ചെന്നിത്തലയ്ക്കുളളത് 47.26 ലക്ഷം രൂപയുടെ സമ്പാദ്യം, ഭാര്യയുടെ സമ്പാദ്യം ഒരു കോടിക്ക് മേലെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുളളത് 47.26 ലക്ഷം രൂപയുടെ സമ്പാദ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിന്ന് മത്സരിക്കുന്ന ചെന്നിത്തല നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലേതാണ് സ്വത്ത് വിവരങ്ങള്‍. രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കുളളത് 1.61 കോടി രൂപയുടെ സമ്പാദ്യം ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
രമേശ് ചെന്നിത്തലയുടെ ബാങ്ക് അക്കൗണ്ടുകളിലുളളത് 6. 32 ലക്ഷം രൂപയാണ്. സ്വന്തമായുളള ഇന്നോവ കാറിന്റെ വില 4 ലക്ഷം രൂപ വരും. സ്വര്‍ണമായി കയ്യിലുളള 5 പവന് 1.68 ലക്ഷം രൂപയാണ് മതിപ്പ് വില. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും ജയ്ഹിന്ദ് ടിവിയിലും ഇക്വിറ്റി ഷെയറുകളുണ്ട്. കൂടാതെ എസ്ബിഐ ഇക്വിറ്റി, കോര്‍പറേറ്റ് ബോര്‍ഡ് ഫണ്ടുകള്‍ എന്നിവയും രമേശ് ചെന്നിത്തലയ്ക്കുണ്ട്.

തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
ചെന്നിത്തലയുടെ കയ്യില്‍ പണമായിട്ടുളളത് 25,000 രൂപയാണ്. ഭാര്യ അനിതയ്ക്ക് കയ്യില്‍ പണമായുളളത് 15,000 രൂപയാണ്. 76. 20 ലക്ഷം രൂപ മതിപ്പ് വില വരുന്ന വസ്തുവകകള്‍ ചെന്നിത്തലയുടെ പേരിലുണ്ട്. ഭാര്യ അനിതയുടെ സമ്പാദ്യമായ 1.61 കോടിയില്‍ ബാങ്കിലെ നിക്ഷേപം, ഇന്‍ഷൂറന്‍സ് പോളിസി, സ്വര്‍ണം എന്നിവ ഉള്‍പ്പെടുന്നുണ്ട്. 60. 48 ലക്ഷം രൂപ വില വരുന്ന 80 പവന്‍ ആഭരണങ്ങള്‍ ആണ് അനിതയ്ക്ക് ഉളളത്. സ്വന്തം പേരില്‍ 69. 70 രൂപ മതിപ്പുളള സ്വത്തുക്കളുണ്ട്. ചെന്നിത്തലയ്ക്ക് 2.04 കോടിയുടെ ബാധ്യത വായ്പയായിട്ടുണ്ട്. 8 കേസുകളും തനിക്കെതിരെയുളളതായി സത്യവാങ്മൂലത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications