കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കൊനുങ്ങി സിപിഐ; ചടയമംഗലത്ത് സ്ഥാനാർത്ഥിയാകും?

Google Oneindia Malayalam News

തിരുവനന്തപുരം; ഇത്തവണ മുതിർന്ന നേതാവും മുൻ പാർട്ടി സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രനെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങി സിപിഐ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ചടയമംഗലത്താണ് അദ്ദേഹത്തെ മത്സരിപ്പിച്ചേക്കുക. അടുത്ത ചൊവ്വാഴ്ചയോടെ ഇത് സംബന്ധിച്ച അന്തിമ തിരുമാനം കൈക്കൊള്ളും.

നിലവിൽ മുല്ലക്കര രത്നാകരനാണ് ചടയമംഗലത്ത് നിന്നുള്ള എംഎൽഎ. എന്നാൽ മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ട തിരുമാനം നടപ്പാക്കിയാൽ മുല്ലക്കര മാറി നിൽക്കേണ്ടി വരും. അതേസമയം ചടയമംഗലത്ത് പന്ന്യനെ മത്സരിപ്പിക്കാൻ രത്നാകരൻ തന്നെയാണ് താത്പര്യമെടുക്കുന്നതെന്നാണ് റിപ്പോർട്ട്. സിപിഐയുടെ പരമ്പരാഗതമായ ശക്തികേന്ദ്രമാണ് ചടയമംഗംലം. 1957 മുതല്‍ ഇതുവരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമേ ചടയമംഗലം സിപിഐയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളൂ. 2006 മുതൽ മുല്ലക്കര രത്നാകരനാണ് ഇവിടെ നിന്നുള്ള എംഎൽഎ.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

05-1486279490-1

അതിനിടെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്തണം എന്ന തിരുമാനം നടപ്പാക്കിയാൽ നിരവധി മുതിർന്ന നേതാക്കൾക്ക് ഇക്കുറി അവസരം ലഭിച്ചേക്കില്ല. മന്ത്രിമാരായ വിഎസ് സുനിൽ കുമാർ, പി തിലോത്തമൻ, കെകെ രാജു കൂടാതെ ഇഎസ് ബിജിമോൾ, സി ദിവാകരൻ, എന്നിവരായിരിക്കും മാറി നിൽക്കുക. ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ പന്ന്യൻ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഇത്തവണ കാഞ്ഞങ്ങാട് വീണ്ടും അവസരം നൽകിയേക്കും. തുടർഭരണ സാധ്യത കണക്കിലെടുത്താണ് നീക്കം. ചന്ദ്രശേഖരനെ മത്സരിപ്പിക്കുന്നതിനോട് സിപിഎം ജില്ലാ നേതൃത്വത്തിനും അനുകൂല നിലപാടാണ്.
മണ്ഡലത്തിന്റെ സാധ്യതകൾക്ക് അനുസരിച്ച് ചിലർക്ക് ഇളവ് നൽകിയേക്കും എന്നും കണക്കാക്കപ്പെടുന്ന്ത്.

സുധാകരന്റെയും മുരളീധരന്റെയും ഇടപെടല്‍ ഫലംകണ്ടു; കെകെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിസുധാകരന്റെയും മുരളീധരന്റെയും ഇടപെടല്‍ ഫലംകണ്ടു; കെകെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

കത്തിക്കയറി ചെന്നിത്തല, 'മോദിക്കും അമിത് ഷായ്ക്കുമെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത പിണറായി'കത്തിക്കയറി ചെന്നിത്തല, 'മോദിക്കും അമിത് ഷായ്ക്കുമെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത പിണറായി'

ജോസഫ് വാഴയ്ക്കന്‍ ഔട്ട്? മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന്, ഫോര്‍മുല അംഗീകരിക്കുമെന്ന് സൂചനജോസഫ് വാഴയ്ക്കന്‍ ഔട്ട്? മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന്, ഫോര്‍മുല അംഗീകരിക്കുമെന്ന് സൂചന

കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

English summary
kerala assembly election 2021; Panniyan raveendran may contest from chadayamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X