Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതിയാൽ തെറ്റി'; കത്തിക്കയറി പിസി ജോർജ്

കോട്ടയം; പിസി ജോർജ്ജിന് ബാലറ്റിലൂടെ മറുപടി നൽകുമെന്ന കേരള മുസ്ലീം ജമാഅത്ത് കൗൺസിലിന്റെ പ്രസ്താവനയ്ക്കെതിരെ പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്.പൂഞ്ഞാർ എന്നത് ഇന്ത്യൻ പരമാധികാരത്തിന്ന് കീഴിലുള്ള പ്രദേശമാണെന്നും ഇത്തരം പ്രചാരണങ്ങൾ നടത്തി തന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് വർഗീയവാദികൾ തീരുമാനിച്ചാൽ താൻ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും പിസി പറഞ്ഞു.നാടിനെ കാർന്ന് തിന്നുന്ന ഇത്തരം വർഗീയ വിഷങ്ങൾക്ക് ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിസി ജോർജ് പറഞ്ഞു. പോസ്റ്റ് വായിക്കാം

പൂഞ്ഞാർ എന്നത് ഇന്ത്യൻ പരമാധികാരത്തിന്ന് കീഴിലുള്ള പ്രദേശമാണ്.ഇത്തരം പ്രചാരണങ്ങൾ നടത്തി എന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് കുറേ വർഗീയവാദികൾ തീരുമാനിച്ചാൽ ഞാൻ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതിയാൽ തെറ്റി. എൻ്റെ ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചത്. ഞാൻ മൗനംപാലിക്കുന്നത് അവസരമായി കണ്ടാൽ പറയാതെ വയ്യ.

14-1463209288-pc-george

കഴിഞ്ഞ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാന പ്രകാരം യു.ഡി.എഫിന് പിന്തുണ അറിയിച്ച് കത്ത് നൽകിയിരുന്നു. അഴിമതിക്കാരായ ചിലനേതാക്കളുടെ സമ്മർദ്ദത്തിൽ മറുപടിപോലും നൽകിയില്ല.
തുടർന്ന് ശബരിമലയിൽ ആചാര സംരക്ഷണപോരാട്ടത്തിൽ എന്നോടൊപ്പം അയ്യപ്പ വിശ്വാസികൾക്കായി നിലകൊണ്ട കെ സുരേന്ദ്രൻ എൻ്റെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ സുരേന്ദ്രന് ഞാൻ പിന്തുണ അറിയിക്കുകയും ചെയ്തു. അതിൻ്റെ പേരിൽ എന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ഈരാറ്റുപേട്ടയിൽ എന്നെ എന്നും എതിർത്ത് പോന്നിരുന്ന 20 ശതമാനത്തിൽ താഴെ മാത്രം വരുന്ന പ്രതിലോമശക്തികളുടെ നേതൃത്വത്തിൽ എനിക്കെതിരെ ഈരാറ്റുപേട്ടയിലെ മഹല്ലുകൾ "ഫത്വ" പുറപ്പെടുവിച്ചു.

എന്നാൽ ഇത്തരം ഹീനവും, പ്രകൃതവുമായ നടപടിക്കെതിരെ ഈരാറ്റുപേട്ടയിലെതന്നെ സാമൂഹ്യ ബോധവും മത സൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നാഗ്രഹമുള്ള ഖത്തീബുമാർ അവരുടെ പള്ളികളിൽ എനിക്കെതിരെയുള്ള ഈ നീച നീക്കത്തിന് തടയിട്ടു. എന്നാൽ ഭൂരിഭാഗം വരുന്ന പള്ളികളിലും വർഗീയവാദികൾ അവരുടെ അജണ്ട നടപ്പാക്കി.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഞാൻ രാമക്ഷേത്രം പണിയുന്നതിലേക്ക് സംഭാവന നല്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാക്കുവാൻ ഈ വർഗീയവാദികൾക്ക് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.
എൻ്റെ നാടിനെ കാർന്ന് തിന്നുന്ന ഇത്തരം വർഗീയ വിഷങ്ങളെ ജനം തിരിച്ചറിയട്ടെ.
ഇതിന് കൊടിപിടിക്കുന്ന ഈ വർത്തക്കുള്ള മറുപടി
പൂഞ്ഞാർ ജനം നിങ്ങൾക്ക് നൽകും.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+