കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ വഞ്ചിച്ചു, ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും'; മാർച്ച് 3ന് ശേഷം ചിലത് വെളിപ്പെടുത്തുമെന്ന് പിസി ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്ന നേതാക്കളില്‍ ഒരാളാണ് പിസി ജോര്‍ജ്. അഭിപ്രായങ്ങള്‍ക്കൊണ്ടും വിമര്‍ശനങ്ങള്‍ക്കൊണ്ടും എന്നും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പിസി ജോര്‍ജിന് കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്ന നാളുകൡ വാര്‍ത്തകളില്‍ ശ്രദ്ധേയമായ സ്ഥാനം പിസി നേടിയിരുന്നു.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഏത് മുന്നണിക്കൊപ്പം നിലകൊള്ളുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറയുന്നത്.

പൂഞ്ഞാറില്‍ കാണുന്നത് തന്റെ അധ്വാനം

പൂഞ്ഞാറില്‍ കാണുന്നത് തന്റെ അധ്വാനം

പൂഞ്ഞാര്‍ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നാണ് പിസി പറയുന്നത്. 40 വര്‍ഷമായി ഈ മണ്ഡലത്തില്‍ കാണുന്നതെല്ലാം തന്റെ അധ്വാനമാണെന്നാണ് പിസി പറയുന്നത്. ഇവിടെ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ അവരൊന്നും പിസി ജോര്‍ജിനെ തള്ളിപ്പറയില്ല. തനിക്ക് ഇവിടെ എല്ലാ രാഷ്ട്രീയക്കാരോടും അടുപ്പമുണ്ടെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി വഞ്ചിച്ചു

ഉമ്മന്‍ചാണ്ടി വഞ്ചിച്ചു

യുഡിഎഫ് മുന്നണിയില്‍ എടുക്കാത്തതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഒന്നിച്ച് പോകണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞതാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന വഞ്ചിച്ചു. എന്തുകൊണ്ട് വഞ്ചിച്ചു എന്നത് മാര്‍ച്ച് മൂന്നിന് ശേഷം പറയാം. ഉമ്മന്‍ചാണ്ടിയുടെ പൊയ്മുഖം താന്‍ വലിച്ചുകീറുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ഒഴിവാക്കലിന് പിന്നില്‍ മതവിരുദ്ധ പരാമര്‍ശമോ

ഒഴിവാക്കലിന് പിന്നില്‍ മതവിരുദ്ധ പരാമര്‍ശമോ

താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ലെന്ന് പിസി പറയുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളുമായി നല്ല ബന്ധമുള്ളയാളാണ് ഞാന്‍. പക്ഷ, 80 മുതല്‍ മുസ്ലീം ലീഗിലെ പാതി പേര്‍ തനിക്ക് എതിരാണ്. ജിഹാദി ഘടകങ്ങള്‍ തന്നെ എതിര്‍ക്കുന്നു. എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടു പോകുന്നതാണ് തന്റെ രീതിയെന്നും പിസി പറഞ്ഞു.

എന്‍ഡിഎയിലേക്ക് പോകുമോ

എന്‍ഡിഎയിലേക്ക് പോകുമോ

ബിജെപി പിന്തുണ വിട്ടിട്ട് കുറച്ചു വര്‍ഷമായി. എവരോട് എതിര്‍പ്പൊന്നുമില്ല. ആരുടെ പിന്തുണ കിട്ടിയാലും സ്വീകരിക്കുന്നതാണ്. സിപിഎം നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റുമാരോട് ചോദിക്കൂ.ത അവര്‍ നല്ലത് മാത്രമേ പറയൂ. സ്വന്തം കക്ഷിയില്‍ നില്‍ക്കുമ്പോഴും അവര്‍ എംഎല്‍എ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കും.

വിഎസ് തനിക്ക് പിതാവിനോ പോലെ

വിഎസ് തനിക്ക് പിതാവിനോ പോലെ

വിഎസ് അച്യുതാനന്ദന്‍ തനിക്ക് പിതാവിനെ പോലെയാണെന്ന് പിസി പറയുന്നു. അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പൂഞ്ഞാറില്‍ വച്ചാണ്. അദ്ദേഹം വലിയ പീഡനം നേരിട്ടു. ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ കൂടുതല്‍ സ്‌നേഹിക്കേണ്ടതുണ്ടെന്ന് മനസിലാക്കി. ഞാനാണ് അദ്ദേഹത്തോടൊപ്പം മതില്‍കെട്ടാനും മൂന്നാറുമെല്ലാം പോയത്. അത് വിഎസിന് വലിയ അംഗീകാരം കിട്ടാനിടയാക്കിയെന്നും പിസി പറയുന്നു.

ഉമ്മന്‍ചാണ്ടിക്ക് അന്ന് ചക്കരയായിരുന്നു

ഉമ്മന്‍ചാണ്ടിക്ക് അന്ന് ചക്കരയായിരുന്നു

ശെല്‍വരാജിനെ യുഡിഎഫില്‍ എത്തിച്ചത് വലിയ സംഭവമായിരുന്നു. ആദ്യമായിട്ടാണ് ഒരു സിപിഎം എംഎല്‍എയെ മറുപക്ഷത്ത് എത്തിക്കുന്നത്. അന്നത്തെ സംഭവത്തോടെ ഉമ്മന്‍ചാണ്ടിക്ക് ഞാന്‍ ചക്കരയായിരുന്നു. പക്ഷേ, നന്ദി വേണ്ടേ. ഉമ്മന്‍ചാണ്ടിക്ക് അതില്ല. കരുണാകരന് എതിരെ ചാരക്കേസ്, ആന്റണിക്കെതിരെ ന്യൂനപക്ഷ വിമര്‍ശന വിവാദം, ഇപ്പോള്‍ ചെന്നിതലയ്ക്കും പാരയായി- പിസി പറഞ്ഞു.

കിറ്റിലെ അരി കേന്ദ്രത്തിന്റേത്

കിറ്റിലെ അരി കേന്ദ്രത്തിന്റേത്

കൊവിഡ് കാലത്ത് സര്‍ക്കാര്‍ വിതരണം ചെയ്ത അരി കേന്ദ്ര സര്‍ക്കാരിന്റേതല്ലേ. എല്ലാ സാധനങ്ങളും അവരുടേത്. പക്ഷേ, ഇത് കോണ്‍ഗ്രസ് പറയില്ല. കാരണം നേട്ടം ബിജെപിക്കാണ് പോകുക. ആഴക്കടല്‍ വിവാദവും പിഎസ്സിയുമൊക്കെ ചര്‍ച്ചയാണ്. പക്ഷേ ഇത് മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന് കണ്ടറിയണം.

ബിജെപി മുന്നേറ്റമുണ്ടാക്കും

ബിജെപി മുന്നേറ്റമുണ്ടാക്കും

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജാണെന്ന് തീരുമാനിച്ചത് ഞാനല്ല. ജനപക്ഷം ചെയര്‍മാന്‍ ഇകെ ഹസന്‍കുട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.

 വിജയ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ പിസി ജോര്‍ജ് എന്‍ഡിഎയില്‍? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോന്‍ വിജയ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ പിസി ജോര്‍ജ് എന്‍ഡിഎയില്‍? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോന്‍

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

രമേശ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശം, രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര- മുകേഷിന്റെ പ്രതികരണംരമേശ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശം, രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര- മുകേഷിന്റെ പ്രതികരണം

സിപിഎമ്മിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ആരൊക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ആരംഭിക്കുംസിപിഎമ്മിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ആരൊക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ആരംഭിക്കും

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021; PC George criticizes former CM Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X