• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്യം ക്രൈസ്തവ വോട്ടുകളോ? ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍, നിര്‍ണായക ചര്‍ച്ച

കൊച്ചി: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കം നടത്തി ആര്‍എസ്എസ്. ഒര്‍ത്തഡോക്‌സ് സഭ മെത്രാപോലിത്തമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മോഹന്‍ വൈദ്യയുമായാണ് സഭ മെത്രാപ്പോലിത്തമാര്‍ കൂടിക്കാഴ്ച നടത്തിയത്.

വേങ്ങര ആവര്‍ത്തിക്കുമോ; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതനെ രംഗത്ത് ഇറക്കി ഞെട്ടിക്കാന്‍ സിപിഎം

ഇബ്രാഹിംകുഞ്ഞിനെ മെരുക്കാൻ മകന് കളമശ്ശേരി സീറ്റ്: കെഎം ഷാജിക്ക് കാസർഗോഡ്, അഴീക്കോട് മറ്റൊരാള്‍?

കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ട് ബിഷപ്പുമാരാണ് പങ്കെടുത്തത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാരാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കും.. ഗുജറാത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ചര്‍ച്ചയില്‍ പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും പ്രധാന വിഷയമായെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവിധ സഭ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായാണ് സുരേന്ദ്രന്‍ അന്ന് കൂടിക്കാഴ്ച നടത്തിയത്.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നുമാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന വിജയയാത്രയ്ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല', കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ കത്തോലിക്ക ആസ്ഥാനമായ പിഒസിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.

മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍

മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്

'എടീ, പോടീ' വിളിയുമായി റംസാൻ... സജ്നയോട് ചെയ്തതെന്ത്? ഭർത്താവ് ഫിറോസ് റംസാനെ എന്ത് ചെയ്തു?

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

cmsvideo
  കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

  English summary
  Kerala Assembly Election 2021: Orthodox Church metropolitans hold discussions with RSS leadership
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X