനെ മത്സരിപ്പിക്കണമെന്നാണ് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. റോബിന് പീറ്ററിനെ പേര് ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചത് അടൂര്‍ പ്രകാശാണ്. മണ്ഡലത്തില്‍ നടത്തിയ സര്‍വേയിലും മുന്‍തൂക്കം റോബിന് പീറ്ററിനാണ്.

മുരളീധരന് ബഹിഷ്കരിച്ചു
കെ മുരളീധരന് എംപി സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്കരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഇതില്‍ അമ്പരന്ന് നില്‍ക്കുകയാണ്. എംപിമാരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നവരുടെ പേര് നിര്‍ദേശിക്കേണ്ടത്. എന്നാല്‍ ആര്‍എംപിയുമായുള്ള തര്‍ക്കങ്ങളും മുല്ലപ്പള്ളി ഈ വിഷയത്തില്‍ ക്ലാരിറ്റി വരുത്താത്തതുമെല്ലാം മുരളീധരനെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതുതായി തനിക്ക് ഒന്നും പറയാനില്ലെന്നും നേരത്തെ തന്നെ എല്ലാം നേതൃത്വത്തെ അറിയിച്ചതാണെന്നും മുരളീധരന് പറഞ്ഞു.

ഗണേഷിനെതിരെ ശരണ്യ മനോജ്
ഗണേഷ് കുമാറിനെതിരെ പത്തനാപുരം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ബന്ധം കൂടിയായ ശരണ്യ മനോജിനെ പരിഗണിക്കുകയാണ് കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷാണ് ഈ നീക്കം നടത്തുന്നത്. മണ്ഡലം പിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചു. നേരത്തെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപിരിഞ്ഞ ശരണ്യ മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗണേഷിനെതിരെ വലിയ വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ പത്തനാപുരത്ത് മത്സരിക്കാനായി ജ്യോതികുമാര്‍ ചാമക്കാല അടക്കം രംഗത്തുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണനും അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ഗ്രൂപ്പിന് മുന്‍ഗണന
വിജയസാധ്യത മാത്രം ഹൈക്കമാന്‍ഡ് പരിഗണിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് എല്ലാവരും ഗ്രൂപ്പിനാണ് പ്രാധാന്യം നല്‍കിയത്. വിജയസാധ്യത ഗ്രൂപ്പിന് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ഏതെങ്കിലും ഒരു സര്‍വേയില്‍ ചിലരുടെ അഭിപ്രായങ്ങള്‍ പ്രതിഫിലിപ്പിച്ചാല് മാത്രം അത് വിജയത്തിലേക്ക് നയിക്കില്ലെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതുസമ്മതര്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വിജയസാധ്യതയാണ് ഉന്നയിച്ചത്.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം